ഇനിയും
********
ഉദയസൂര്യാ, നിന്നുയിരിന്നുണർവ്വിൽ
ചുടുതീക്കനലുകളടയിരിക്കുന്നുവോ…?
വെയിൽച്ചൂളയല്ലോയനത്തിയെരിച്ചിട്ട്
തിളയ്ക്കും പകലായനുഗമിക്കുന്നല്ലോ!!
ഇനിയും ജീവന്റെ തണൽ
വഴികളിൽ
വെയിൽത്തീപ്പുഴ കവിഞ്ഞൊഴുകുന്നോ!!
ഇനിയും മനസ്സിന്റെ കുളിർത്തലപ്പുകൾ
തപമേറ്റ്
നീറി
കരിഞ്ഞുണങ്ങുന്നോ!
ഇനിയും ജീവിതപ്പുരപ്പുറത്തേയ്ക്കോ കദനച്ചാറ്റൽ വീണ്ടും കനത്തു
പെയ്യുന്നു; ഇനിയുമലിഖിത തിരക്കഥകളെത്ര നടനമാടുവാനുണ്ടണിയറയ്ക്കകം!!
ഇനിയും ദംഷ്ട്രകൾ ചുവടുറയ്ക്കുന്ന വന്യതയെങ്ങും
ഫണം
നിവർത്തുന്നോ ഇനിയും മർത്ത്യന്റെ ദുഷിക്കുമാർത്തികൾ ദുരക്കൂട്ടുകൾ തേടി രുചിക്കാനിറങ്ങുമോ
വിടരും
മൊട്ടുകൾ
ഞെരടിയതിൻ
മണം മദിരലഹരിയായ് കെട്ടു പോയേക്കുമോ കാമനയിൽ വെറ്റ മുറുക്കിച്ചുവന്നിട്ട് നിറച്ചുണ്ടുകൾ
വീണ്ടും
വേട്ടക്കിറങ്ങുമോ
ഭയത്തിൻ നിഴൽ വലയിരക്കുടുക്കുകൾ ഓർക്കാപ്പുറങ്ങളിൽ തമ്പടിക്കുന്നുവോ വിരുന്നിനെന്നും ചൊല്ലി, വരവും ചോദിച്ച് പരാദമായ്പ്പുണർന്നെല്ലാമൊടുക്കുമോ
ഇരുളിന്നാഴിയിൽ മുങ്ങിയെടുക്കണോയിനി നന്മതൻ കൊച്ചു വെളിച്ചത്തുണ്ടുകൾ മൌനാദ്രിയിലാമോ ആണ്ടു കിടപ്പത് കനിവിന്റെ
സാന്ത്വനപ്പരലൊച്ചയെല്ലാം!
!
Comments
Post a Comment