പശുക്കളുടെ നഗരം
************************************
കൊട്ടാരത്തൊഴുത്തുകൾ
പണിതീരാറായി
ശ്രീകോവിലുകളിൽ
ചാണകം തളിച്ച്
ശുദ്ധികലശങ്ങളും
ആറാടിത്തുടങ്ങി
ഗോമൂത്രപുണ്യാഹവൃഷ്ടി
സമൃദ്ധശ്രീസുഖസൗഭഗം!
പ്രഭാത(പ്രദോഷ),
ഉഷ(ഉച്ച)പ്പൂജകൾ
അതികൃത്യം അനുഷ്ഠാനങ്ങൾ
തെച്ചി, തുളസിപ്പൂമാനങ്ങൾ
ചന്ദനം, കുങ്കുമം, സാമ്പ്രാണി
പുകയും സുഗന്ധപൂരിതം
മധുരപ്പായസം, പഞ്ചാമൃതം,
അമൃതേത്തിനവിൽമലർനൈവേദ്യം
പാലും പഴവും പഞ്ചസാര
’അമ്പേ’ എന്നിമ്പംകൊണ്ട്
ഏമ്പക്കമിട്ടു പശുക്കളേ
വിരസമിറങ്ങുകയിനി കവാത്തിന്
മനുഷ്യർ തെരുവിലുണ്ട്...
കൂർത്തു വരും കൊമ്പുകൾ
സടകുടഞ്ഞു കുലുങ്ങുമ്പോൾ
ഓർക്കേണ്ടതില്ലൊന്നും
നരഹത്യ പാപമേയല്ലെന്നു
വിധിയാക്കും നീതിപീഠം .
Comments
Post a Comment