Posts

Showing posts from January, 2013
പാതിരാക്കള്ളനെക്കാത്ത്   -  ഗീത മുന്നൂര്‍ക്കോട്  - എന്റെ ആറാമിന്ദ്രിയത്തില്‍ നീയുണ്ട് തെളിഞ്ഞു നിവരുന്ന പ്രതിബിംബം ! ഒന്ന് തട്ടുകയോ മുട്ടുകയോ ചെയ്യാതെ കരുതിക്കൊളുത്തിയടച്ച കരുത്തന്‍ വാതിലിനെ ഭേദിച്ച നിന്റെ നുഴഞ്ഞു കയറ്റം എന്റെ സ്വനഗ്രാഹിയില്‍ പതിഞ്ഞ അനക്കങ്ങളുണ്ട്… ഉള്‍ക്കണ്ണുകള്‍ തുളച്ച് മുദ്രയടിച്ചിട്ടുണ്ട് ഇരുണ്ട വെളിച്ചങ്ങള്‍……. നീ വന്ന പതിരാവിന്റെ യാമങ്ങള്‍ പാതിനിദ്രയെ നിത്യവും വലം വയ്ക്കുന്നുണ്ട്… കഴുത്തിലൂടെയവ വഴുവഴുക്കി ഇഴയുന്നുമുണ്ട്… അപഹരിക്കപ്പെട്ട ചരടില്‍ നിനക്കൊപ്പം വരാതെ ഓംകാരത്തിന്റെ സ്വര്‍ണ്ണയില എന്റെ നെഞ്ചിലിന്നുമുണ്ട്… മോഷ്ടിച്ചത് മുറുക്കിയ നിന്റെ വിരലുകള്‍ കുടഞ്ഞിട്ടു പോയ ആയുധത്തിന്റെ മുന എന്റെ വിറയലുകളെ പ്രകോപിപ്പിക്കുന്നുമുണ്ട്… അന്നു തൊട്ട് നിന്റെ ബന്ധനാര്‍ത്ഥം എന്റേതായ കാവലിന്ദ്രിയങ്ങള്‍ ജാകരൂകരാണ് .
ഭാര്യ       -  ഗീത മുന്നൂര്‍ക്കോട് - പുലരിയുടെ ഉറക്കച്ചടവില്‍ ‍ പൊലിയുന്നു അവളുടെ ഉറക്കങ്ങള്‍ ‍. അടുപ്പിലെ നനഞ്ഞ കൊള്ളികളായി മനസ്സവളുടെ പുകഞ്ഞുകൊണ്ടിരിക്കും …. സ്വയമെരിയുന്ന ചാരം കോരിയെടുത്ത് വളം തേടുന്ന ചുവടുകളില്‍ സ്നേഹക്കൂറായിയവള്‍ തട്ടിയിടുന്നു ! വിശപ്പിന്റെ വറ്റുകളെ ഉ‍ള്‍ ച്ചൂടിലവള്‍ വേവിക്കുന്നു … സ്വാദുള്ള പാഥേയങ്ങളില്‍ അവള്‍ വികാരവായ്പ്പുകളെ കെട്ടിപ്പൊതിയുന്നു … വെട്ടിപ്പൊരിക്കുന്ന കരിമീനിനൊപ്പം ആ കണ്ണൂകള്‍ പിടച്ചുകൊണ്ടിരിക്കും … ത‍ീന്‍  മേശകളില്‍ അവളുടെ കണ്ണുകള്‍ക്ക് തീക്കനം - ഊ‍റിയത് ചുവന്നു നിറയും … ഫയലുകളില്‍ മുങ്ങിപ്പിടയുമ്പോഴും ജീവിതത്താളില്‍ പെരുക്കങ്ങള്‍ ‍ മാത്രം അടയാളപ്പെടുത്തിക്കൊണ്ടവള്‍ ‍ ! ശകാരവിഴുപ്പുകളെയും ശാപക്കറകളെയും നെഞ്ചിന്‍   കല്ലിലലക്കി അവള്‍ വെളുപ്പിച്ചെടുക്കുന്നു … സന്ധ്യത്തിരിയ്ക്കൊപ്പം ’ എന്റെ കൃഷ്ണാ ’ എന്ന് അവളുടെ സങ്കടങ്ങള്‍ പൊട്ടിക്കരയുന്നു … പാതിരാവടുക്കുന്നയിരുട്ടില്‍ ചുവന്ന കണ്‍ തുള്ളികളിറ്റിച്ച് എന്റെ കാലടികളെയവള്‍
