തോൽവി
---ഗീത മുന്നൂർക്കോട് ---
അര ഞാണിടത്തിന്റെ
ഉദരത്തിൽ
അകപ്പെട്ടു പോയതേ തുടക്കം
സർക്കാർ വൈദ്യങ്ങളുടെ
നേരറ്റ വരാന്തയിൽ
കൺ മിഴിഞ്ഞതിൽ
ആദ്യ പ്രതിഷേധം
കേട്ടവരാരും അതു നടിച്ചില്ല
വെറുതെയെങ്ങാൻ
ദൂരത്തിലേയ്ക്കുടഞ്ഞുടഞ്ഞ്
വിളിച്ചത്
നീരു ചുരത്തുന്ന
മുലക്കണ്ണുകളെയായിരുന്നു
സ്നേഹമുഴിഞ്ഞ് വെറുതെ
ജീവനൂറ്റാനിട്ടു തന്ന്
വീണ്ടും വീണ്ടും
തോൽപ്പിച്ചു കൊണ്ടൊരു
മാതൃത്വം…..
നാഥനില്ലാ വഴികളുടെ
പായുന്ന അഭ്യാസങ്ങളിൽ
പഠിച്ചതെല്ലാം എന്നും
തോൽപ്പിച്ചു കൊണ്ടേയിരുന്നു…
തലവരകളെല്ലാം ചുരുണ്ടപ്പോൾ
തിരുത്തപ്പെടാതെ
തിരുത്തേണ്ടവർ
വട്ടം മാത്രം വരച്ചു തോൽപ്പിച്ചു….
ഇനി തോൽവികളിലെല്ലാം
വക്രിച്ചു വരച്ച്
എല്ലാത്തിനെയും തോൽപ്പിക്കാൻ
വരുന്നുണ്ടവൻ….
നാളെയെന്നൊന്നില്ലാത്ത
ഇന്നുകളിലേയ്ക്ക്
എല്ലാത്തിലും ജയിക്കുമായിരിയ്ക്കും....നാളെ
ReplyDeleteഅതിനുള്ള തയ്യാറെടുപ്പ് ഇന്നിൽ നിന്ന്...
Deleteതോല്‍വികളില്‍ തുടങ്ങുന്നു ജീവിതം !ആദ്യ നിലവിളി മുതല്‍ അന്ത്യ നിലയില്ലാ വിളികള്‍ വരെ .....
ReplyDeleteജീവിതം തോല്വിയ്ക്ക് മുമ്പിൽ കീഴടങ്ങില്ല....
Delete