Posts

Showing posts from June, 2012
ഭരണി

…….. ഗീത മുന്നൂറ്ക്കോട് ………….മൂടി വച്ചിരുന്നു
ഹൃദയത്തിലേതോ കോണില്‍
ശൂന്യസ്ഥലികളിലെ ഇരുട്ടറകളില്‍
തിരിച്ചറിവുകളുടെ ഭരണി……..

ഭഗ്നസ്വപ്നങ്ങളുടെ കണ്ണുനീരുപ്പും
ജീവിതാസക്തിയുടെ ചുവപ്പെരിവും
കൂട്ടിത്തിരുമ്മി
അനുഭവങ്ങള്‍ കൊത്തിയരിഞ്ഞ്
പലവിധ ബന്ധബന്ധനങ്ങളുടെ
ചേരുവകള്‍ക്കൊപ്പം കൂട്ടിത്തിരുമ്മി
ആയാസക്കൊഴുപ്പും താളിച്ച്
കൊച്ചുകൊച്ചു വര്ത്തമാനങ്ങളുമായി
എന്റെ കവിതകളെയിട്ട്……….
ഭരണിവായ മുറുകെ കെട്ടിയിരുന്നു ഞാന്‍………..

തുറക്കുകയാണിനി -
പാകം വന്ന പഴം മണത്തെ
ആരാനും കൊതിച്ചോട്ടെ –
ലഹരിക്കൊപ്പം തൊട്ടു കൂട്ടട്ടെ –
അല്ലെങ്കില്‍, പൂപ്പലടിച്ചോട്ടെ –
വാഴച്ചോട്ടില്‍ തട്ടിയിട്ടോട്ടെ –
ചീഞ്ഞു മണ്ണില്‍ ചേര്‍ന്നോട്ടെ …….
ഞാനിവരെ
സ്വതത്രരാക്കുന്നു;
ഇനിയിവര്‍
പുത്തന്‍ വെട്ടം ശ്വസിക്കട്ടെ……….
- ഇസങ്ങള്‍ - …….. ഗീത മുന്നൂറ്ക്കോട് ………….
….സോഷ്യലിസം….. നട്ടപ്പാതിരക്കാണ് സവാരി; ചര്‍ച്ചകളുണ്ട്……..
സമത്വസിദ്ധാന്തം മാളികപ്പുറത്തേക്ക് വലിഞ്ഞ് പട്ട മോന്തി പിരിയെണ്ണി…… ….. കവലനിലങ്ങളില്‍ കുരുതിക്കറകളിനി എത്ര പെറ്റു കൂട്ടണം…….!!!!!!
- ക്യാപിറ്റലിസം - -മാന്ദ്യം മാന്ദ്യം- പറഞ്ഞ് മന്ദം നടന്ന് ഭീമന്‍ ക്യാപിറ്റലിലെത്തുന്നു…..!
- ടെററിസ -ത്തിന്റെ കൊമ്പന്‍ മീശ വളഞ്ഞു വന്ന് കോങ്കണ്ണുകള്‍ ചൂണ്ട കോര്‍ക്കുന്നു….. ഇരകളെ തപ്പുന്നുമുണ്ട്…….!
- കമ്മ്യൂണാലിസം - സ്ക്കൂളുകളിലും കോളേജുകളിലും പോകുന്നു; കുട്ടികളെ പഠിപ്പിക്കുന്നു…..!
- ഫെമിനിസം - ഫാഷന്‍ പരേഡിലാണ്…… ചിലവു ചുരുക്കല്‍ നയപ്രദര്‍ശനം; സമയം തീരെ കുറവ് !
വയലന്‍സ് അലിയാസ് - വയലന്റിസം - ഇപ്പോളെല്ലാവരിലും കേമന്‍ ! പുതുമുഖമെന്നും നടിച്ച് കുട്ടിയുടുപ്പു മുതല്‍ ഊന്നുവടിയെപ്പോലും അവന്‍ കയ്യിലെടുക്കും ! എവിടെത്തിരിഞ്ഞാലും
ശരികള്‍ ഒളിവിലാണ്….!!
