മോചനം
**********
പെറ്റുവീണ നാൾമുതൽ
മുലപ്പാൽകിട്ടാഞ്ഞ്
കുഞ്ഞ്
ചപ്പിക്കുടിച്ചത്
വെറുപ്പുരസം

രസദ്രവത്തിന്റെ
മാരകരൗദ്രമായി
അതവന്റെ
നാഡികളിലും
സിരകളിലുമൊഴുകി

വെട്ടിയും കുത്തിയും
കൊത്തിയും
വിഷം പകരുക
അവന്റേതായ
സർപ്പധർമ്മമായി

കുടിച്ചിറക്കിയ വിഷപ്പാൽ
അവനിൽ നിന്നിറക്കിയത്
തൂക്കുമരമായിരുന്നു...


Comments

Popular posts from this blog