അനാഥമരണം
***************************


കൊച്ചനക്കം പോലുമില്ലാതെ
അറ്റൻഷൻ എന്നൊരു മൗനം
ശാസിച്ചു നിൽക്കുന്നു

ഒരിലപോലുമാടിയില്ല
പൊടിത്തെന്നൽ മണം പിടിച്ചില്ല
പ്രാകിപ്പൊരിക്കാനോ
കൂകിക്കുരക്കാനോ
വിതുമ്പിവിങ്ങാനോ
ഒരൊറ്റവാക്കുപോലും മുളച്ചില്ല
ആകാശത്തേക്കൊരു
വെടിയൊച്ച പോയിട്ട്
നിശാസക്കതിരുപോലുമുയർന്നില്ലൊന്ന്

കറുപ്പിട്ട ജാഥ വന്നില്ല
വായ്ക്കരിനുള്ളാനുള്ള
വിരലുകളറ്റുപോയിരിന്നു
ചേർന്നടഞ്ഞ മരണച്ചുണ്ടുകൾ
വീർപ്പുമുട്ടിനിന്നതാകാം

ഏതോ അറിയാദിക്കിൽനിന്നെങ്കിലും
സഹതാപം
ശങ്കിച്ചൊന്നു തുമ്മിയെങ്കിൽ...



Comments

Popular posts from this blog