Posts

Showing posts from November, 2018
കുലവ്രത ************ ·           സ്ത്രീയേ, കുലത്തി ൽ പ്പിറന്നതി ന്റെ ശിക്ഷയിനിമേ ൽ തെരുവി ൽ ജപമുദ്രയഴിച്ചുതീ ർ ക്കാനോ ? സ്വയംപശിയെ പിടിച്ചുകെട്ടുന്ന നീ ഭുജിച്ചടങ്ങുവാ ൻ പ്രാപ്തയെന്നറിയുമ്പോഴും ഭാവിപാദങ്ങളി ൽ മുഷ്ക്കി ന്റെ ചങ്ങലയണിഞ്ഞ്  ത്രസിച്ചുനടക്കാനോ? അടുക്കളത്തീകാഞ്ഞ നി ന്റെ മോഹങ്ങളെ സൂര്യാതപത്തിലിനി വിളക്കുക വെയി ൽ മോന്തി ശരണം നീയേ ൽ ക്കുക. നിന്നശുദ്ധികളൊന്നൊന്നായ് നീ ർ ത്തി നീ തന്നെ തെരുവുക ൾ നീളെ പരത്തിവിരിക്കുക അശ്രീകരമുദ്രയുണക്കി പടപടാകൊത്തുവാ ൻ അടിമപ്പൂച്ചിട്ട നി ന്റെ ശിരസ്സുകുനിക്കുക പെണ്ണേ കുലപ്പിറവിക്കൊത്തേറ്റ ദോഷൈകദൃക്കുക ൾ അഷ്ടദിക്കുകളി ലെ ചെമപ്പായി പക ർ ന്നാടുന്നതു കാണുക നി ന്റെ തടവറയുടെ ക ൽ മണം വാസനിച്ചറിയുക       ******
ത്രയാക്ഷരി ******************** മല കയറുന്നു ത്രയാക്ഷരിക ൾ ശരണം ശരണം ജപമുഴക്കം! കയറുംവഴി പടികളി ൽ പുറംതിരിഞ്ഞ് വിളിമുറുക്കം യുവതി...യുവതി... വായത്താരികളി ൽ പിരിമുറുക്കം ആ ർ ത്തവം...ആ ർ ത്തവം... പരിഹാസം, പിന്നെയട്ടഹാസം അശുദ്ധി...അശുദ്ധി അയിത്തം...അയിത്തം ഏറുക ൾ നിലയ്ക്കുന്നില്ല പതിനെട്ടു പടികളും ഇപ്പോഴുമെപ്പോഴും പരിശുദ്ധം!
ഒരു സ്ത്രീ മുറിവേറ്റു പിടക്കുന്നു... ********************************************** എന്റെയുള്ളിലും ഞാ നറിയു ന്ന എല്ലാ പെണ്മകളിലും മുറിവേറ്റവളുണ്ട്. നീറ്റ ൽ ത്തുണ്ടുക ൾ പെറുക്കി പിറുപിറുക്കുന്നുണ്ടവ ൾ പലകലങ്ങളിലെ മുനപ്പെട്ട ആണായുധങ്ങളുടെ കൈയ്യ്മെയ്യ്പ്പെരുമാറ്റങ്ങളി ൽ വൈരൂപ്യം പൂണ്ട് ഭ്രാന്തി ന്റെ പഴംതുണിയി ൽ സ്വത്വം പൊതിഞ്ഞുകെട്ടി പുലമ്പുന്നുണ്ടവ ൾ പിഴച്ചവളെന്ന് മാനംകെട്ടവളെന്ന് അശുദ്ധയെന്ന് അപധ്വനിക്കുന്ന വിളികളിലേക്ക് അവളുടെ രോഷം മഥിച്ചുകലമ്പുന്നുണ്ട്... അവ ൾ ക്കു മാത്രമായുള്ള അശുദ്ധിയുടെ അയിത്ത ക ൽപ നക ൾ കലിക്കുന്ന ജല്പനങ്ങ ൾ അവ ൾ മുറിവുകളി ൽ കനലുപ്പു