Posts

Showing posts from June, 2017
എഴുത്തുറവ ******************
കുറ്റിയടിച്ചു നില്പാണ് നിരീക്ഷണക്കോണുകളിൽ നോട്ടങ്ങൾ
ചുറ്റി വരിയുന്ന ചുരുണ്ടു കോടിയിരുന്ന ചുരുളുകൾ നിവർന്നത് അതു കൊണ്ടു തന്നെ
വാക്കുകൾ പലതും കത്രിച്ചെടുത്തു കേമത്തങ്ങൾക്കൊരു കോളർക്കനമായിക്കോട്ടെ
അരാഷ്ട്രീയമായി ഖാദിത്തരങ്ങൾ വടി പോൽ നിവർത്താനുമുതകും ചിലപ്പോൾ ചിന്തകൾക്കെന്നറിഞ്ഞു
പോക്രിക്കുപ്പായങ്ങൾക്ക് കൊച്ചു വിക്രിയകൾ കുഞ്ഞക്ഷരസൂചികളിൽ വലിഞ്ഞു കേറി
ഭീമൻ വാങ്ത്തോരണങ്ങൾ വേണ്ടെന്നു ശഠിച്ചിട്ടും അനുസരണക്കേടിന്റെ
പെൺ വശം ******************
മുല്ലച്ചിരിയിൽ അടക്കുക, നീ പെണ്ണേ സർപ്പവിഷവലയം
സ്വപ്നങ്ങളുടെ റാണീ കാലുകളിൽ ഊർജ്ജം കരുതുക ചെങ്കോൽ ശാസനകൾക്ക് കാതോർക്കും വേള ചങ്ങലകൾ ഇഴഞ്ഞെത്താം...
ആൾക്കൂട്ടത്തിൽ തിളക്കമാകണമെങ്കിൽ ആളിക്കത്തണം മോഹക്കൂമ്പാരങ്ങളിൽ ഉയിരും ഊതിക്കത്തിച്ച്...
ഇടത് അറിയാതെ വേണം വലുതുകാലെടുക്കാൻ
അടുക്കളസ്സ്വാദുകളിൽ നിന്നും വടിച്ചു മാറ്റാനുമുണ്ടാകും പാഴ്വഴക്കങ്ങളുടെ അഴുക്കുകൾ...
പ്രണയസുഖങ്ങളിൽ നിനക്കായി മാത്രമുള്ള സൂക്ഷിപ്പാണ്
പരിണതി **********
മഴമുകിലുകളുടെ പകപ്പിൽ ലക്ഷണംകെട്ട വിഭ്രാന്തിയുടെ ചേഷ്ടകൾ ചൊടിച്ചുനിൽക്കുന്നു...
പുകഞ്ഞുയർന്ന ആവിപ്പെരുക്കങ്ങളിൽ വിഴുപ്പുകൾ അഴുക്കുവരകൾ തവിടുപൊട്ടുകൾ രക്തക്കുത്തുകൾ ഗർഭത്തിലേക്ക് കോരിയിടപ്പെട്ടതിന്റെ ജാള്യത...
പിഴച്ചുപീളകെട്ടുന്ന മേഘമിഴികൾ ചിമ്മിത്തുറക്കുമ്പോൾ മാനം കോപിക്കുന്നുണ്ട്..
പൊടുന്നനെയൊരു ചെഞ്ചൊരിച്ചിൽ
ഒളിച്ചോടിയവൻ
മനുഷ്യാർത്തിയുടെ മഴുമുനകൾ കണ്ട് ഭയന്നോടിയ കാറ്റിനെ കാണാനില്ല !
മുൾക്കാടോ കാട്ടുപൊന്തയോ അന്യം നിൽക്കുന്ന ഇവിടം എങ്ങൊളിക്കാൻ...?
കറുത്തു മുഷിഞ്ഞ മേഘക്കിടാത്തികൾ മോഹാലസ്യത്തിൽ....
അവരെയുണർത്തി- ച്ചൊടിപ്പിച്ച് കുതിച്ചുചാടി മടങ്ങി വന്നേയ്ക്കാം ഒളിച്ചോടിയവൻ