  എന്റെ ഗ്രാമം        - ഗീത മുന്നൂര്‍ ക്കോട് – കൗമാര വല്ലികള്‍ ‍ ചുറ്റിപ്പിണഞ്ഞുള്ള അഞ്ചാണ്ടു ജീവിതഘണ്ഡമീ ഗ്രാമത്തില്‍ ‍; എന്റെ നാടേ , യെന്‍ ‍ നടവഴികളില്‍ ‍ നീ വിരിച്ചു നിത്യവും പ്രണയ സര്‍ ഗ്ഗതല് ‍ പം ! ഹരിതഗ്രാമ്യശൃംഗാരഗംഭീരം  മാ റിടം നിന്റെ സര്‍ ഗ്ഗ വേഴ്ചയില്‍ ‍ ഭാഗിനിയായി ഞാന്‍ ‍; ഗ്രാമമേ നിന്റെ ചാരുത സ്ഫുടം ചെയ്ത ഭ്രൂണമെന്‍ ‍ സിരകളില്‍   നിക്ഷിപ്തമായതും നെഞ്ചിലാലിംഗനത്തിലടക്കിയൊതുക്കി - യെന്‍   മനം കവിതയെ ഗര്‍ ഭത്തിലേറ്റതും നിന്നിലെയലസത്തെന്നലിന്‍ ‍ ശ്വാസങ്ങ - ളേറ്റതാം നാളുകളെത്ര മനോഹരം ! ഇന്നുമെന്‍ ‍ നാമധേയത്തിന്‍ ‍ വാമഭാഗത്തടക്കി സൂക്ഷിപ്പൂ ഞാന്‍   നിന്‍   ഹരിതഹര്‍ ‍ ഷം !
കലഹിക്കുന്ന ഒച്ചകള്‍ ‍               -  ഗീത മുന്നൂര്‍ക്കോട് - പുരാവൃത്തത്തിലേയ്ക്ക് പടവുകളിറങ്ങുന്നു പാഞ്ഞടുക്കുന്ന ഒച്ചകള്‍ …. ശൂന്യതയില്‍ ‍ നിന്നെന്ന പോലെ പ്രതികമ്പിക്കുന്ന പാദസ്വനങ്ങള്‍ … അരങ്ങു തകര്‍ ത്ത് ആയിരം വട്ടം കളിച്ച് ആദ്യന്തമാടി ഉടലുടഞ്ഞാടി കയ്യടികളില്‍ ‍ കിരീടമിട്ട് ആരവങ്ങള്‍  ! കയറും പൊട്ടിച്ച് വേലിചാടി വരുന്നൂ കോമരച്ചുവടുകള്‍ … മത്സരങ്ങളില്‍ ‍ മറിഞ്ഞ് കനം വെച്ച താരവിതാനങ്ങളി ല്‍ ചില ഒച്ചക ള്‍ ഇരുട്ടില്‍ ‍ മിന്നിച്ചിരിക്കാ ന്‍ അനക്കമറ്റു നില്‍ ക്കുന്നു ! ചരിത്രത്തിലൂടെ സഞ്ചരിച്ചെത്തിയവ ര്‍ ധ്വനിച്ചും പ്രതിധ്വനിച്ചും കുഴിച്ചും തോണ്ടിയും പുത്തനിടങ്ങളി ല്‍ ചേക്കേറിയും …… വേതാള വേഷമിട്ട് തോളില്‍  ത്തൂങ്ങി കാതില്‍ ‍ കടിക്കുന്നു തട്ടീട്ടും മൂട്ടീട്ടും പോകാതെ ഒച്ചകള്‍ ‍… ഓരോ ഒച്ചയും മനസ്സിടിപ്പില്‍ ‍ ഒളിച്ചിരുന്ന് തുള്ളിക്കും .. ദേഹവും ദേഹിയും ഒന്നിച്ച് പൊള്ളും … എന്നെയും നിന്നെയും ആകാശത്തിലൂടെ ഊഞ്ഞാലാട്ടും വള്ളി വാലുകള്‍ ‍ മുളച്ച ഒച്ചകള്‍  ! ഓര്‍ ക്കാപ