ഇരുട്ടിന്റെ വേരുകളി
*************************

മഞ്ഞച്ചുതെളിഞ്ഞ്
ജ്വലിക്കുന്ന നാളത്തിലേക്കല്ല
എരിഞ്ഞുപൊരിയുന്ന
തിരിയിലേക്കാണെന്റെ നോട്ടം വീണത്...

കാഴ്ച കറുത്തു പോയി
ഇരുളൊഴുകി
ഞരമ്പുകളതിനെ
വലിച്ചിഴച്ച്
നിദാക്ഷിണ്യം
സിരയിലേക്കൊഴുക്കി...

പരന്നൊഴുകുന്ന
തൂവെട്ടമെന്ന്
ആരോ...
ചിരിച്ചുജ്വലിച്ച് !

കറുത്തുമരിച്ച
കാഴ്ചയുടെ വേരുകളിലേക്ക്
ഒഴുക്കുനിലച്ച വെട്ടം...

Comments

Popular posts from this blog