വിതറുകയാണ്... ജീവിതം താങ്ങുന്ന അവളുടെ കഴുതയോട്ടങ്ങളും ചട്ടങ്ങളുടെ മുടന്ത ൻ ചാട്ടങ്ങളും അവളുള്ളത്തി ൽ ഒരടുപ്പു കൂട്ടുന്നുണ്ട് പുകയുന്ന കച്ചിയ്ക്കറ്റം ഒരു കണം കന ൽ പ്പൊരിയൂട്ടുന്നുണ്ട്. ജ്ഞാനസ്നാനം ചെയ്യാ ൻ പി ൻ മുറക്കാ ർ വരിചേരുന്നത് അവളറിയുന്നുണ്ട്
മത(ദ)മഥനം *************** പ്രദ ർ ശനമാണ് മതങ്ങളുടെ മദോ ൽ സവം! അതോ മദനോ ൽ സവമോ? നല്ല പുഷ്ടിയുടെ പക ൽ വെട്ടം വിനയാന്വിതം സലാംചെയ്ത് നിശ്ചലമാകുന്ന കാലത്തി ന്റെ  കൊളാഷ്! ഭ്രാന്ത ൻ (ഭ്രാന്തി)പ്പൂക്ക ൾ ചൂടി മുടിയഴിഞ്ഞാട്ടത്തി ന്റെ  കൗതുകം! ഓരോ പൂവിനും നിറമുണ്ട് മതത്തി ന്റെ  നിറമാണ് നിറനിരയിലാറാടി മദാലസംകൊണ്ടിളകി മതവസന്തം! നിറപൂക്കാലം! അരു(ടി)മച്ചെടികളിലേയ്ക്ക് ആവാഹിക്കപ്പെടുന്ന ഇഷ്ടഗന്ധവ്യഞ്ചനസഞ്ചാലനം! ചന്ദനം, സാമ്പ്രാണി, അത്തറും! ക ർ പ്പൂരം! കുന്തിരിക്കം! ശ്വാസമടക്കും വൈവിദ്ധ്യം! കറുപ്പും പച്ചയും ചെമപ്പും കാവിയും മഞ്ഞയും വെള്ളയും പരസ്പരമൊട്ടിയുലയുന്ന സങ്കരങ്ങളും! സൗന്ദര്യസിദ്ധാന്തങ്ങളെ തട്ടിയുടച്ചു തിരുത്താനും! മഹാപ്രദ ർ ശനം! പാതയോരങ്ങളി ൽ ഘോഷം! നോക്കുക ൾ കാഴ്ചകളിലേക്ക് നാക്കുക ൾ വാക്കുകളിലേക്ക് ഹാലിളകി വാലിളകി പുലികളിയേറ്റം മുറുകി കണ്ടും കേട്ടും തൊട്ടും മണത്തും വായിച്ചും ചോദ്യമെറിഞ്ഞും തലചൊറിഞ്ഞ് പരുങ്ങിനടക്കുന്നു ലാത്തിയടിയും കണ്ണീ ർ വാതകവും! പൊടുന്നനെ വാലി ൽ തീപിടിക്കുന്ന ഭ്രാന്ത് കൂട്ട
സ്വപ്നങ്ങളെ എങ്ങനെ നെയ്യണം! ************************************************   നിദ്രയി ൽ നിന്ന് സ്വപ്നങ്ങളൊന്നോടെ ചാടിപ്പോകുന്നതായി അനുഭവിച്ചിട്ടുണ്ടോ? തുടക്കവും ഒടുക്കവും ഇടക്കുള്ള ദൂരവുമൊക്കെ അളന്നുതന്നെ വേണം പൊടുന്നനെ ഉയ ർ ന്നേക്കാവുന്ന കൂറ്റ ൻ മതിലിനെയറിയണം കൊത്തിപ്പറക്കാ ൻ നീണ്ടുകൂ ർ ക്കുന്ന കൊക്കുകളെ കാണണം അതുമല്ലെങ്കി ൽ ഒരു കൊച്ചുതിരയുരുമ്മാന് വന്നേക്കാം, വരച്ചൊന്നു കോറാ ൻ പാകം ജീവിതസ്വപ്നത്തിന്റെ സൂത്രവാക്യം