പരിശിഷ്ടം

ഓടി നടക്കുകയാണ് വേരുകൾ
ഹൃദയം നിറയെ വലപ്പടർപ്പുണ്ട്
അതിലേക്കു വീഴുന്നതെല്ലാം
ഉടഞ്ഞു നേർക്കുന്നു...
ചിലതെല്ലാം മികവിലങ്ങനെ
അടങ്ങിയൊതുങ്ങുന്നുമുണ്ട്
മണം പിടിച്ച്
മുത്തിയേടുക്കാൻ ത്വരയോടെ
വേരറ്റങ്ങൾ!
ഉണ്ട്
എല്ലാമറിയുന്നുണ്ട്
ഹൃദയഭാരം താഴ്ന്നു കുമ്പിടുന്നു
ഉച്ചാടനമില്ലാതെയൊരാവാഹനം!
എന്നിലൊരു ഞാൻ ഹവിസ്സാകുന്നു
നമ്മളെന്ന പരിശിഷ്ടത്തിലേക്ക്!



Comments

Popular posts from this blog