Posts

Showing posts from April, 2015
അട്ടപ്പാടിയിൽ ************ അവർ വന്നത് കാണാമറയത്ത് ഒളിക്കാനായിരുന്നോ … മെരുക്കാനായിരുന്നോ കാടറിയുന്ന ഞങ്ങളെ ഞങ്ങളറിയുന്ന കാടിനെ … ഇവിടെയെല്ലാം കാടത്തമെന്ന് ഞങ്ങളെ ദുഷിപ്പിച്ച് ഞങ്ങളുടെ കാടിന്റെ വെട്ടിത്തിരുത്തലിൽ കൊണ്ട് പോയി , അവർ വില കുറച്ച് പൊലിപ്പിച്ച കാടിനെ വിലയിടാതെ    ഞങ്ങളുടെ പെണ്മക്കൾക്ക് ചിലതൊക്കെ സമ്മാനിച്ച്  
തിരക്ക് കലണ്ടർക്കള്ളികളിലെ ചുവപ്പുകളിലേക്ക് മനസ്സ് ചിലപ്പോൾ പുഞ്ചിരിച്ചു നിൽക്കാറുണ്ട് വരാനിരിക്കുന്ന തുടർക്കറുപ്പുകളിൽ തട്ടിപ്പിടയാതെ തിരക്കുകളിലേക്ക് സൌമ്യമായൊന്നുണരാൻ സ്വപ്നവിശ്രമം വിരിയാറുണ്ട് അപ്പോഴായിരിക്കും ബാക്കി വച്ച പണിത്തിരക്കുകൾ കറുത്ത് വന്ന് പിന്നിൽ നിന്ന് ചൊറിയുക മുഴുവിരിവില്ലാതെ തന്നെ വാടിപ്പോകും പുഞ്ചിരികൾ
നായ്ക്കളുടെ കോടതിയിലെ സാധാരണ വിചാരണ ************************ ********************* കെട്ടിവരിഞ്ഞ് കല്ലെറിയുക നാവിറങ്ങട്ടെ വ്രണവേദനയുടെ ഞരക്കങ്ങളിൽ പേയെടുക്കട്ടെ എങ്ങനെയെന്നോ എന്തിനെന്നോ ഇല്ലാത്തൊരു പിടിപ്പുകെട്ട വേള യജമാനന് അവൻ വാലാട്ടിയില്ല കാൽ നക്കിയില്ല മെയ്യുരുമ്മിയില്ല സ്നേഹം മുരണ്ടില്ല പകരം ഈർഷ്യ തുപ്പിക്കുരച്ചു യജമാനന്റെ സ്വന്തമെന്നവരെ ചുവന്നുയർന്ന കോപം കുരച്ച് ആട്ടിയെന്നും ദന്തമുനയിൽ നോവിച്ചെന്നും പാൽ നീട്ടിയ കൈ വിഷമെന്ന് കടിച്ച് ശഠിച്ചെന്നും യജമാനവൈരിക്ക് നേരെ യാചനയുടെ മിഴി തുളുമ്പിച്ചെന്നും പേ കൊണ്ടവനെന്ന വലിയ കുറ്റം വിധിക്കയർ കുരുക്ക്  മുറുക്കുന്നു …