ഉണങ്ങുന്ന ആഴങ്ങൾ
--- ഗീത മുന്നൂർക്കോട് ---

രാത്രിയിരമ്പങ്ങളിൽ
കൂർത്തകൊമ്പുകൊണ്ടെന്തി-
നെന്നെയിങ്ങനെ
തുരന്ന് കൊണ്ടിരിയ്ക്കുന്നു..?

ഉയിരു പറന്നു പോയ
വേനലാവികളിൽ
നീയെന്തിനെന്റെ
ശവക്കുഴി കൊത്തുന്നു?

ഇനിയിപ്പൊ
സ്നേഹമഴ
പെയ്താലെന്ത്, ഇല്ലെങ്കിലെന്ത്
ഉണക്കയുറവകൾ
ചേമ്പിലത്താളുകളായി
വർഷപാതങ്ങളെ തട്ടിയുടച്ച് -
ആഴങ്ങളിൽ വറ്റാനുള്ളതല്ലേ
എന്റെ  ഒഴുക്കുകൾ
ഞാനെന്നേ മറന്നതല്ലേ?


Comments

Popular posts from this blog