Posts

Showing posts from April, 2012

ഒലികള്‍ , മാറ്റൊലികള്‍….

ഒലികള്‍ , മാറ്റൊലികള്‍ …..           --- ഗീത മുന്നൂര്‍ക്കോട് ---- ഞാനെന്റെ കണ്ണൊന്നു ചിമ്മീ……. കരളിന്റെയുള്ളറക്കെട്ടില്‍ കദനത്തിന്‍ കണ്ണുനീര്‍ച്ചാലൊന്നു കീറി……… കണ്‍കളിലിരവു പടര്‍ന്നൂ………… ഞാനെന്റെ കണ്ണൊന്നു ചിമ്മീ…… കാര്‍മുകില്‍ക്കരിവണ്ടുകള്‍ നീളെയുലാത്തീ കച്ചിത്തുരുമ്പു പുണരാന്‍ കൊതിച്ചവ - രാഴിയില്‍ വീണു പിടഞ്ഞൂ…… അലവിളി കൊട്ടിത്തകര്‍ന്നൂ……. തെളുതെളെ തുള്ളിത്തിളങ്ങുന്ന തുള്ളിയാ- യാഹ്ളാദവായ്പില്‍ ചിരിച്ചൂ……….. കരയെപ്പുണര്‍ന്നൂ…….. ഞാനെന്റെ കണ്ണൊന്നു ചിമ്മീ……. കുളിരും കൊണ്ടുടലു കുതിര്‍ന്നൂ,…..ഭൂവിന്‍ തപ്താശ്രുകണജാലം പാളിപ്പൊഴിഞ്ഞൂ……പൊലിഞ്ഞൂ…….. പുഴപോലെ – ചേര്‍മണ്ണിന്‍ ചിരിപോലെ ചാലുകളൊന്നൊന്നായൊഴുകീ…. , നുരചിന്നിപ്പാഞ്ഞൂ……… ഞാനെന്റെ കണ്ണൊന്നു ചിമ്മീ……. അനിലന്റെയാശ്ലേഷരാഗക്കുടുക്കയാ- യലമാലകന്യ പുളകം കൊരുത്തൂ……. രമിച്ചൂ….രസിച്ചൂ…. കാര്‍കൊണ്ടല്‍ മൂടി മയങ്ങീടുമക്കരെ ത്തീരമിന്നായിരം വര്‍ണ്ണങ്ങള്‍ ചുറ്റീ വില്ലും കുലച്ചൂ………. ഞാനെന്റെ കണ്ണൊന്നു ചിമ്മീ……. ഭൂമി തന്‍ ഗദ്ഗദത്തംബുരുമീട്ടി നര്‍ത്തനവേദിയൊരുങ്ങീ……… വിണ്

ഒരിയ്ക്കൽ വളഞ്ഞത്……

ഒരിയ്ക്കൽ വളഞ്ഞത് ……                                   - ഗീത മുന്നൂർക്കോട് - പൊക്കം വെയ്ക്കുന്ന പ്രായത്തിൽ നടു വളച്ചതായിരുന്നു … .. ‘എറാൻ‘ മൂളാനും കറ്റ കൊയ്യാനും കൈക്കോട്ടെടുത്ത് ജീവിതം കിളച്ചു മറിയ്ക്കാനും കതിരു കൊയ്യാനും … ! അരിവാളുകൾ മാനം മുട്ടെ നിവർന്നു വളർന്നിട്ട് നാളുകളേറെയായി … ..! എന്നിട്ടും ഉഴുതുകാളകൾ അറവുശാലകളിൽ കണ്ണും തുറിച്ച് വിറയ്ക്കുമ്പോഴും യന്ത്രക്കലപ്പകൾ മണ്ണിനെയും മനസ്സിനെയും ഇളക്കി മറിയ്ക്കുമ്പോഴും ……. ഒ രിയ്ക്കൽ വളഞ്ഞത് നിവരാതെ തന്നെയിന്നും ……… ..

ശാന്തത

ശാന്തത                - ഗീത മുന്നൂർക്കോട് - വെള്ള പുതച്ച് അര മുറിത്തേങ്ങയിൽ നരച്ച് ശാന്തമായ് മുനിഞ്ഞു കത്തുന്നു, ഒരു നാളം ! ആർക്കോ വേണ്ടിയുള്ള നിലവിളിയുടെ ആശ്വാസത്തിൽ അപമാനമേറ്റപോലെ പുച്ഛം കലർന്ന ഒരായുഷ്ക്കാലത്തിന്റെ നേട്ടം ഈ നരച്ച ശാന്തത !

പട്ടിണി

പട്ടിണി   - ഗീത മുന്നൂറ്ക്കോട് - ഉരുട്ടിവച്ച പിണ്ഡച്ചോറ് കൊത്താതെ മരക്കൊമ്പിലെ കാക്ക തിരിഞ്ഞിരുന്നു… ദിവസ്ങ്ങളോളം കുടിക്കാ‍ന്‍ കിട്ടാതെ പോയ കഞ്ഞിവെള്ളത്തിലെ ഉപ്പു ചാലിച്ച ഒരു തുള്ളി കണ്ണുനീരിറ്റിച്ച്……….