…….. ഗീത മുന്നൂറ്ക്കോട് ………….
നീതിക്കസേരയുടെ കറുപ്പിലേക്ക് വളഞ്ഞു വരുന്നു ശരികള്‍… ചോദ്യ ചിഹ്നങ്ങളാകുന്നു…… വില കറുപ്പിച്ച കോട്ടിന്റെ നെഞ്ചിന്‍ കൂട്ടിലേക്ക് അവര്‍ ഒളിച്ചോടിയത് ആരു കാണാന്‍…..…..!
ചില ശരികള്‍ പാതയോരങ്ങളിലും റെയില്‍ പ്പാളങ്ങളിലും കൊത്തി നുറുക്കി ഉപ്പും മുളകും പുരട്ടി പൊരിക്കാനിട്ടിട്ടുണ്ട്…… ചിലത്- രക്തക്കല്ലുകള്‍ കറുത്തും പോയിട്ടുണ്ട്…..
ഇല്ല, കരിമേഘങ്ങള്‍ക്ക് സാക്ഷി പറയാനാവില്ല…….. തണുത്തുരുണ്ട് വീണ് അവര്‍ തെളിവുകളെപ്പോലും ഒഴുക്കുകയേ ഉള്ളൂ……
കഴുകന്റെ കണ്ണ് ആകാശത്തു പോയി ലഹരിയോടെ ശരികളെ വ്യഭിചരിക്കുന്നു……..
ചോദ്യമരുത്; തോറ്റം പാടി തോല്‍ക്കരുത്; ഉത്തരങ്ങളിലെ ശരികളിലേക്ക് വഴികള്‍ കൊമ്പു കോര്‍ക്കും; ദംശിച്ചവരകലും……
നേരുകള്‍ പിടഞ്ഞ് നീലിച്ചു തണുക്കും……..
ഭ്രാന്ത് …….. ഗീത മുന്നൂറ്ക്കോട് ………….
ബുദ്ധി തുരുമ്പെടുത്ത തുളയിലൂടെ ജീവിതം ചോറ്‍ന്നൊലിയ്ക്കുന്നു…….
തിരസ്ക്കാരം …….. ഗീത മുന്നൂറ്ക്കോട് …………
സാന്ത്വനത്തിനായി ഓടിയണയുന്ന തിര ഞാന്‍….. നിഷ്ക്കരുണം തള്ളിയകറ്റുന്ന കരയാകുന്നല്ലോ നീ…….!. ഭൗ……. ഭൗ…. ഭൗ …….. ഗീത മുന്നൂറ്ക്കോട് ………….
മുകളിലത്തെ കസേര ആദ്യമൊരു ഭൗ അടുത്ത് താഴെ ഭൗ…… ഭൗ… വീണ്ടും താഴോട്ടെത്തി ഭൗ…… ഭൗ… ഭൗ…… എല്ലായിടത്തുമെത്തി ഭൗ…… ഭൗ… ഭൗ…… ഭൗ… ഭൗ…… ഭൗ… ഭൗ…… ഭൗ…


A DROP OF JOY

The summer heat longing to pass                     Seeing thirsty lives,
The hot bickering filling                    All the narrow thoughts
Deep within when man                    Bears the fruits of sorrow,
Earth is hot and sighing                       The cold sky cools it down.
And in the deep chasm of grief                    The spring gets churned up,
The summer heat seems                    To glide away and die,
The huge doors of sky open                    As in a magic, someone
Turns a trick in its key-hole,                    In a sudden bang,
The cluster of clouds raising slogans                    Of joy and merriment
The rays of light, capsules of jewels                    Form the urns of diamonds
Alas! It’s a blissful joy that falls
           The first rain drops.
Melodies….
