കലാപവനം
************
  n  


മലയിടുക്കുകളിൽ
മുദ്രാവാക്യങ്ങൾക്കും
നാമജപങ്ങൾക്കും
പുലിഭാഷ്യത്തിന്റെ ഗർവ്വ്

ഒരമ്മക്കും
പേറ്റുനോവാറ്റാൻ
പാൽചുരത്താൻ
കുനിയില്ല,
കനിയില്ലിനിയൊരു
കാട്ടുപുലി

വഞ്ചനയുടെ
ഭൂതാവശിഷ്ടങ്ങൾക്ക്
ഉയിർത്തെഴുന്നേൽപ്പിന്റെ
കൊടിക്കൂറ പറക്കുമ്പോൾ
വീണ്ടും വീണ്ടും
കിരീടം ഉൾചോദനയിലിട്ട്
അമ്മാനമാടി
നേട്ടം കൊയ്യാനുള്ള
നോട്ടങ്ങൾ...

അന്നും ഇന്നും
കിരീടം ത്യജിച്ചവന്
കീഴ്പ്രജയുടെ കൗപീനമിട്ടവന്
ഒറ്റക്കിരിക്കാൻ
കലാപവനം!



Comments

Popular posts from this blog