ചില മനസ്സുകളുണ്ട്
**********************
സഹാറയിലെ
വെളുത്ത തീച്ചട്ടിപോലെ
വീണുതൊടും മുമ്പ്
കരിച്ച്
ഭസ്മശേഷമില്ലാത്ത
ആവിയാക്കും

ധൃവപ്പരപ്പിലെ
മഞ്ഞുവയൽപ്പോലെ
കുളമ്പടിച്ചോടിച്ചാടി
കയറാനാകില്ല,
ശീതം പുതപ്പിച്ചു
നിശ്ഛേഷ്ടമാക്കും

നീലതോന്നിക്കും
ആകാശത്തെ
വെള്ളപ്പഞ്ഞിപോലെ
ഉയർന്നെത്തിപ്പിടിക്കും മുമ്പെ
മേഘത്തൊട്ടിലിലേറ്റി
പറത്തിവിടും

കടൽ കുടയുന്ന
ചിരിയലകൾപ്പോലെ
നുരയുന്ന കോളുകളിലിട്ട്
തോളിലേറ്റി
ആഴങ്ങളിലേയ്ക്കെറിഞ്ഞ്
മുത്തുകളാക്കി
കനപ്പിച്ചു സൂക്ഷിക്കും  



Comments

Popular posts from this blog