തർപ്പണം
*************
കണ്ണുകൾ
തുറന്നേ വക്കുക
എന്നാൽ
കാഴ്ച,
അടപ്പിട്ടു മൂടുക.

ശകാരഭേരികളിൽ
അനാശാസ്യസ്വനഘോഷം
മാത്രം
കേളക്കാനുണ്ടെങ്ങും
കാതണികളെ
കനപ്പിച്ച ചട്ടയിടുവിക്കുക
കാതുകൾ
വിരിഞ്ഞുനില്ക്കുമ്പോഴും.

തിമിരച്ചൂരൽ
വീശുകയാണ് നിയതി
ത്വച വിളർക്കട്ടെ
വെളുക്കട്ടെ
കനത്തുറയട്ടെ

പുറം വളച്ചേറ്റുക
പൊടിയുന്ന മൂല്യങ്ങളെ
കൗമാരകൗതുകമേ,
കുനിഞ്ഞേ നടക്കുക...




Comments

Popular posts from this blog