Fondness -
The tender tendrils
Softness -
The rhyming vibrations…
Ecstasy -
Linking the hearts
Sweetness,
The cute imagery,
And the fineries
Threaded and
Finely tuned
Into the lyrics;
The inspiring melodies
Shifting the sensations
Scattering
The seeds of passion
Into the fragrant breeze
Caressing
And diving deep
 Into me
Dissolves my soul
Into the eternity.നിരോധനം ---- ഗീത മുന്നൂറ്ക്കോട് ----

ജെ സി ബി യ്ക്ക്
നീ സത്യങ്ങളെ കുഴിച്ചു തോണ്ടുന്നു.!
വേറൊരിടത്തു പോയി കറ കനത്ത നുണകളിട്ട് അവയെ മൂടുന്നു.....!

വിദ്യ ---- ഗീത മുന്നൂറ്ക്കോട് ----
അഭ്യസത്തിന് മാന്ദ്യം വിപണിക്ക് നേട്ടം !!!!
കള്ളന്‍ ---- ഗീത മുന്നൂറ്ക്കോട് ----
ഇരുമ്പുപാരയായി താക്കോല്‍ ദ്വാരത്തിലൂടെ കറങ്ങി വലിഞ്ഞുകേറി കെട്ട്യോന്‍ കേട്ടിയ ആദ്യ നൂല്‍ - കനത്തത് തൂക്കീം കൊണ്ട് പോയി..
പേടിപ്പനി കരഞ്ഞുതീരും മുമ്പ് നേറ്ത്തൊരു നൂലില് രണ്ടാം മിന്നും കെട്ടിച്ച് – ഇനി ഇതൂടെ ആറ്ക്കേലും കോടൂത്തേര്……. എന്നായി.
ഞാനൊരു കാവല്‍പ്പട്ടിയിന്ന് ഉറങ്ങാതെയുറങ്ങുന്നെന്റെ രാവുകള്‍…….!!!!!!
പൂച്ച …….. ഗീത മുന്നൂറ്ക്കോട് ………….
ഞാന്‍ കാലത്തിന് കുറുകെ ചാടുന്ന പൂച്ച.
അമ്മ തന്നത് അവരുടെ കച്ചത്തുമ്പില്‍ ഞാത്തിക്കൊടുത്ത് തന്നിഷ്ടങ്ങളിലേയ്ക്ക് കള്ളവണ്ടി കയറി …… അച്ഛന്‍ കാണിച്ചുതന്നത് മുഴുവനോടെ മറവിയുടെ കുപ്പയിലേയ്ക്കെറിഞ്ഞ് പയറ്റിന്റെ കൊഴുപ്പ് അഭ്യാസത്തിന്റെ പുതുമാനങ്ങളില്‍ കൊണ്ടും കൊടുത്തും ഉണ്ടും ഊട്ടിയും ധിക്കരിച്ചും കൊണ്ട്….
ചുമടെടുക്കാന്‍…… ---- ഗീത മുന്നൂറ്ക്കോട് ----
ദൂരെ നിന്ന് കൂകി വരുന്നു വണ്ടിയുടെ ചൂളം വിളി.
ഒറ്റക്ഷണം – ചുവന്ന കുപ്പായക്കാര്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പ്ലാറ്റ്ഫോമുകള്‍ മാറി മാറി ചാടുന്നു.
വണ്ടിയെത്തിയൊഴിച്ചിടുന്നു എത്രയോ കനങ്ങള്‍.
’ക്രാ..ക്രാ’ ചെമ്പോത്തുകള്‍ ’കൂലി കൂ’ലീ”ന്നും പറഞ്ഞോടുന്നു !!! എണ്ണാന്‍ മാത്രം ചിലറ്ക്ക് കൊത്താന്‍ കിട്ടുന്ന ഭാരമുള്ള ഭാഗ്യങ്ങള്‍……
പെട്ടികള്‍ക്ക് ചക്രങ്ങള്‍ മുളച്ചതും വാലുകള്‍ വന്നതും താനേ ഉരുണ്ടവ മറയുന്നതും നോക്കി ഇടം വലം കണ്ണിട്ട് പ്രാകുന്നു.. വേറെ ചില ചുവന്ന കുപ്പായക്കാര്‍…...
