Posts

Showing posts from August, 2013
ആരോപണങ്ങൾ --- ഗീത മുന്നൂർക്കോട് --- ആരോപണങ്ങൾക്കുണ്ടോ നേരവും കാലവും നോക്കാൻ … ചിലപ്പോൾ കർക്കിടക്കത്തിലെ ഇടിവെട്ടിയുണർന്ന് കൂണുകൾ പോലെ തുരുതുരാ പൊങ്ങും … എന്തൊരാവേശത്തിലാണ് ചിലർ അവയൊക്കെ പിഴുതു വയ്ക്കാറ് … . മറുപ്രയോഗം കാത്തിരുന്ന് ചിലരൊക്കെ മുഷിയുമെന്നല്ലാതെ … ചില നേരങ്ങളിൽ അറിഞ്ഞും കൊണ്ട് നിറചിരിയോടെ മുന്നിൽ വന്നു നിൽക്കുമ്പോൾ നിസ്സങ്കോചം അവയെ പുണരേണ്ടി വന്നിട്ടുണ്ട് … വഴിമുട്ടിയ നെടുവീർപ്പുകൾ അപ്പോളൊക്കെ ശാസിക്കാറുമുണ്ട് … .. എങ്ങോട്ടു തിരിഞ്ഞാലും ആക്ഷേപം പെയ്യിച്ചും കൊണ്ട് ചുറ്റിയടിക്കാറുണ്ട് ചിലതൊക്കെ … മറ്റു ചി ല നേരങ്ങളിൽ തല കീഴെ കൂപ്പു കുത്തിക്കുന്ന വമ്പൻ ആരോപണസ്രാവുകൾക്ക് മുന്നിൽ ചാടിയെത്തും ഇരകൾ സ്വമേധയാ …
സ്വപ്നങ്ങൾ തടവറയിൽ …   --- ഗീത മുന്നൂർക്കോട് --- തടങ്കലിൽ കഴിയുന്നവരുടെ സ്വപ്നങ്ങൾക്കേറെ കനമുണ്ട് ഇരുട്ട് നിറച്ച കനം … നനവ് തലോടാത്ത ഉരുകിയുഷ്ണിച്ച കനം … ഇ രുട്ടിന്റെ മേൽക്കൂരയ്ക്കൊരു തുള വീഴാൻ കാത്ത് .. അതിന്റെ അതിർ വർമ്പുകളിലൂടെ തെറിച്ചൊരു വെളിച്ചത്തുള്ളി നെറുകയിൽ ഒന്ന് വീണു തൊടാൻ കാത്ത് … താഴുകളുടെ ബന്ധനങ്ങൾ പൊടിയാൻ കാത്ത് …
ഒളിച്ചുകളിക്കുന്നു സ്വാതന്ത്ര്യം --- ഗീത മുന്നൂർക്കോട് --- ഇറങ്ങിയിട്ടുണ്ട് സ്വാതന്ത്ര്യം ഒളിച്ചും മറഞ്ഞും മുണ്ടിട്ട് മുഖം മറച്ചും തെരുവിലേക്ക് അവിടെയാണാഘോഷങ്ങൾ … . ഉണ്ട് സ്വാതന്ത്ര്യം - കല്ലുകൾക്കുണ്ട്   പറന്ന് പറന്ന് തലകളുടക്കാൻ … . കവിണികൾക്ക് കണ്ടവന്റെ മാങ്കനിയോ കലമോ ഉടക്കാൻ … കത്തി കഠാരകൾക്ക് തന്നിഷ്ടം കേമം തലയുടലുകളേറെ കൊയ്യാനെടുക്കാം … ഒന്നും രണ്ടും പോയി നൂറുകൾ മറുകണ്ടം ചാടി വിലകൾക്ക് ചന്തകളിൽ ഓട്ടപ്പന്തയമാകാം … വരൂ , നമ്മുക്കെല്ലാമിനി അടച്ചിട്ട സ്വകാര്യതകളിൽ മുഖാമുഖം തേങ്ങാം കളഞ്ഞ് പോയ സ്വാതന്ത്ര്യത്തിന്റെ വൈക്കോൽ കടിച്ച് തുപ്പാം .
മുഖച്ഛായകൾ മറഞ്ഞു നിൽക്കുമ്പോൾ … . - -- ഗീത മുന്നൂർക്കോട് --- ഡാവിഞ്ചി മുഖച്ഛായകൾ മറച്ചത് വരയിലെ മുഖങ്ങളിൽ സുവര്‍ണ്ണാനുപാതം തേച്ചു പുരട്ടിയായിരുന്നു.. ഒമര്‍ഖയ്യാമിന്റെ പ്രണയഭാവങ്ങളിൽ സുതാര്യതയുടെ വാക്കുകൾക്കിടയില്‍പ്പോലും ഒളിച്ചിരുന്നതേറെ മുഖങ്ങൾ.... മുടുപടങ്ങളിൽ മുഖച്ഛായകൾ ശ്വാസം മുട്ടുമ്പോൾ മറവ് ചെയ്തവര്‍ക്ക് ഇരുണ്ട ഛാ യതന്നെയെപ്പോഴും .. അവർ കറുത്ത മുഖങ്ങളെ ശാസിച്ചിരുത്തു ന്ന പുഞ്ചിരി കളിൽ ഭാവസുലക്ഷണങ്ങൾ മോടിയാക്കുമ്പോൾ അജ്ഞര്‍ക്ക് അസ്വാരസ്യമാകുന്നു അര്‍ബുദപ്പെരുക്കങ്ങൾ …… ഓര്‍മ്മകളിൽ കുറിപ്പുകളാകുന്നു സ്നേഹബന്ധനങ്ങളിൽ ഇടിവെട്ടിയുലയുന്ന ഒരുപിടി മുഖങ്ങളും അവയിൽ ചിന്നിപ്പോകുന്ന മുഖച്ഛായകളും … .
