ശബ്ദസ്ഫോടനം

ഒച്ചകളാണ്
…
ഇഴഞ്ഞും നുഴഞ്ഞും തുഴഞ്ഞും
ആടിയും പാടിയും 
കുറുകെ ചാടിയും
ചിരിച്ചും
പൊട്ടിച്ചിരിച്ചും
ചിരിപ്പിച്ചും
തേങ്ങിയും മോങ്ങിയും
അലറിക്കരഞ്ഞും
കരയിച്ചും
വായ് തോരാതെ പെയ്തും
പെയ്യിച്ചും
ഘോരം പ്രസംഗിച്ചും
നിർത്താതെ നിന്ദിച്ചും
അലയിളക്കി
ആവലാതികളായും
ചൊടിച്ചും ചൊടിപ്പിച്ചും
കലഹിച്ചു
മത്സരിക്കുന്നു
…
ഒരു നിബിഡതയിൽ
വന്യമായ തീക്ഷണതയിൽ
മർദ്ദവൈകല്യങ്ങളിൽ
ഇടിച്ചുമിടിച്ച്
തുടിച്ചുത്രസിച്ച്
പൊട്ടും
…..
ശേഷം
ശൂന്യത
സ്വനരഹിതം
നിഷ്ക്രിയം
അചേതനം

നമ്മളങ്ങോട്ട്…..?

Comments

Popular posts from this blog