നുണക്കുഴികൾ പൂമൊട്ടുകളായവ വിരിയുന്നത് സൗന്ദര്യത്തി ന്റെ മാസ്മരമിഥ്യയിലേക്കാണ്
സൗന്ദര്യം രാസനുണകളുടെ മിശ്രണമാണ്
ത്വജയെറിയും മിഴികൾ
വലിച്ചെടുക്കും !
നഷ്ടം
ജീവിതക്കടലിന്റെ
ചുഴിക്കുടുക്കിൽപ്പെട്ടു
പൊടിഞ്ഞുപിരിയുന്നൊരു കര ഞാൻ…
വീശിയടിക്കുന്ന കാറ്റുംതിരകളുമെന്റെ
നെഞ്ചടുക്കിൽ തളംകെട്ടി മിടിയ്ക്കുന്നൂ…
അടിഞ്ഞുകൂടുന്നുവല്ലോ
വ്യഥകൾ വ്യർത്ഥം
തിരകളടുക്കുമ്പോൾ ഭയന്നു നീങ്ങുന്നു…
ഇറക്കമില്ലാതെ കേറുന്നു, 
വേലിയേറ്റങ്ങൾ…
പ്രഹരസഹസ്രമെൻ
ശിരസ്സിൽ തോരാതെ…
പെരുവിരൽ നഖമടർന്ന്, 
കുറുനിരകൾ കൊഴിഞ്ഞ്
രോമകൂപങ്ങൾ വരണ്ടു വാ പിളർന്ന്
ഏകയായി ഞാൻ, 
പകുത്തുമാറ്റിയോരെന്റെ
മാതൃവൻകര തിരിഞ്ഞുനോക്കാതകലുന്നു…..
ശബ്ദസ്ഫോടനം

ഒച്ചകളാണ്… ഇഴഞ്ഞും നുഴഞ്ഞും തുഴഞ്ഞും
ആടിയും പാടിയും
കുറുകെ ചാടിയും
ചിരിച്ചും
പൊട്ടിച്ചിരിച്ചും
ചിരിപ്പിച്ചും
തേങ്ങിയും മോങ്ങിയും
അലറിക്കരഞ്ഞും
കരയിച്ചും
വായ് തോരാതെ പെയ്തും
പെയ്യിച്ചും
ഘോരം പ്രസംഗിച്ചും
നിർത്താതെ നിന്ദിച്ചും
അലയിളക്കി
ആവലാതികളായും
ചൊടിച്ചും ചൊടിപ്പിച്ചും
കലഹിച്ചു
മത്സരിക്കുന്നു… ഒരു നിബിഡതയിൽ
വന്യമായ തീക്ഷണതയിൽ
മർദ്ദവൈകല്യങ്ങളിൽ
ഇടിച്ചുമിടിച്ച്
തുടിച്ചുത്രസിച്ച്
പൊട്ടും….. ശേഷം
ശൂന്യത
സ്വനരഹിതം
നിഷ്ക്രിയം
അചേതനം
നമ്മളങ്ങോട്ട്…..?
പ്രതിദാഹം
ചെമന്നനക്ഷത്രം കണ്ണടച്ചതിൽ ഇറങ്ങിച്ചുരുണ്ടൊരു മുഷ്ടി കനംകൊണ്ടു നിന്നപ്പോൾ കാറ്റു കിതച്ചുചാടി മണ്ണിന്റെ മനംമറിഞ്ഞു മാനം മലക്കംചവിട്ടി കടലിരമ്പി വന്നു ...
നാളോടുനാൾ തുടുത്തുപുലര്‍ന്നതും തോട്ടിറമ്പും തൊട്ടുരുമ്മി ചുവന്നചാൽ കലക്കവെള്ളത്തിലേക്ക് തുള്ളിയിറങ്ങി ....

