തിരിച്ചുവരവ് ******************* അവ ൻ മുളയിട്ടുതളി ർ ത്ത് മൊട്ടിട്ടുപൂത്ത മരങ്ങ ൾ സുഖദമായ കാറ്റുകളി ൽ ആനന്ദമാടുന്നു! മധുരം ഫലിക്കുന്നു കാടായതു വളരുന്നു ! മുളച്ചുപൊങ്ങിയ മണ്ണ് പച്ചയിരുളി ൽ മറയുന്നു... പടുമുളപോലെയെങ്കിലുമൊരു തോന്ന ൽ മതിയാകും അതിന്റെവേരുകളിറങ്ങും അമ്മനെഞ്ചു തേടും കാത്തിരിപ്പുണ്ടൊരു നനഞ്ഞ മാറിടം മടങ്ങിയെത്തിയേക്കാവുന്ന വേരിഴക ൾ ക്കമ്മമുത്തമേകാ ൻ...
Posts
- Get link
- X
- Other Apps
ഇരുട്ടിന്റെ വേരുകളി ൽ ************************* മഞ്ഞച്ചുതെളിഞ്ഞ് ജ്വലിക്കുന്ന നാളത്തിലേക്കല്ല എരിഞ്ഞുപൊരിയുന്ന തിരിയിലേക്കാണെന്റെ നോട്ടം വീണത്... കാഴ്ച കറുത്തു പോയി ഇരുളൊഴുകി ഞരമ്പുകളതിനെ വലിച്ചിഴച്ച് നി ർ ദാക്ഷിണ്യം സിരയിലേക്കൊഴുക്കി... പരന്നൊഴുകുന്ന തൂവെട്ടമെന്ന് ആരോ... ചിരിച്ചുജ്വലിച്ച് ! കറുത്തുമരിച്ച കാഴ്ചയുടെ വേരുകളിലേക്ക് ഒഴുക്കുനിലച്ച വെട്ടം...
- Get link
- X
- Other Apps
തേടരുതെന്നെ ************************* ആ ർക്കും പിടികൊടുക്കാതെ കുതിച്ചോടുന്ന ഒരാളുണ്ട് എന്റെയുള്ളി ൽ കടുംപച്ചക്കൊടുംകാട്ടിലേക്ക് ഓടിയൊളിക്കുന്ന ഒരാ ൾ ചിന്നംവിളിക ൾക്കും കുരങ്ങ ൻചാട്ടങ്ങ ൾക്കും കിളി /കൂമ ൻ വിളിക ൾക്കും വന്യതയുടെ ഗർജ്ജനങ്ങൾക്കുമൊപ്പം കൂട്ടുകൂടാ ൻ സ്വയമങ്ങനെ പ്രക്രുതിയ്ക്കിരപ്പെടാൻ തത്രപ്പെടുന്ന ഒരാ ൾ ഒരുവേള കടുംനീലയാഴങ്ങളി ൽ വിഷമവിഷം കുടിച്ച് മുങ്ങിമയങ്ങും പവിഴപ്പുറ്റുകളിലോന്നി ൽ പൂമെത്തയെന്നും ധരിച്ച് ഉറങ്ങാനാകാം സ്രാവുകളുടെ പ ൽക്കൂടുകളിൽ തിമിംഗലഗുഹയുടെ വിസ്താരങ്ങളിൽ കടലലകൾ മദിക്കുന്ന സർപ്പനീലങ്ങളിൽ തീരത്തിറയാട്ടങ്ങളിൽ എവിടെയും നുഴഞ്ഞു കേറിയിരുന്നേയ്ക്കാവുന്ന ആ ഒരാൾ ഒരുപക്ഷേ ആക്രമിക്കപ്പെടാ ൻ നെഞ്ചുവിരിച്ചു നിൽപ്പുണ്ടാകും.... പറന്നുപോകുന്ന വാനങ്ങൾ നിങ്ങളുടെ കാഴ്ചകളിൽ നിന്നും മറച്ചേക്കും പരശതം പ്രകാശവേഗങ്ങളി- ലെന്റെ പേടകം അദൃശ്യവീചികളായേക്കാം ശതകോടി ആയുർദൈർഘ്യങ്ങളെണ്ണി നക്ഷത്രത്തിളക്കങ്ങളിലേക്ക് കനമില്ലാതെയൊടുങ്ങിയെന്നും വരാം ഇനിയൊരു ആ...
