മുഖഛായ സിരകളിലൂടെ കുതറിക്കളിക്കുന്ന കവിതക്കുഞ്ഞിന് ആരുടെ മുഖഛായയാണ് ? പ്രതിഛായയാണ് ? ഇരയ്ക്കായി കൊക്കുമുനപ്പിച്ച് താഴ്ന്നു പറക്കുന്ന പരുന്തും പേടമാനിന്റെ മിഴിഭ്രമങ്ങളെ നെട്ടോട്ടമോടിക്കുന്ന സ്വനവന്യതയും ഇരമ്പിപ്പെയ്യുന്ന മിഴിമഴയും ചൊടിച്ചാളുന്ന ക്രോധാഗ്നിയും കാമാസക്തിയുടെ മൗനസാന്നിധ്യവും ചതിയുടെ ചാട്ടവാറടിയും സാന്ത്വനത്തിനു നീളുന്ന ഭിക്ഷാപാത്രങ്ങളും അനാഥയാചനകളും ഐശ്വര്യക്കൊഴുപ്പിന്റെ പൊണ്ണപ്പൊക്കങ്ങളും എല്ലാമെല്ലാമകംപുറമെന്റെ വിസ്തരിച്ചിരുന്ന നാളുകളിലായിരുന്നു നിന്നെ ഗ ർ ഭത്തി ൽ ചുമന്നത് കവിതേ നീയെന്റെ സമ്മിശ്രനിലനി ൽ പ്പിന്റെ വിചിത്രാവതാരമാകുന്നുവോ...!
Posts
- Get link
- X
- Other Apps
സന്ധ്യ - ---------- കുമാരിയാണ് മെല്ലെ മെല്ലെ നിലം തലോടുന്നപോലെ അന്നനടയിലാണ് കൗമാരം തുളുമ്പാ ൻ തുടുത്തുലയുന്ന നാണത്തി ന്റെ നിറകുടം പോലെ നേ ർ ത്തുചെമന്ന ചിരിച്ചേലി ൽ! കൂട്ടംകൂടി അവളെ നുകരാ ൻ വെമ്പുന്ന ആ ൾ ക്കൂട്ടം ഒളിസ്ഥലങ്ങ ൾ തേടുകയാണ് ഇരുട്ടി ന്റെ വിജനതയിലേക്ക് ആരൊക്കെയോ തന്നെ വലിച്ചിഴക്കുന്നത് അവളറിയുന്നുണ്ട്... മാനത്ത് തുടുത്തൊഴുകുന്നത് അവളുടെ ഹൃദയം പൊട്ടിയ രക്തധാരയാണ്... ***************
- Get link
- X
- Other Apps
ത ർ പ്പണം ************* കണ്ണുക ൾ തുറന്നേ വക്കുക എന്നാ ൽ കാഴ്ച, അടപ്പിട്ടു മൂടുക. ശകാരഭേരികളി ൽ അനാശാസ്യസ്വനഘോഷം മാത്രം കേളക്കാനുണ്ടെങ്ങും കാതണികളെ കനപ്പിച്ച ചട്ടയിടുവിക്കുക കാതുക ൾ വിരിഞ്ഞുനില്ക്കുമ്പോഴും. തിമിരച്ചൂര ൽ വീശുകയാണ് നിയതി ത്വച വിള ർ ക്കട്ടെ വെളുക്കട്ടെ കനത്തുറയട്ടെ പുറം വളച്ചേറ്റുക പൊടിയുന്ന മൂല്യങ്ങളെ കൗമാരകൗതുകമേ, കുനിഞ്ഞേ നടക്കുക...
- Get link
- X
- Other Apps
മൃതസ്വപ്നങ്ങ ൾ ************************* മോഹഭംഗങ്ങളുടെ പാറക്കെട്ടുകളി ൽ നിന്ന് സ ർ വ്വസ്വപ്നങ്ങളേയും വലിച്ചെറിഞ്ഞ് അവ കടലാഴങ്ങളി ൽ മുങ്ങിമരിക്കുന്നതു കണ്ട നിശ്വാസത്തിലേക്കാണ്... തിരകളെ കൂട്ടുപിടിച്ച് പൊങ്ങിപ്പാറി തിരിച്ചെത്തുന്നത് തട്ടിയുണ ർ ത്താനെന്നെ ഈ മൃതസ്വപ്നങ്ങ ൾ... മനം വീണ്ടും ചെങ്കടലാകുന്നു...