Posts

Showing posts from November, 2012
തുള്ളി  ഇല്ലുള്‍ വലിയാനകത്തോട്ട്  ആവിയായ് മറയാന്‍  കത്തും കരളിലെന്‍   കാരിരുമ്പുരുക്കം ! പോങ്ങുവതെങ്ങിനെ  മൂര്‍ദ്ധാവിലെന്‍  സിരകള്‍ പുകയുകയല്ലോ; ചിന്താക്കുഴപ്പം ! ഊറുവാനാകില്ല  എന്‍ മിഴികളില്‍  നോട്ടപ്പകപ്പിന്‍  ഹരണക്കുരുക്ക് ! പടിയിറങ്ങാനാകുമോ  വാക്കായ്, വായ്ക്കകം  വരണ്ട നാക്കില്‍  ചൊറിയും ദുരന്തം ! ഒരേ വഴി  എന്റെ തൂലിക - വിരല്‍ കൊര്‍ത്തിരിപ്പൂ  തണുപ്പും തുള്ളിച്ചു  കാത്തിരിപ്പൂ മഷിത്തുള്ളി ! ഉടഞ്ഞവസ്ഥാന്തരം പൂണ്ടൊരു  കവിതയാകാം;  സുഖദം, ശീതളം!
എന്തെല്ലാമോ ബാക്കിയിട്ട് ---- ഗീത മുന്നൂര്‍ക്കോട് ----- വെള്ളിടി വെട്ടുന്നൂ, പെരുമ്പറ മുഴങ്ങുന്നു  തുരുതുരാ പൊട്ടുന്നുണ്ടോര്‍ക്കൂണുകള്‍.... അറിയാ, മില്ലിനി കനിവിന്‍ കുളിര്‍ പെയ്യി - ല്ലൊട്ടുമകം ചൂളയാറി, ല്ലുള്‍വ്യഥയൂറിയ  കരിമുകില്‍ കാറ്റില്‍ത്തണുക്കില്ല, പൊഴിയില്ല. രഹസ്യങ്ങള്‍ പൂഴ്ത്തിയോരെന്നര്‍ദ്ധത്തെ ജീവിതക്കാരം പൂശി രാകി മിനുപ്പിച്ചു നോവിച്ചു നീ കുടഞ്ഞിട്ടു നിര്‍മ്മമം പരസ്യം വില ചാര്‍ത്തിയതറിയാതെ, പഴകിയോരെന്നവശിഷ്ടപൂര്‍വ്വത്തെത്തേടും നിന്‍ കാലൊച്ച തെല്ലും കേള്‍ ക്കാതെ നിന്‍ പാദസ്വനമെന്നേകാന്ത രാവിനെ ദംശിച്ചിട്ട മറു പാതി വൃഥാ പിടയ്ക്കുമ്പോള്‍….. നിന്‍ ചിരി ചുവപ്പിച്ചു ചാര്‍ത്തിയ ചുംബന - മെന്നിലൊരു മുള്‍ നോവായടിഞ്ഞേ കിടപ്പൂ… നീയാദ്യം നുള്ളിയിട്ടോരത്തപ്പൂക്കളം കണ്ട് കുഞ്ഞുവിരല്‍ മുത്തിയ സ്പര്‍ദ്ധതന്‍ മുള്‍ ത്തുമ്പ് – കുതറിത്തുള്ളിയതെന്‍ കൗതുക നിണത്തുണ്ട്….! മഞ്ഞയിട്ടുടയാന്‍ പൊടിയാന്‍ വിധിയിട്ട  പുസ്തകമുണ്ടിന്നും, ചിതലതില്‍ നിരങ്ങുന്നൂ…  നെഞ്ചിന്നേടില്‍ മറന്നു മുടിഞ്ഞെന്നോ നീ തന്ന  പരിമളമിഴഞ്ഞതാം മയില്‍ പ്പീലി…  കൗമാരക്കളരിപ്പറമ്പിന്നിറമ്പിലോടിപ്പാടി ഇന്നും മാടി വിളിക്കുമ്പോള്‍ ചില്ല