ഉദയോന്മുഖം
*****************

ഇഷ്ടമാണ്
ഇരുട്ടിനെ തൊഴിച്ചകറ്റിനിർത്തുന്ന
നിലാവിനോട്
സ്വകാര്യംപറഞ്ഞ് സല്ലപിക്കാൻ
നിറഞ്ഞുപൂക്കുന്ന
മഞ്ഞുമുത്തുകളായി
നിലാച്ചില്ലകളിൽത്തൂങ്ങി
കൊതിപ്പിക്കും വിധം
ചിരിക്കാൻ

ഒരുപാടിഷ്ടമാണ്
ഇരുട്ടിനോടു ക്ഷോഭിച്ച്
ചെമന്നുപൊട്ടിയുണരുന്ന
വിഭാതസൂര്യനോട്
സ്വയമൊന്നുതുടുത്തുകത്തി
സ്വർണ്ണത്തുമ്പുകളായി
വെയിൽപ്പൊരികളായി
പകലോനൊപ്പം ചിരിക്കാൻ

എന്നാലൊട്ടും മമതയില്ല...
വീഴ്ചകളെ
തകർച്ചകളെ
തളർച്ചകളെ
വ്യാകുലതകളെ
താലോലിച്ചാശ്വസിപ്പിക്കാൻ നീളുന്ന
സന്ധ്യാസ്തമയങ്ങളോട്

ഉറങ്ങാനുമുറക്കാനുമില്ല
ഇനിയെനിക്കുണർത്തുപാട്ടുകൾ
മാത്രമൽപം കേൾക്കണം




Comments

  1. എന്നാലൊട്ടും മമതയില്ല...
    വീഴ്ചകളെ തകർച്ചകളെ തളർച്ചകളെ വ്യാകുലതകളെ
    താലോലിച്ചാശ്വസിപ്പിക്കാൻ നീളുന്ന സന്ധ്യാസ്തമയങ്ങളോട്

    ReplyDelete
    Replies
    1. വായനക്ക് നന്ദി, സ്നേഹം

      Delete

Post a Comment

Popular posts from this blog