മൃതസ്വപ്നങ്ങൾ
*************************
മോഹഭംഗങ്ങളുടെ
പാറക്കെട്ടുകളിൽ നിന്ന്
സർവ്വസ്വപ്നങ്ങളേയും
വലിച്ചെറിഞ്ഞ്
അവ
കടലാഴങ്ങളിൽ
മുങ്ങിമരിക്കുന്നതു കണ്ട
നിശ്വാസത്തിലേക്കാണ്...

തിരകളെ കൂട്ടുപിടിച്ച്
പൊങ്ങിപ്പാറി
തിരിച്ചെത്തുന്നത്
തട്ടിയുണർത്താനെന്നെ
ഈ മൃതസ്വപ്നങ്ങൾ...

മനം വീണ്ടും ചെങ്കടലാകുന്നു...

Comments

Popular posts from this blog