കള്ളവണ്ടി കയറിപ്പോയ ഓർമ്മകൾ 
********************************
എൻറെ  വിരുന്നുകാരിന്ന്
പുത്തനായിപ്പണിത 
തീൻമേശക്കുമേൽ
നിരന്നിരിക്കുന്ന രുചികളിൽ
മനസ്സാറാടി കളിചിരിവട്ടങ്ങളിലാണ് !!
ഞാനിവർക്കൊപ്പം 
അച്ഛനമ്മമക്കൾ 
വീടുംവച്ച്
മണ്ണപ്പംചുട്ട്
മനംനിറച്ച് 
കളിചിരികളുണ്ടത്.…!!'
അന്ന് 
മരമായി, തണലായി
നീയെത്ര വട്ടം 
ഞാൻ നീട്ടിയ മണ്ണപ്പമടർത്തി
നുള്ളിക്കൊറിച്ചിട്ടുണ്ട് !
എന്റെ കളിവീടുകൾ 
നിന്റെ തണലുകളിൽ 
ഉണർന്നിരുന്നുറങ്ങിയത്…
ചെറുകാറ്റിന്റെ വിരലുകൾ
എന്റെ കളിവീട്ടിലെ സ്വന്തക്കാർക്ക്
മാമ്പഴം നുള്ളിയിട്ട് 
മധുരം വിളമ്പിയത്…
കള്ളവണ്ടിക്കയറ്റങ്ങളിൽ
എല്ലാം ഒളിച്ചോടി
തിരിച്ചൊരു വരവിൽ
നിന്റെ ചിതക്ക് മുകളിലല്ലോ
ഞാൻ 
സ്നേഹക്കൂട്ടുകൾ 
ഈ സ്വന്തക്കാർക്കിന്നു വിളമ്പുന്നു…
Top of Form


Comments

Popular posts from this blog