പാതിരാക്കള്ളനെക്കാത്ത്
  -  ഗീത മുന്നൂര്‍ക്കോട്  -

എന്റെ ആറാമിന്ദ്രിയത്തില്‍
നീയുണ്ട്
തെളിഞ്ഞു നിവരുന്ന
പ്രതിബിംബം !

ഒന്ന് തട്ടുകയോ
മുട്ടുകയോ ചെയ്യാതെ
കരുതിക്കൊളുത്തിയടച്ച
കരുത്തന്‍ വാതിലിനെ
ഭേദിച്ച
നിന്റെ
നുഴഞ്ഞു കയറ്റം

എന്റെ സ്വനഗ്രാഹിയില്‍
പതിഞ്ഞ
അനക്കങ്ങളുണ്ട്…
ഉള്‍ക്കണ്ണുകള്‍ തുളച്ച്
മുദ്രയടിച്ചിട്ടുണ്ട്
ഇരുണ്ട വെളിച്ചങ്ങള്‍…….

നീ വന്ന
പതിരാവിന്റെ
യാമങ്ങള്‍
പാതിനിദ്രയെ നിത്യവും
വലം വയ്ക്കുന്നുണ്ട്…
കഴുത്തിലൂടെയവ
വഴുവഴുക്കി
ഇഴയുന്നുമുണ്ട്…

അപഹരിക്കപ്പെട്ട ചരടില്‍
നിനക്കൊപ്പം വരാതെ
ഓംകാരത്തിന്റെ സ്വര്‍ണ്ണയില
എന്റെ നെഞ്ചിലിന്നുമുണ്ട്…

മോഷ്ടിച്ചത് മുറുക്കിയ
നിന്റെ വിരലുകള്‍
കുടഞ്ഞിട്ടു പോയ
ആയുധത്തിന്റെ മുന
എന്റെ വിറയലുകളെ
പ്രകോപിപ്പിക്കുന്നുമുണ്ട്…

അന്നു തൊട്ട്
നിന്റെ ബന്ധനാര്‍ത്ഥം
എന്റേതായ
കാവലിന്ദ്രിയങ്ങള്‍
ജാകരൂകരാണ് .

Comments

  1. അന്നു തൊട്ട്
    നിന്റെ ബന്ധനാര്‍ത്ഥം
    എന്റേതായ
    കാവലിന്ദ്രിയങ്ങള്‍
    ജാകരൂകരാണ് .


    ബണ്ടി ചോര്‍ പോലെയുള്ള കള്ളന്മാര്‍ക്ക് ഹൈടെക് കാവലും പ്രശ്നമല്ലത്രെ

    ReplyDelete
  2. ഈ കാവല്‍ ഹൈടെക് അല്ലെങ്കിലും കള്ളനെ അകത്തോട്ട് കയറ്റത്തില്ല.

    ReplyDelete

Post a Comment

Popular posts from this blog