Identity lost…….

Identity lost …….                    Geetha   Munnurcode           Needless to stress Those are razor sharp- Pricking needles Piercing the inner self- An outburst of chaos Though seems simmering Down to a calmness, But, with a dragon rage Sliding up atop The basements swivel…. Getting in….. Deep into the veins….. Into the nerves and…….. The hairs spring upright The soul sours up fuming….. A shudder, too scaring…. Its’ the fear To be human In the pool of Inhuman filth.

My Free Heart

My Free Heart           - Geetha   Munnurcode    -          Some one                                                Seems unseen          From an unheard cosmos         Beckons me……         Come, join me  –         Put thee into me –         I pledge         In turn         Thousands of years                                                                         To thee – -       Oh! Sure, take away All that of me; My hands…..my legs…. My head and soul……. And whatever Ear-marked  And adorned with my label - But, no! Not my heart that throbs…… I’d live Though for a while; And my heart be With no bond stamped on it; And no bandage wrapped on it.                                 

മൗനത്തിന്റെ ശീലുകള്‍

  മൗനത്തിന്റെ ശീലുകള് ‍ -  ഗീത മുന്നൂറ്ക്കോട്  - ശീലിച്ചുപോയി   കീഴ്വഴക്കങ്ങളുടെയും അടിമത്തത്തിന്റെയും ശീലുകള് ‍. എന്നും മൗനത്തിലലിയുന്നു കീഴ്പ്രജയുടെ നിറം പോയ ജീവിതപത്രത്തിലെ കറുത്ത വരികള് ‍........ അടിമപ്പെണ്ണിന്റെ   ഇടനെഞ്ചിലിടിയ്ക്കുന്ന ഇടയ്ക്കത്താളവും മാനക്ഷതങ്ങളില് ‍ വെന്തുടയുന്ന ശോകം തിളയ്ക്കുന്ന രോദനങ്ങളും അലിഞ്ഞുചേറ്ന്നിട്ടുണ്ടതില് ‍. പാതയോരങ്ങളില് ‍ ഇളം പൈതലിന്റെ ഗ്രഹണിപ്പിഴവകറ്റാന് ‍ തെരുവിലൊരമ്മയുടെ മോഹം വിതുമ്പുന്നുണ്ടതില് ‍...... കുതിരക്കുളമ്പടി തുള്ളി വരുന്ന ചാട്ട വീശലുകളീല് ‍ അല വിളിയ്ക്കുന്നുണ്ടീ ഗീതം ....... അതേയീണം ..... കാലം പകിട കളിച്ച് പരസ്പരം തിരിച്ചും മറിച്ചും മേലാളനും കീഴാളനും മാറിയും മറിഞ്ഞും ആലപിയ്ക്കുന്നിന്നും ഇല്ലായ്മയുടെ വല്ലായ്മയുടെ ശിരസ്സുതിറ്ക്കുന്ന വഴക്കങ്ങളുടെ മോചനം കാംക്ഷിയ്ക്കുന്ന മൗനശീലുകള് ‍........

I was chained…, The Shame…..

I was chained… ..                           -  Geetha munnurcode- I am born as a girl, And so I’ve been chained! My ways were barricaded With iron thorny fences And my doors were shut in caution….. The curtains swung on to my face Neither swaying in a comfortable breeze Nor letting the rays of hope in…. Everything around seemed to say ‘Stop, this is your limit.’ The very beginning glow of light As an infant I perceived Drilled pores in my stature Pointing my limitations My confidence shattering I kept cursing…. , “I am a girl…..”   Oh! How harsh it was to get trained That I would stride and slide away myself From hungry vultures and wolves, That I would keep in safe custody Of whatever precious things I posses, That I could smash the polished pretensions Of those near me to captivate me, That I would choose and act righteously In every step with mounting pressures… The nightmares have been my bed mates…. The sufferin

The reflection , An auspicious day

The reflection                                      -  Geetha munnurcode- I looked at your illuminated face Expectantly To be admired and accepted. But…. Unwinding my thirsted speculations You chose to drive me in, to absorb me And the classic shape lines of my features….. All the fineries of my soul and spirit…… Then swallowed all of me. In an irrevocable instinct, I realize My senses are swirling round to bouts of fits…… In the reflection…….. Against the hawk like face, The eagle beak nose And the jutting chin Smiling dourly the crinkled lips The sour eyes admonishing….. Alas! In a moment’s scintillation I could bounce at you, I am fortunate That even on the peak of mounting agony I could stamp and stab you Yes, I’ve recovered myself From the festooned cage! An auspicious day             -  Geetha munnurcode- Into the mid chapter of my life Enters this precious day! A fresh breeze clad in fragrance Merrily step