കൽമുഖങ്ങൾ
കല്ലുകളിൽ
ദൈവങ്ങൾക്ക്
മനുഷ്യ മുഖം
വരച്ചവരേ,
നിങ്ങളുടെ
കൈകൾക്കെന്റെ
ഹൃദയചുംബനം.
വിരലുകൾ
തള്ളിത്തള്ളി
എല്ലൊടിഞ്ഞ
തള്ളവിരലിൽ നിന്നകന്ന്
ചൂണ്ടുന്നവരൊക്കെ
ഞൊടിച്ചുടച്ച
ചൂണ്ടുവിരലിനോടരികു നിന്ന്
ചൂണ്ടലുകൾക്ക് വാലാട്ടി
മടുത്തു പോയ
പെരു വിരലിനെ കളിയാക്കി
വളയങ്ങളിൽ
കുടുങ്ങിപ്പോയി
മോതിരവിരൽ.
എളിയവന്
ആരേയും ഭയമില്ല
നിവർന്നങ്ങനെ
ചിരിക്കുന്നു
ചെറുവിരൽ.
ദൈവത്തിന്റെ രൂപം മാത്രമല്ല സർവ്വവും മനുഷ്യൻ തന്നെയല്ലേ സൃഷ്ട്ടിക്കുന്നത്
ReplyDeleteഅതെ... നല്ലതും അല്ലാത്തതുമായ എല്ലാം മനുഷ്യൻ സൃഷ്ട്ഇക്കുന്നു... അതിലെ നമകൾക്ക് പെരുക്കങ്ങളുണ്ടാവട്ടെ എന്ന് ആശിക്കാം.
Deleteമനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ സൃഷ്ടിക്കുന്ന മനുഷ്യനെ പിന്നെയും ദൈവം സൃഷ്ടിക്കുന്നു. എന്തുചെയ്യും
ReplyDeleteA chain reaction....you mean...?
ReplyDelete