ചില മനസ്സുകളുണ്ട് ********************** സഹാറയിലെ വെളുത്ത തീച്ചട്ടിപോലെ വീണുതൊടും മുമ്പ് കരിച്ച് ഭസ്മശേഷമില്ലാത്ത ആവിയാക്കും ധൃവപ്പരപ്പിലെ മഞ്ഞുവയ ൽ പ്പോലെ കുളമ്പടിച്ചോടിച്ചാടി കയറാനാകില്ല, ശീതം പുതപ്പിച്ചു നിശ്ഛേഷ്ടമാക്കും നീലതോന്നിക്കും ആകാശത്തെ വെള്ളപ്പഞ്ഞിപോലെ ഉയ ർന്നെത്തിപ്പിടിക്കും മുമ്പെ മേഘത്തൊട്ടിലിലേറ്റി പറത്തിവിടും കടൽ കുടയുന്ന ചിരിയലകൾപ്പോലെ നുരയുന്ന കോളുകളിലിട്ട് തോളിലേറ്റി ആഴങ്ങളിലേയ്ക്കെറിഞ്ഞ് മുത്തുകളാക്കി കനപ്പിച്ചു സൂക്ഷിക്കും
Posts
Showing posts from February, 2018
- Get link
- X
- Other Apps
പ്രണയിക്കാ നൊ രു മുഖം തേടുമ്പോ ൾ ***************************************** നീണ്ട കൂവളക്കണ്ണുകളി ൽ നിന്നും തെറിച്ചൊഴുകണം പുഴ എന്റെ ഹൃദയക്കരയി ൽ ആഞ്ഞടിച്ചുപതയ്ക്കണം ഇടയ്ക്കെന്റെ ദർഷ്ട്യത്തിലേക്കു കൊടികുത്താ ൻ ഉരുളണം മിഴിപ്പന്തുകൾ തീക്ഷ്ണതയെറിഞ്ഞ് ക്ഷമതയുടെ പുള്ളുകൾ നോട്ടക്കൊക്കുകളാൽ എന്റെ വിശ്വാസമില്ലായ്മയിൽനിന്ന് കരടുകളെ ചിനക്കി കൊത്തിക്കോരണം തുടുത്തൊരു കനൽ കൃഷ്ണമണിത്തുമ്പിൽ പൊട്ടിച്ചിരിച്ച് എന്റെ ആക്രാന്തങ്ങൾക്ക് തിരിയിട്ട് ഹൃദയത്തിലേക്കൊരു സ്ഫോടനം നീട്ടിയെറിയണം ’ഠോ’ന്ന് അപ്പോഴാകണം ഉടലുമുയിരുമുരുകി നമ്മൾ പ്രണയിക്കേണ്ടത്
- Get link
- X
- Other Apps
നിളക്ക് വയസ്സാകുന്നു... ****************************** മഴമുത്തങ്ങളിൽ കൊഞ്ചിക്കുണുങ്ങുന്ന ശൈശവമല്ല പാദസരക്കിലുക്കത്തിനൊപ്പം കുസൃതിച്ചാട്ടങ്ങളിൽ കിലും കിലും കിലുങ്ങും കൌമാരമല്ല തൊട്ടും തൊടാതേയും നാണിച്ചുടയുന്ന മന്ദാലസ്യത്തിലൊഴുകുന്ന യൌവ്വനവുമല്ല വാർദ്ധക്യത്തിലെ ശൈശവം തൊണ്ണും കാട്ടി ചുക്കിച്ചുളിഞ്ഞു ചുരുങ്ങുന്ന ബാലാരിഷ്ടതയിലാണ് നിളയിന്ന്...
