നിറം പോയ ജീവിതം
**********************
ശബ്ദങ്ങൾ കലഹിക്കുന്നിടങ്ങളിൽനിന്നും
സത്യങ്ങളും തിരിച്ചറിവുകളും
ഒന്നോടെ
പലായനം ചെയ്യുമെന്നറിഞ്ഞിട്ടും
അവർ 
ചിറകുകൾ വിരുത്തിച്ചിക്കി
ചിലച്ചുകൊണ്ടേയിരുന്നു

കാഴ്ചകൾ കൊമ്പുകോർക്കുമ്പോൾ
ഇരുട്ടുപെയ്ത്തിൽ
കറുപ്പു കുറുകുമെന്ന്
അനുഭവിച്ചിട്ടും
അലോസരനടനങ്ങൾ
ചടുലം കുലുക്കിയെറിഞ്ഞിട്ടും
അവർ
കണ്ണോടു കണ്ണും കൊളുത്തിട്ട്
ഇടഞ്ഞു കൊണ്ടേയിരുന്നു
…


മൌനത്തിന്റെ നിഴലുകൾ
നിറംപോയ ജീവിതത്തിൽ
കറകൾ വീഴ്ത്തി
പരസ്പരം വിവർണ്ണരാക്കിയത്
അവർ അറിഞ്ഞതേയില്ല
….

Comments

Popular posts from this blog