- Get link
- X
- Other Apps
വെറുതെ നടിക്കുന്നു നമ്മ ൾ ഋതുഭേദങ്ങളെന്ന് നിന്റെയുട ൽ വ്യാഖ്യാനങ്ങ ൾ വരട്ടിച്ചുട്ട ഹൃദയത്തിന്റെ അശ്വമേധവേഗം... അഗ്നിയാളുന്നു അവിടെ ചുവക്കുന്ന ചൂടിലേക്ക് ഭീതിനാളം വെളുക്കുന്നു... നിന്റെ കാണാപ്പുറങ്ങ ൾ ഹൃദിസ്ഥമാണ് അതിലേക്കു പെയ്തുനിന്ന ഒരു കുളി ർ ക്കാലത്ത് ഒന്നിച്ചുപോയ ഉടലുയിരുക ൾ ചുളുങ്ങിക്കോടിയതാരറിയുന്നു...! നിശ്ചലതയുടെ മൗനത്തിന്റെ കനത്തപാളിക ൾ നിദ്രയിലേക്ക് തണുക്കുന്നു! നമ്മ ൾ പരസ്പരമറിയാതെ മുങ്ങിത്താഴുന്നു! എല്ലാമെല്ലാം ഒരേ സ്പന്ദനത്തിന്റെ വെറും നാട്യങ്ങളാകുന്നു...
- Get link
- X
- Other Apps
പരിശിഷ്ടം ഓടി നടക്കുകയാണ് വേരുക ൾ ഹൃദയം നിറയെ വലപ്പട ർ പ്പുണ്ട് അതിലേക്കു വീഴുന്നതെല്ലാം ഉടഞ്ഞു നേ ർ ക്കുന്നു... ചിലതെല്ലാം മികവിലങ്ങനെ അടങ്ങിയൊതുങ്ങുന്നുമുണ്ട് മണം പിടിച്ച് മുത്തിയേടുക്കാ ൻ ത്വരയോടെ വേരറ്റങ്ങ ൾ ! ഉണ്ട് എല്ലാമറിയുന്നുണ്ട് ഹൃദയഭാരം താഴ്ന്നു കുമ്പിടുന്നു ഉച്ചാടനമില്ലാതെയൊരാവാഹനം! എന്നിലൊരു ഞാ ൻ ഹവിസ്സാകുന്നു നമ്മളെന്ന പരിശിഷ്ടത്തിലേക്ക്!
- Get link
- X
- Other Apps
വാക്കുരുക്കം ************* അച്ചടക്കശാസന! കറുത്തുകനത്ത തലക്കകം കുറെ വാക്കുക ൾ തിളനിലയിലെത്തുന്നു! ഏതോ വ്യാഘ്രനിമിഷത്തിന്റെ പരിഭ്രാന്തിക്കുത്തേറ്റ് തൊട്ടുരസി പൊട്ടിയൊഴുകി ഉരുകിമെരുങ്ങി ദുഷിച്ചു പോയ പുറം കാഴ്ചകളിലേക്ക് വാക്കുകളൊന്നോടെ റോന്തു ചുറ്റാനൊരുങ്ങുന്നു! കാടത്തത്തിനെ വരിച്ച കേളീമുറുക്കത്തി ൽ പതച്ചെത്തുന്ന ലാവ പോലെ... കവചമണിഞ്ഞ പദങ്ങ ൾ ക്ക് സ്വരം നഷ്ടമാകുന്നു... രൂപം വികലമാകുന്നു... ഒറ്റത്തീണ്ടലിലുരുകാനൊരു വാക്കിന്റെ നേ ർ നീരുറവ കുതിച്ചൊഴുകാ ൻ തുനിയുന്നു! വെട്ടും തിരുത്തും കഴിഞ്ഞ് കൊട്ടും കുരവയുമായി ഘോഷണം നിലയ്ക്കും കാലം അതി ർ വരകളിലവയൊതുങ്ങും നേരം അക്ഷരപ്പൂമാരിയി ൽ കെട്ടി നി ർ ത്തേണ്ട തടയണയിലേക്ക് വാക്കൊഴുക്കിന്റെ ലാവ തണുത്തുറഞ്ഞേക്കാം...