ഊഷ്മം
***********

ഹൃദയമാണ് 
കത്തിച്ചുരുക്കിയൊരു
പന്തമായ്
പേറുന്നതെന്നും
എനിക്കായ് 
മാത്രമാണ്
നാലുപാടും നെട്ടോട്ടമോടി
വെട്ടമടിക്കുന്നതെന്നും 
നീ പറയുന്നു
നിന്റെയീ വെയിൽച്ചൂടിൽ
എന്റെ പ്രണയമെന്നും വാടിവെളുത്ത്
മുഖം കുനിക്കുമ്പോൾ
നീയതിനെ
നാണത്തിന്റെ മസൃണതയായി
തെറ്റിയറിയുമ്പോൾ
വീണ്ടും നീ പ്രണയിക്കാൻ
ഊഷ്മളമാകുമ്പോൾ
ചുട്ടവഴികൾ കുറുകിത്തണുത്ത
ഉള്ളിടുക്കുകളിലേക്ക്
ഞാൻ വലിയുകയായി
ഇനി നിന്റെ 
കുഞ്ഞുതോതിന്റെ ലോലവെട്ടം
മതിയാകും
അതിന്റെ ബാഹുല്യത്തിൽ
നമ്മുടേതായ 
രഹസ്യങ്ങളിലേക്കിറങ്ങട്ടെ
ആരുമാരുമെത്തിനോക്കാത്ത 
ഇരിട്ടിടുക്കുകളിൽ മാത്രം തുളുമ്പട്ടെ
നമ്മുടെ
പ്രണയചഷകം.



Comments

Popular posts from this blog