നഷ്ടം

ജീവിതക്കടലിന്റെ 
ചുഴിക്കുടുക്കിൽപ്പെട്ടു
പൊടിഞ്ഞുപിരിയുന്നൊരു കര ഞാൻ
…
വീശിയടിക്കുന്ന കാറ്റുംതിരകളുമെന്റെ
നെഞ്ചടുക്കിൽ തളംകെട്ടി മിടിയ്ക്കുന്നൂ
…
അടിഞ്ഞുകൂടുന്നുവല്ലോ 
വ്യഥകൾ വ്യർത്ഥം
തിരകളടുക്കുമ്പോൾ ഭയന്നു നീങ്ങുന്നു
…
ഇറക്കമില്ലാതെ കേറുന്നു, 

വേലിയേറ്റങ്ങൾ…
പ്രഹരസഹസ്രമെൻ 
ശിരസ്സിൽ തോരാതെ…
പെരുവിരൽ നഖമടർന്ന്, 
കുറുനിരകൾ കൊഴിഞ്ഞ്
രോമകൂപങ്ങൾ വരണ്ടു വാ പിളർന്ന്
ഏകയായി ഞാൻ, 
പകുത്തുമാറ്റിയോരെന്റെ
മാതൃവൻകര തിരിഞ്ഞുനോക്കാതകലുന്നു…..

Comments

Popular posts from this blog