കലാം സൂക്തത്തിന്റെ സാദ്ധ്യതകളിലൊന്നാണ് വ്യവകലനവിഛേദങ്ങളുടെ ഗണിതസങ്കരങ്ങളുടെ കലവറ പിറക്കുംക്ഷണം തന്നെ ശൂന്യത്തിലേക്ക് തറക്കുന്നവ ഗണനക്രമങ്ങളിലനന്തം തൊടുന്നവ തൊട്ടുതൊട്ടുനി ൽ ക്കുമ്പോഴും വിക ർ ഷിക്കുന്നവ! നേ ർ മയും മേന്മയും അ ൻ പും നന്മയും ഈടും പാവും കാച്ചിത്തന്നെവേണം നെയ്യാ ൻ ഉട ൽ പ്പാകം ഉയി ർ പ്പാകം ഗണിച്ചുകത്രിക്കണം ഒരു ഞാ ൺ മുന്നോട്ടോ ഒരിഞ്ചുപിന്നോട്ടോ വൈകൃതം തയ്ക്കരുത് കിനാക്ക ൾ കുസൃതികളാണ് നിന്നുതരില്ല പിടിതരാതെ ചാടിവഴുതിയേക്കാം കോലം കെടുത്തില്ലെന്ന സുതാര്യതയിലൊപ്പു
സ്നാനം ******* കുഞ്ഞോളങ്ങ ൾ ഉട ൽ വടിവുകളെ തൊട്ടുതീണ്ടി കിന്നരിച്ചിക്കിളി കൂട്ടുന്നു. പര ൽ മീ ൻ പറ്റങ്ങ ൾ നഗ്നച ർ മ്മത്തിന്റെ കുത്തിടുക്കുകളിലേക്ക് ചെറുനാവുക ൾ നീട്ടുന്നു രോമകൂപങ്ങ ൾ പുളകംചൂടും വിധം ചുംബനവലയം തീ ർ ക്കുന്നു. വികാരതന്ത്രിക- ളെഴുന്നു വരുന്നു ശാന്തമെന്നു തോന്നിക്കുന്ന ജലശയ്യയി ൽ പുളഞ്ഞുമദിക്കുമുട ൽ ഉയിരിലഗ്നിത്തിരി നീണ്ട് ഒരു കനലിനെ തൊടുന്നു നേ ർ ത്തൊഴുകുന്ന നീലസൈരന്ധ്രിയി ൽ നീലാകാശവായ്പ്പുകളിലേക്ക് കണ്ണെത്തിച്ച് മുങ്ങിക്കയറാന് വിസ്സമ്മതിക്കുന്ന കാവ്യസ്നാനത്തിന്റെ നി ർ വൃതിയി ൽക്കു ളിച്ച് ഞാനൊന്നുണ ർ ന്നോട്ടെ...
ഉദയോന്മുഖം ***************** ഇഷ്ടമാണ് ഇരുട്ടിനെ തൊഴിച്ചകറ്റിനി ർ ത്തുന്ന നിലാവിനോട് സ്വകാര്യംപറഞ്ഞ് സല്ലപിക്കാ ൻ നിറഞ്ഞുപൂക്കുന്ന മഞ്ഞുമുത്തുകളായി നിലാച്ചില്ലകളി ൽ ത്തൂങ്ങി കൊതിപ്പിക്കും വിധം ചിരിക്കാ ൻ ഒരുപാടിഷ്ടമാണ് ഇരുട്ടിനോടു ക്ഷോഭിച്ച് ചെമന്നുപൊട്ടിയുണരുന്ന വിഭാതസൂര്യനോട് സ്വയമൊന്നുതുടുത്തുകത്തി സ്വ ർ ണ്ണത്തുമ്പുകളായി വെയി ൽ പ്പൊരികളായി പകലോനൊപ്പം ചിരിക്കാ ൻ എന്നാലൊട്ടും മമതയില്ല... വീഴ്ചകളെ തക ർ ച്ചകളെ തള ർ ച്ചകളെ വ്യാകുലതകളെ താലോലിച്ചാശ്വസിപ്പിക്കാ ൻ നീളുന്ന സന്ധ്യാസ്തമയങ്ങളോട് ഉറങ്ങാനുമുറക്കാനുമില്ല ഇനിയെനിക്കുണ ർ ത്തുപാട്ടുക ൾ മാത്രമ ൽപം കേ ൾ ക്കണം