ശരികളുടെ കൂടോത്രം - -- ഗീത മുന്നൂർക്കോട് --- പലവട്ടമാവർത്തിച്ച് ചമച്ചു പഠിച്ചാണ് അവതരിപ്പിച്ചത് , എന്നിട്ടും … അച്ഛൻ അമ്മ , അമ്മമ്മ മുത്തച്ഛൻ ഏട്ടത്തി … ഏല്ലാർക്കും ശരികളേ അറിയൂ … ... ഹും .. അഹങ്കാരി … തന്നിഷ്ടത്തിന് നടക്കാനും മാത്രം … എന്റെ മാനം തുലക്കാൻ … … ഞാനെത്ര വട്ടം ഉപദേശിച്ചതാ … ന്നിട്ടും … ന്റെ കുട്ടീ .. നീയിങ്ങനായല്ലോ … ഒരമ്മത്തേങ്ങലിന്റെ സൂചിക്കുത്ത് നന്നായേൽക്കുന്നുണ്ട് … … ഹും .. വളർത്തു ദോഷം … കുടുംബത്തിന്റെ അന്തസ്സിന് ചേർന്നതാണോ … ഇപ്പയീ കാട്ടീത് … … പെൺകുട്ട്യോളായാ … ത്തിരി അടക്കോം ഒതുക്കോം വേ ണംന്ന് എത്ര വട്ടം ഓതിക്കൊടുത്തതാ … … നിക്കും കൂടെ … ത്ര … ധൈര്യം പോര മൂത്തോളായ ഞാൻ ഇങ്ങനെ നിക്കുന്ന വിചാരോം കുട്ടിക്കില്ലാതെ പോയീലോ … ശരികളെല്ലാം ചേർന്നൊരു     കൂടോത്രം … . ശരിയല്ലാത്തതെന്ന് വിധിക്കപ്പെട്ട് സാക്ഷയിടപ്പെട്ട ചെറിയൊരു ശരി തൂങ്ങിയാടുന്നത് നേരിന്റെ സുഷിരത്തിലൂടെ കണ്ട് പുലരിക്കോഴി പേടിച്ചരണ്ട് തലയാർത്തു കൂവി .
യാത്ര --- ഗീത മുന്നൂർക്കോട് --- അച്ഛൻ താക്കീതുകളുടെ മുനയൊടിച്ച് അമ്മനോട്ടങ്ങളുടെ തീണ്ടൽവേലികളെടുത്ത് ചാടി പ്രണയം ഉന്മാദ വഴികളിലേക്കൊളിച്ചോടി അല്പസുഖയാനങ്ങളുടെ കൊളുത്തുകളിൽ തൂങ്ങി ജീവിതവണ്ടിയിൽ കുതിച്ചോടിയത് … . പുറപ്പെട്ടിറങ്ങുമ്പോഴത്തെ ഉത്സാഹമൂർദ്ധന്യത്തിലുടഞ്ഞു പോയിരുന്നു കദനം കവിഞ്ഞ തനിമയുടെ പതർച്ചയും കുടുംബമാനത്തിന്റെ മൊന്തായം താങ്ങി ചിലച്ചിരുന്ന ഗൌളിയുടെ വെപ്രാളവും … മുത്തശ്ശിസ്നേഹത്തിന്റെ പഴംകഥയും … വീടും കവച്ച് വളർന്ന് പെരുത്ത ഏട്ടത്തിയുടെ കനൽശ്വാസങ്ങളും … മടക്കയാത്രയുടെ മാറാപ്പിലുണ്ട് മരിച്ചു പോയ പ്രണയസ്വപ്നങ്ങൾ … .
പെൺഭ്രൂണത്തിന്റെ കരുതൽ സ്വപ്നങ്ങൾ ---- ഗീത മുന്നൂർക്കോട് --- എന്റെ കൂടെ ഇരട്ടയായി പിറക്കാൻ ഒരാൺഭ്രൂണം കൂടി ഈ ഗർഭവഴികളിൽ കൂട്ടിനുണ്ടായിരുന്നെങ്കിൽ അറിയാൻ കഴിഞ്ഞേനെ അവന്റെ ശ്വാസഗതികളിലെ ഗന്ധങ്ങളെ സ്വച്ഛമോ പങ്കിലലമോ എന്ന വിവേചനബോധത്തിന് അവന്റെ സിരകളിൽ ഉണർന്നിഴഞ്ഞേയ്ക്കാവുന്ന വികാരവായ്പ്പുകളെ തെന്നലിൽ നിന്നു വഴുതി മാറിയേക്കാവുന്ന കൊടുങ്കാറ്റുകളിൽ കട പുഴകാതെ നിവരാൻ .. അഥവാ ഉരഗങ്ങളായ് ഇഴഞ്ഞ് വന്ന് ദംശിച്ച് നീല തീണ്ടിയകലുന്ന ആൺ കടുപ്പങ്ങളെ … നാളെകളിലൊരു നാൾ ആൺ ശ്വാസങ്ങളിൽ വീണു മുങ്ങേണ്ടതുണ്ടെങ്കിൽ ഇന്നേ കരുതി വയ്ക്കാമല്ലോ ഒരു നുള്ള് വായു എനിക്ക് മാത്രമായി .