Posts

Showing posts from October, 2015
പെൺകാറ്റ് ************** തീരമെത്തും മുമ്പ് കുഞ്ഞിക്കാറ്റിനെ തടഞ്ഞു നിർത്തി മുട്ടിയുരുമ്മി ഒരു ഭീമൻ പാറ ശൃംഗരിച്ചതിനാൽ പനിമുറ്റിത്തളർന്ന കിളിന്തൊഴുക്കുകളെ കുറ്റിച്ചെടികൾ നുള്ളി നോവിച്ചതിനാൽ അലഞ്ഞു തിരിഞ്ഞെത്തിയ പെണ്ണുകാറ്റിന് പനി പകർന്ന് ഉറക്കത്തിലായി പുഴ
മുതലെടുപ്പ് ‘ കലകലാ ’ ന്നുണക്കി ‘ കടകടാ ’ ന്നാട്ടി ചതച്ചൂറ്റിയാലല്ലേ നിന്റെയാ കൊഴുത്ത സ്നേഹം എനിക്ക് മൊത്തമായി കിട്ടൂ
കലുഷിതം                                                                                                കലിച്ച് പോയെന്റെ തലക്കകമെന്തേ നേർത്തു നിലക്കുന്നു നിദ്ര മരിക്കുന്നു രാപക്ഷിതൻ മൌനം ജോലിപ്പകർച്ചകൾ തിരുത്തി നിവരുന്ന അടിവരകളിൽ ചുവക്കും നാളുകൾ കൈകളന്യോന്യം കലഹിച്ചൊടുക്കുന്ന കർമ്മപ്പൊറുതികൾ മർമ്മക്കെടുതികൾ മടുപ്പിന്റെ മുഴുക്കാപ്പുകോപ്പുകൾക്കൊപ്പം മനം കെട്ടിപ്പൂട്ടി ചുളുങ്ങും വേളകൾ ചോദ്യച്ചൂടുകൾ കത്തിച്ചുരുക്കുന്ന വെയിൽ വിളർച്ചയിൽ തീപ്പകലുകൾ ചുരുങ്ങി വരുന്നതെൻ സ്വപ്നവേളകൾ ചിരി മാഞ്ഞുള്ള മുഖശ്രീ മങ്ങുമ്പോ-                                                                                   ളെനിക്ക് വിസ്തരിക്കുവതേത് ജീവിതം
ഇനിയും     ********                      ഉദയസൂര്യാ , നിന്നുയിരിന്നുണർവ്വിൽ ചുടുതീക്കനലുകളടയിരിക്കുന്നുവോ … ? വെയിൽച്ചൂളയല്ലോയനത്തിയെരിച്ചിട്ട് തിളയ്ക്കും പകലായനുഗമിക്കുന്നല്ലോ ! ! ഇനിയും ജീവന്റെ തണൽ വഴികളിൽ വെയിൽത്തീപ്പുഴ കവിഞ്ഞൊഴുകുന്നോ ! ! ഇനിയും മനസ്സിന്റെ കുളിർത്തലപ്പുകൾ തപമേറ്റ് നീറി കരിഞ്ഞുണങ്ങുന്നോ ! ഇനിയും   ജീവിതപ്പുരപ്പുറത്തേയ്ക്കോ                                                        കദനച്ചാറ്റൽ വീണ്ടും കനത്തു പെയ്യുന്നു ;                                            ഇനിയുമലിഖിത തിരക്കഥകളെത്ര                                               നടനമാടുവാനുണ്ടണിയറയ്ക്കകം ! ! ഇനിയും   ദംഷ്ട്രകൾ   ചുവടുറയ്ക്കുന്ന                                                     വന്യതയെങ്ങും ഫണം നിവർത്തുന്നോ                                                     ഇനിയും മർത്ത്യന്റെ ദുഷിക്കുമാർത്തികൾ                                               ദുരക്കൂട്ടുകൾ തേടി രുചിക്കാനിറങ്ങുമോ വിടരും മൊട്ടുകൾ ഞെരടിയതിൻ മണം                                        
നാളേക്കുള്ള ചരിത്രം ******************************* ഇന്നെഴുതണം, ഇന്നു തന്നെ … പേരക്കിടാങ്ങൾക്കായി കഥകൾ മെനയും മുഹൂർത്തങ്ങൾ ഓർത്തോർത്തെടുക്കണം പണ്ടു പണ്ട് …… . ദേ, ഈ തെക്കേപ്പാടം കഴിഞ്ഞുള്ള ആ ഉണക്കമൈതാനത്തിൽ നിറഞ്ഞു നിബിഡമായിരുന്ന കാടായിരുന്നു … . ഒരു മൈൽ ദൃഷ്ടിയിൽ പച്ചപ്പ് തിരക്കിനിന്നിരുന്നു.. വവ്വാലൊച്ചകൾ രാക്കനങ്ങളെയുണർത്തി ഉറക്കങ്ങളെ തൂത്തു കോരുമയിരുന്നു.. ആർത്തിയെ അടർത്തി നിർത്തി ഇണമയിൽ നടനങ്ങൾ മുറ്റത്തിക്കിളി പോലെ മിഴികളിൽ ‘തൈ തി ത്തിത്തൈ’ എന്ന് കൊതിപ്പിച്ചിരുന്നു … വാനരക്കൂട്ടങ്ങളുടെ പരിഹാസച്ചാട്ടങ്ങളിൽ ചവച്ചു തുപ്പിക്കൊണ്ട് മാങ്ങയണ്ടികളും തേങ്ങാക്കുലകളും യഥേഷ്ടം മണ്ണു കപ്പുമായിരുന്നു … പിന്നെയൊരു രാത്രിയെ വിറപ്പിച്ചു നിർത്തിയ കൌതുകമായി ഒരു പെരുമ്പാമ്പ് പടിപ്പുരയിലെത്തി വിരുന്നുറങ്ങുകയുമുണ്ടായി … .