മരിച്ച തറവാട് ---- ഗീത മുന്നൂറ്ക്കോട് ----
അച്ഛന്റെ രോഗം കൊക്കിക്കുരച്ചു തുപ്പിയ കടക്കെട്ടുകളും അമ്മ ദിവസങ്ങളെ ചതച്ചരച്ച കല്ലുകളും ഓപ്പോളുടെ സ്വപ്നങ്ങള്‍ തൂങ്ങിയാടിയ കഴുക്കോലും “നിക്കാരൂല്യേ.”ന്ന് വല്യമ്മയുടെ നിലവിളിപ്രാന്തും ഏട്ടന്റെ അദ്ധ്വാനംവളച്ച എല്ലിന്‍ കൂടെരിഞ്ഞ ധൂമങ്ങളും കലഹിയ്ക്കുന്നുണ്ടകത്ത്.  ഇല്ല, ഞാനകത്തേയ്ക്കില്ല, രക്ഷപ്പെട്ടതിന്റെ പേരില്‍ ആക്രമിയ്ക്കപ്പെടാനായി.
ഒറ്റയാന്‍ കവിതകള്‍ …….. ഗീത മുന്നൂറ്ക്കോട് ………….
എന്റെ പച്ചപ്പുകള്‍ക്കുമേല്‍ പൂപ്പലോടിയത് തുടച്ചു നീക്കാന്‍ ആരുമെത്തിയില്ല…….
എന്റെ വിണ്ടുകീറിയ സ്വപ്നങ്ങളില്‍ സ്നേഹൗഷധമിറ്റിയ്ക്കാന്‍…… തെളിമനസ്സുകൊണ്ട് തീറ്‍ത്ഥമിര്ച്ര്ചിയ്ക്കാന്‍…… നന്മയുടെ കരങ്ങള്‍ മറന്നേ പോയി………….
പാഴ്വസ്തുവായി എന്നെ ചീയ്യാന്‍ വിട്ട് വളക്കൂറും തേടിയെത്തീ കൂറ്റന്‍ വേരുകള്‍……….
എന്നിട്ടും ഒറ്റയാന്റെ ചോര എന്നിലൂടൊഴുകിത്തുടങ്ങിയപ്പോള്‍ എന്റെ ധമനികളെ വെട്ടി മുറിയ്ക്കാനും അനേകരടുക്കുന്നതറിഞ്ഞു…. ഇനി ഒഴുകട്ടെയെന്റെ രക്തം… ഓരോ തുള്ളിയില്‍ നിന്നും ഇറ്റു വീഴട്ടെ, പ്രാണനുള്ളയെന്റെ കവിതകള്‍,,,,,,,,
I dare !
I dare to leap and dive into The deep currents That my heart holds! There, alas! I am lost In the enchanting Ocean blues of thoughts!
I dare to flap wings and fly Chasing my glittering dreams That they flutter by and flatter me The y carry me to glorious heights To point the greeneries And the fineries of the life!
I dare not to glance behind And up to the calm sky I leap My light ignited, spreading vast Derived from the inner glow I sprint fast, splendidly thrilled  I’ll reach the heights that I aim at!
Possessive…!
I stand upright as a nourished tree Germinated out of the best of seeds, Brought up as a cultivated breed, Well fed by the softest nutrient soil, Purity flowing in and out of my trunk, On the wide spread entangled roots, Cooled under the best of shades Of an enormous family tree! I grew faster competing with the times Build up the self, gaining strength! Now I flourish in deeper greens All the rosy loves flowering around! Beaming sweet faces to surround Ripening day by day I consume Drops of love and rays of hope! But, I dare not to look at Those trickling drops of time That would turn into a current And wash away this wealth of life.
സ്നേഹം ഉറക്കത്തിലാണ്…ആഴങ്ങളില്‍…. …….. ഗീത മുന്നൂറ്ക്കോട് ………….