- Get link
- X
- Other Apps
മഞ്ഞനാട കെട്ടിയിട്ട അതിരുകളി ൽ ************************************************ **************** കാത്തും പാത്തും മറഞ്ഞുമറിഞ്ഞും ഒരാ ർത്തി വിശപ്പുമൂത്തൊന്നു ചാടിയെന്ന് അതിന്റെ തടിമാട ൻ കൈപ്പത്തിയി ൽ മെലിഞ്ഞ ചങ്കൊടിഞ്ഞ ചെമപ്പുകറക ൾ കഥകൾ വാതുവച്ച് കലഹിക്കുമ്പോഴും തെളിവുകൾ മായരുത് മിഴിക്കൊണ്ടവരെല്ലാം ഭയം, രോഷം, വെറുപ്പ് ഇത്യാദികളുടെ ബീജങ്ങള് മനസ്സിൽ മുളപ്പിച്ചു വളർത്തണം വിലങ്ങുകൾക്കിര വേണം, ലക്ഷണമൊത്തത് ചൂണ്ടും തൊണ്ടികൾ മറയ്ക്കപ്പെട്ടോ മറക്കപ്പെട്ടോ മഞ്ഞനാടയിലൊതുങ്ങി ചുരുണ്ടുമയങ്ങും കാലം കിഴിച്ചാലും കുഴിച്ചാലും വേണ്ടത് വേണ്ടവർക്ക് നീതിന്യായത്തിരിച്ചിൽത്തിരുമറികളുടെ കടമ്പ ചാടിയെത്തുംവരെ മഞ്ഞനാടകൾക്കിപ്പുറം കാവലുണ്ട് അപ്പുറം ഒരേസമയം വിലയേറി, വിലയിടഞ്ഞ് കുറെ ശേഷിപ്പുകൾ അപഹരിയ്ക്കപ്പെട്ടതിന്റെ മൂല്യം അതിരുകൾച്ചാടി പ്രേതങ്ങളായി വിലസിക്കൊണ്ടേയിരിക്കും ചത്തവന്റേയും കൊന്നവന്റേയും പേരുകൾ മറവിയിൽത്തകർന്നൊരുനാൾ മഞ്ഞുമൂടുംവരെ
- Get link
- X
- Other Apps
ഓര്‍മ്മക ൾ ചിതറുന്നു *************************************** ചില ഓ ർ മ്മകളുണ്ട് എത്ര ആട്ടിയോടിച്ചാലും തിരിച്ചു വരുന്ന വിരട്ടിയാ ൽ ചാടിപ്പോകാതെ ഒളിച്ചോടാതെ വാലാട്ടി വലയ്ക്കുന്ന കുട്ടിക്കരണം മറിഞ്ഞിട്ടു കുന്തളിച്ചുകൊഞ്ഞനംകുത്തുന്ന നിന്നെ തോ ൽ പ്പിച്ചല്ലോയെന്ന് വാതുവച്ചു ജയിച്ചപോലെ സടകുടഞ്ഞൊരു നി ൽ പ്പുണ്ട് അഹങ്കാരക്കൊമ്പും കൂ ർ പ്പിച്ച് വിളഞ്ഞു ഞെട്ടുമുറുകിയ ചിലതൊക്കെ നമ്മ ൾ കെട്ടിത്തൂക്കാറുണ്ട് ഓ ർ മ്മക്കൂടിന്റെ മോന്തായത്തി ൽ നിന്നും വവ്വാ ൽ ച്ചിറകടിച്ച് ഉത്തരത്തി ൽ ത്തൂങ്ങി മഞ്ഞളിച്ചുചിരിച്ച് പിന്നെന്നോ ചെമക്കുമ്പോലെ ഏകാന്തതയിലേക്ക് ഒരോ ർ മ്മസ്സദ്യക്ക് കൊത്തിയരിഞ്ഞുള്ള കറിക്കൂട്ടിനു പാകം ...ന്നാ എടുത്തോ...ന്നൊരു ചാട്ടം കൊടുത്തൂവച്ചൊറിച്ചിലും കൊണ്ടേ തട്ടിമുട്ടിപിരിയിളക്കാ ൻ ചില ർ വരൂ അലോസരത്തുമ്പിക ൾ കൂട്ടത്തോടെ മൂളിവന്നാലോ തുപ്പാതിരിക്കാനൊരു മധുരവും ഇറക്കാ ൻ വിമ്മിട്ടമായേക്കാവുന്ന കയ്പ്പും തൊണ്ടയി ലേ റ്റുമുട്ടി നീലിച്ചുപോകുന്ന പ്രാണസഞ്ചാരം കണ്ടേ അടങ്ങൂ... അടിമുടി വിറയലിലങ്ങനെ മലച്ചുപോകു...
- Get link
- X
- Other Apps
അനാഥമരണം *************************** കൊച്ചനക്കം പോലുമില്ലാതെ അറ്റ ൻ ഷ ൻ എന്നൊരു മൗനം ശാസിച്ചു നി ൽ ക്കുന്നു ഒരിലപോലുമാടിയില്ല പൊടിത്തെന്ന ൽ മണം പിടിച്ചില്ല പ്രാകിപ്പൊരിക്കാനോ കൂകിക്കുരക്കാനോ വിതുമ്പിവിങ്ങാനോ ഒരൊറ്റവാക്കുപോലും മുളച്ചില്ല ആകാശത്തേക്കൊരു വെടിയൊച്ച പോയിട്ട് നിശാസക്കതിരുപോലുമുയ ർ ന്നില്ലൊന്ന് കറുപ്പിട്ട ജാഥ വന്നില്ല വായ്ക്കരിനുള്ളാനുള്ള വിരലുകളറ്റുപോയിരിന്നു ചേ ർ ന്നടഞ്ഞ മരണച്ചുണ്ടുക ൾ വീ ർ പ്പുമുട്ടിനിന്നതാകാം ഏതോ അറിയാദിക്കി ൽ നിന്നെങ്കിലും സഹതാപം ശങ്കിച്ചൊന്നു തുമ്മിയെങ്കി ൽ ...