Image
അതിഥി ************ സ്വപ്നക്കാടുകൾ മുറ്റി നിന്ന കവിതയിലേക്ക് മാളമേറാനാകും വന്നത് വന്യതയുടെ അഹങ്കാരഫണം നിവർത്തിയതേയില്ല … താഴ്മയുടെ നനുത്ത നാവിൻ തുമ്പിന്റെ ഇളകിയാട്ടം … . പല്ലിറമ്പത്തൊട്ടുമേയില്ല വിഷമാലിന്യമെന്ന് ഇമവെട്ടാതെ തിളങ്ങുന്നു നോട്ടങ്ങളിൽ നീ കുടഞ്ഞു തന്ന ഇണക്കലഹരിയിൽ ചാലിച്ചോട്ടെ അല്പാല്പമായ് ഇഷ്ടമധുരങ്ങൾ.. ചന്തം വരഞ്ഞ പുള്ളിയുടുപ്പിലും ഉരുണ്ടു കൊഴുത്ത ദീർഘാകൃതിക്കഗ്രം വരെയും എന്റെയാകാംക്ഷ ഉഴറിയതറിഞ്ഞ പോലെ സ്വാന്ത്വനം തളമിട്ടതിൽ നിന്നുമെടുത്ത നോട്ടക്കൊളുത്തിൽ എന്റെ മനസ്സിനെ മയക്കിയവനേ ജാള്യതയില്ലൊട്ടുമില്ല വിരഹം കുറിക്കുവാനും.
ശില്പം ****** ഉളിത്തുമ്പിന്റെ ചടു ലനടനം ശില്പിയുടെ ഹൃദയതാളത്തിനൊപ്പം ആ ഹൃദയത്തിലെ തുള്ളികളിറ്റിച്ച് തന്നെയാണ് കല്ലിലവളുടെ സൌന്ദര്യം വരക്കാൻ തുടങ്ങിയത് .. മാന്ത്രികം ഓരോ കൊത്തിലും മിഴിഞ്ഞു വന്ന ശിലയിലെ സ്ത്രീയുണ്മ ത്രസിച്ചു തുളുമ്പിയതും ലാവണ്യമുടുത്തതും അനുരാഗക്കുളിരിൽ വീണ്ടുമയാൾ നേർവരകളിൽ ഗാംഭീര്യവും വടിവു മുറ്റിയ ആകാരവും വക്രതയിൽ ഉടൽ ഞൊറികളും കൊരുത്തതിൽ സാന്ദ്രമായുയിർത്തു വന്നു അവൾ തട്ടലുകളിൽ അടർന്ന ചെളി വിള്ളലുകൾ … പരുക്കൻ പൊടി വിഹ്വലതകൾ … ബാക്കി നിന്ന, ശില്പിയുടെ മനോഗതങ്ങൾ ഓരോ അവയവത്തിനും അഴകിട്ടു ശിലയിൽ പിറന്ന പെൺപോരിമയെ കൺകളാൽ തഴുകിയുഴിഞ്ഞ് ശില്പിയവളെ,വ്രീളാവിവശയാക്കി പാതി വിടർന്ന ശിലാമിഴികളിൽ തുളുമ്പി വന്ന നഗ്നതയറിഞ്ഞ് അടഞ്ഞു നിൽക്കാൻ വെമ്പും പോലെ കാൽമുട്ടുകളെ വളച്ചൊതുക്കി ആ നഗ്നസ്നിഗ്ദ്ധത, അയാൾ സ്വയം ഭോഗിക്കാൻ തുടങ്ങി … മുഴുത്ത മാറിടം തലോടി ഹൃദയത്തിലേക്കൊന്ന് നൂണിറങ്ങാനുള്ള വ്യഗ്രതയിൽ, പ്രേരണയെന്തെന്നറിയാതെ നെഞ്ചു കീറിക്കൊണ്ടയാൾ - ഒരു കൊത്ത് … തറഞ്ഞു പോയ ഉളിമുന അവളുടെ ഹൃദയത്തിൽ വിരിഞ്ഞ രക
ഉദകക്രിയ *********** കവിയുടെ മുഖച്ഛായ വായിച്ചെടുത്ത തെളിവെടുപ്പിൽ കവിതയ്ക്ക് സാമൂഹ്യതമസ്ക്കരണം ! ശവദാഹം കഴിഞ്ഞ് എത്തിയതേ ഉള്ളൂ ആത്മശുദ്ധിക്കിനി ഒന്നു മുങ്ങണമല്ലോ സ്വച്ഛസാഹിത്യ ജലാശയത്തിന് മുങ്ങൽ‌പ്പാകം ഉണ്ടോ എന്തോ J