Posts

Showing posts from July, 2014
വ്യർത്ഥമെന്ന് തോന്നും വിധം ---- ഗീത മുന്നൂർക്കോട് ---- നിനക്കായെരിഞ്ഞ് ഞാൻ തെളിയുമ്പോൾ തണുത്തുറഞ്ഞ് പെയ്യുന്നു നീ നിനക്കായുള്ള എന്റെ കുത്തൊഴുക്കിൽ എന്നിലേക്ക് തടയണ കെട്ടുന്നു നീ നിന്നിലേക്കൂളിയിടുമ്പോളെന്നെ നീ തിരയിലേക്ക് പൊക്കി കരക്കെറിയുന്നു നിന്റെ നീലിമയിലേക്കായ് മാത്രം തുഴഞ്ഞടുക്കുന്ന ശാന്തതയെ കൊടുങ്കാറ്റിലേക്ക് വിഴുങ്ങുന്നു നീ എന്റെ വിളിമുട്ടുകൾ പ്രതികമ്പിക്കുന്നു നിന്റെ അടഞ്ഞ കവാടങ്ങൾ പ്രതിഷേധം മുഴക്കുന്നതറിഞ്ഞ് പട്ടു പോയ നിന്റെയകങ്ങൾക്ക് തുറക്കാപ്പൂട്ടുകളത്രേ കാവൽ !
വൃത്തം  **********                   ----- ഗീത മുന്നൂർക്കോട് --- ടീച്ചറുടെ വിരൽച്ചാതുരിയിലൊരു കറുപ്പിൽ തെളിഞ്ഞ വൃത്തം നാൽ ‌ പ്പത്തിയാറിണക്കണ്ണുകളാണാ വലയത്തിലൊരു നിമിഷം ഉടക്കിയത് അത്രയും കാഴ്ച്ചവട്ടങ്ങളെ കുരുക്കിയിടാതെ ആ വട്ടം വലുതായി വന്നു … . ഞങ്ങളുടേതായ വട്ടങ്ങളെയും അതിലൊതുക്കാൻ … അപ്പു കണ്ടത് വട്ടപ്പിഞ്ഞാണത്തിലെ തുമ്പപ്പൂച്ചോറെങ്കിൽ അമ്മിണിക്കൊച്ചിന്റെ മനസ്സ് പൊള്ളിച്ചത് നെടുവട്ടപപ്പടത്തെ പൊള്ളിച്ച് നോവിച്ച വട്ടച്ചട്ടിയിലെ തിളയെണ്ണ ! ഒരുത്തിക്ക് പരത്തിനിരത്തി വട്ടം വയ്ക്കാത്ത ദോശകൾ ‘ ശ്ശീ ’ ന്ന് കല്ലിനെ പഴിക്കുന്നതും കേട്ട് സോമുവി നുറക്കം നിഷേധിക്കുന്ന ‘ ടിക്ക് ടിക്ക് ’ ക്ലോക്ക് മുഖം മറ്റൊരുത്തന് അച്ഛനിരിക്കുന്ന ബാങ്കിലെ ടോക്കൺ വലിപ്പങ്ങളും നാണയക്കലമ്പലുകളും കാതുകൾ ചൊറിഞ്ഞു … മഴയിടിച്ചി ലിൽ വട്ടമറ്റിറങ്ങിയ മുറ്റക്കിണറും നടവഴികളിൽ വിരിയുന്ന പ്രണയപ്പൂക്കളും അമ്മവട്ടങ്ങളിൽ പൊരിയുന്ന നാനാവിധ അപ്പക്കൂട്ടങ്ങളും പൂരപ്പറമ്പിലൊരു കൌതുകക്കാരന്റെ മരണക്കിണർ വേഗതകളും ഇനിയുമുണ്ട് ചികഞ്ഞ് കാഞ്ഞ്
കോപം                                   --- ഗീത മുന്നൂർക്കോട് ----- എല്ലാം വെറുമൊരു ഭ്രാന്തായിരുന്നെന്ന് മാനത്തു നിന്നും ചീറ്റിക്കരഞ്ഞ് മേഘത്തുണ്ടുകൾ ഇറ്റിറ്റ് വീണുകൊണ്ടിരുന്നു ഒന്ന് വെട്ടിയുണർത്താനുമാവുന്നില്ലല്ലോ മോഹക്കൂണുകളെന്ന് വാനം പതം പറയുന്നുണ്ടായിരുന്നു ഒരിക്കൽ ‌ പ്പോലും തഴുകിയുമ്മിച്ച് നെഞ്ഞേൽക്കാനാവുന്നില്ലല്ലോയെന്ന് തണുത്തുപോയ കാറ്റ് വിറക്കുന്നുണ്ടായിരുന്നു ഈ പുഴ എന്തിനേ ചതിച്ചതെന്ന് മണൽത്തിട്ട് അതിശയിക്കുന്നുണ്ടായിരുന്നു പണ്ടേ അടിതെറ്റിയൊഴുകിയ ജീവിതപ്പുഴ ഇപ്പോൾ അവർക്കായി കോപിച്ചതായിരിക്കാം .