നിങ്ങള്‍ വെറുപ്പിന്റെ പരുത്ത പാശത്താല്‍ കഴുത്തെന്റെ ഞെരിച്ചില്ലേ….?
വിഷവാക്കുകളുടെ ധൂമങ്ങളാല്‍ ശ്വാസമെന്റെയടച്ചില്ലേ…?
നെറികേടിന്റെ ശീതപ്പെട്ടിയിലിട്ട് ഇരുകോലാഴത്തില്‍ അടക്കിയില്ലേ എന്നെ..?
ഇനി…ഇവിടെ….ഞാനുറങ്ങട്ടെ….. ആരുമെത്താത്ത ആഴങ്ങളില്‍… ആര്‍ക്കും പറന്നെത്താനാകാത്ത ദൂരങ്ങളില്‍…… ആറ്ക്കും ഇറുത്തോമനിയ്ക്കാനാകാത്ത ഉയരങ്ങളില്‍…. ആറ്ക്കും തൊട്ടു നുണയാനാകാത്ത വിധം,,,, ഞാനുറങ്ങും……
നിങ്ങളെന്നോടടുക്കരുത് ഉള്ളിച്ചുവയ്ക്കുന്ന കണ്ണീരുമായി… വില്യ്ക്കെടുത്ത പനിനീറ്ച്ചെണ്ടുമായി… വെറും വാക്കുകളുടെ തിരിയുമായി…
നിങ്ങളെയൊരുക്കാനാകില്ലെനിയ്ക്ക്…. പൊള്ളയാഭരണങ്ങളിട്ട്..….
ഒരുനാള്‍ വരും,  എനിയ്ക്കായി തെളിമയുള്ള മനസ്സുകള്‍ നന്മ തുളുമ്പുന്ന ഹൃദയങ്ങള്‍ ഞാനുണരും അവറ്ക്കായി എന്നെയോമനിയ്ക്കാനും
കൊയ്ത്തുപാട്ട് ……..  ഗീത മുന്നൂറ്ക്കോട്  …………. (വൈലോപ്പിള്ളി മഹാകവേ, മാപ്പ്. വിത്തും കൈക്കോട്ടും മഷിയിട്ടു നോക്കിയാലും നാട്ടിലെങ്ങും കാണനില്ല.)
പൊന്നും പട്ടും പൂത്തുവരുന്നീ പൂവിളി നാട്ടില്‍ ! കോടികള്‍ കുന്നായ് കൂമ്പി വരുന്നീ കുന്നായ്മയുടെ നാട്ടില്‍ ! കൊലവെറിഗീതം ലഹരികളാകും കൊള്ളായ്മപ്പാട്ടില്‍ ! വിത്തുകള്‍ പകയുടെ രോഷക്കുത്തുകള്‍ നീളെ വിതയല്ലോ ! അന്യായത്തിന്‍ വിധി പാഠകരല്ലോ കൈകള്‍ കോറ്ക്കുന്നൂ ! തരിശായ് മാറും മന താരുകളല്ലോ കുത്തിമലറ്ത്തുന്നൂ ! വടിവാള്‍ കൂറ്റന്‍ മുനവാള്‍ത്തലകള്‍ തോലുകള്‍ ചെത്തുന്നൂ ! നെറിവില്ലാ യുവചേതനയല്ലോ വളമായ് മാറുന്നൂ ! നേരില്ലായ്മകള്‍ നെറിവില്ലായ്മകള്‍ പൂവിട്ടല്ലോ വിളയുന്നൂ ! മാമല തരിശായ് മാറും നാട്ടില്‍ ചോരപ്പുഴകള്‍ ചീറ്റുന്നൂ ! നന്മകളെങ്ങാന്‍ തലനീട്ടുമ്പോള്‍ വെട്ടും വെളിപാടും ! അയ്യയ്യോ തല കൊയ്യാനിന്ന് കത്തീം വടിവാളും !