സന്ധ്യ
-       ----------

കുമാരിയാണ്
മെല്ലെ മെല്ലെ
നിലം തലോടുന്നപോലെ
അന്നനടയിലാണ്
കൗമാരം തുളുമ്പാൻ
തുടുത്തുലയുന്ന നാണത്തിന്റെ
നിറകുടം പോലെ
നേർത്തുചെമന്ന
ചിരിച്ചേലിൽ!

കൂട്ടംകൂടി
അവളെ നുകരാൻവെമ്പുന്ന
ആൾക്കൂട്ടം
ഒളിസ്ഥലങ്ങൾ തേടുകയാണ്
ഇരുട്ടിന്റെ വിജനതയിലേക്ക്
ആരൊക്കെയോ
തന്നെ വലിച്ചിഴക്കുന്നത്
അവളറിയുന്നുണ്ട്...

മാനത്ത്
തുടുത്തൊഴുകുന്നത്
അവളുടെ
ഹൃദയം പൊട്ടിയ
രക്തധാരയാണ്...

***************

Comments

Popular posts from this blog