അ(സ)നാഥൻ
***************
മിഴിത്തുള്ളിയൊന്നിറ്റി
ഹൃദയത്തെ കടലാക്കി
കാതോരം കിണുങ്ങി
ഈറൻ മൂളലൊന്ന്
സംഗീതത്തിരയിളക്കി
വിരൽനീട്ടിയ
സാന്ത്വനം
തൊട്ടു മനംനിറഞ്ഞ്
കുളിരാടിനിന്നു
ഇരുമെയ്യുരുമ്മലിൽ
ഉടഞ്ഞതിർത്തികൾ
ഒരുവൻ സനാഥനായി!
Comments
Post a Comment