ഒന്നു ജീവിക്കാൻ…. മരണത്തെ മറക്കണ്ടേ……
---ഗീത മുന്നൂർക്കോട് ---
ജന്മ നക്ഷത്രത്തെയും
ജനനത്തീയതിയെയും
കോമയുടെ ഓർമ്മത്തെറ്റിലേയ്ക്ക്
പറഞ്ഞു വിടാം
കാലത്തിന്റെ കാലൊച്ചകളെ
ഒരു ചാട്ടയെറിഞ്ഞ്
പുറകോട്ടൊന്ന്
ഓടിച്ചു നോക്കാം
സമയസൂചിയെ ഞെരിച്ചാലോ…..
ഘടികാരമുഖത്തേയ്ക്ക്
ആസിഡൊഴിച്ച്
വിരൂപിയാക്കാം…
കലണ്ടർക്കള്ളികളെ
അക്കച്ചെറുപ്പുകളെ
നാൾക്കനങ്ങളെ
ദിവസക്കോളുകളെ
പരക്കം പായുന്ന പർവ്വങ്ങളെ
പഞ്ചാംഗപതംഗങ്ങളെ
എല്ലാത്തിനെയും
പുഴുങ്ങിയങ്ങു വിഴുങ്ങിയാലോ….
ഒന്നോടെ ചുട്ടു കരിച്ചാലോ….
നമ്മുക്ക്
മരണത്തെയോർക്കാതെ
ഒന്ന് ജീവിയ്ക്കണ്ടേ…?
മരണത്തെയോര്‍ത്തുള്ള ജീവിതം മരണം
ReplyDeleteനമ്മുക്ക്
ReplyDeleteമരണത്തെയോർക്കാതെ
ഒന്ന് ജീവിയ്ക്കണ്ടേ…?മരണത്തെ എന്തിനു ഓർമ്മിക്കണം? ഭീരുത്വം ആകില്ലേ! നല്ല രചന