നിറം പോയ ജീവിതം
********************** ശബ്ദങ്ങൾ കലഹിക്കുന്നിടങ്ങളിൽനിന്നും
സത്യങ്ങളും തിരിച്ചറിവുകളും
ഒന്നോടെ
പലായനം ചെയ്യുമെന്നറിഞ്ഞിട്ടും
അവർ
ചിറകുകൾ വിരുത്തിച്ചിക്കി
ചിലച്ചുകൊണ്ടേയിരുന്നു
കാഴ്ചകൾ കൊമ്പുകോർക്കുമ്പോൾ
ഇരുട്ടുപെയ്ത്തിൽ
കറുപ്പു കുറുകുമെന്ന്
അനുഭവിച്ചിട്ടും
അലോസരനടനങ്ങൾ
ചടുലം കുലുക്കിയെറിഞ്ഞിട്ടും
അവർ
കണ്ണോടു കണ്ണും കൊളുത്തിട്ട്
ഇടഞ്ഞു കൊണ്ടേയിരുന്നു…

മൌനത്തിന്റെ നിഴലുകൾ
നിറംപോയ ജീവിതത്തിൽ
കറകൾ വീഴ്ത്തി
പരസ്പരം വിവർണ്ണരാക്കിയത്
അവർ അറിഞ്ഞതേയില്ല….
കൗതുകപ്പുര *********************** മിഴിയാഴങ്ങളിൽ ഉപ്പിന്നുറപ്പുണ്ടായിരുന്നു അതുകൊണ്ടാകണം പുരയുടെ ചുമരുകൾക്കിത്രയും ബലം
ഹൃദയം പണയംവച്ചു പണിത പുരയ്ക്കേറെയാണ് കടപ്പത്രങ്ങൾ അടവോർമ്മകളെയീ വഴി നടത്തിക്കുന്നുമുണ്ടവ
സ്വപ്നച്ചിറകുകളിൽ വട്ടംപറന്ന് സൂക്ഷ്മമാപിനികളാൽ വരഞ്ഞിട്ട പഴുതുകൾ തുറസ്സിലെന്നപോലെ പ്രാണസഞ്ചാരങ്ങളാൽ നിബിഢമാണിന്ന്
ആകാശനീലിമയുടച്ച ചായങ്ങളിൽ നിന്നും ഉൾക്കണ്ണുകൾ ദിക്കുകളെണ്ണിക്കുതിക്കുന്നു സ്വച്ഛതയുടെ കുളിരുകൾ പൊതിഞ്ഞുകെട്ടി
പശുക്കളുടെ നഗരം
************************************ കൊട്ടാരത്തൊഴുത്തുകൾ പണിതീരാറായി
ശ്രീകോവിലുകളിൽ ചാണകം തളിച്ച് ശുദ്ധികലശങ്ങളും ആറാടിത്തുടങ്ങി ഗോമൂത്രപുണ്യാഹവൃഷ്ടി സമൃദ്ധശ്രീസുഖസൗഭഗം!
പ്രഭാത(പ്രദോഷ), ഉഷ(ഉച്ച)പ്പൂജകൾ അതികൃത്യം അനുഷ്ഠാനങ്ങൾ തെച്ചി, തുളസിപ്പൂമാനങ്ങൾ ചന്ദനം, കുങ്കുമം, സാമ്പ്രാണി പുകയും സുഗന്ധപൂരിതം മധുരപ്പായസം, പഞ്ചാമൃതം, അമൃതേത്തിനവിൽമലർനൈവേദ്യം
പാലും പഴവും പഞ്ചസാര ’അമ്പേ’ എന്നിമ്പംകൊണ്ട് ഏമ്പക്കമിട്ടു പശുക്കളേ വിരസമിറങ്ങുകയിനി കവാത്തിന് മനുഷ്യർ തെരുവിലുണ്ട്...
കൂർത്തു വരും കൊമ്പുകൾ സടകുടഞ്ഞു കുലുങ്ങുമ്പോൾ ഓർക്കേണ്ടതില്ലൊന്നും നരഹത്യ പാപമേയല്ലെന്നു വിധിയാക്കും നീതിപീഠം .