Posts

Showing posts from October, 2018
നിന്നിലേക്കു  നിക്ഷേപിക്കപ്പെടുന്നത് *************************************************** നിന്നെയൊരുഗ്രരൂപിയായ കടലെന്നുപമിച്ച് കവിതയിലേക്ക് കയറ്റിയതേയുള്ളൂ ആഞ്ഞടിച്ചു നീ പൊള്ളയായ കുഞ്ഞുചിപ്പികളെ കളഞ്ഞിട്ട് കടന്നുകളഞ്ഞല്ലോ... നിന്റെയിറക്കം കണ്ടിട്ടുതന്നെയാണ് ആരുമറിയാതെയൊരുചിപ്പിക്കകത്ത് എന്റെ ഹൃദയത്തെ സൂക്ഷിപ്പായിരുത്തിയത് തിരിച്ചതുതിരയാ ൻ നീ വരുന്നതും കാത്ത് ഇനി ഒരാവേശക്കുത്തൊഴുക്കി ൽ നിന്റെയുള്ളാഴങ്ങളിലെ തിളങ്ങും മുത്തിലേക്കൊന്നു വളരാനെന്തോ തുടിക്കുന്നുണ്ട്. കവിതയിപ്പോ ൾ ശാന്തമെന്നു തോന്നിക്കുന്ന ജലപ്പരപ്പായി കുഞ്ഞലകളെ താരാട്ടിലുറക്കുകയാണ്!
വഴിത്തിരിവില്‍ *********** ഓരോ വഴി തിരിയുമ്പോഴും മനസ്സിന്റെ കടിഞ്ഞാൺ ഒന്നാഞ്ഞ് പിടിച്ച് മോഹക്കെട്ടഴിക്കും …. കുടുസ്സു തിരിവുകൾ വീണ്ടും മിഴിയിടങ്ങളെ അമ്പരപ്പിക്കാതെ കണ്ണെത്താദൂരത്തെ ആശ്ലേഷിക്കുന്ന നേർപ്പാതയെ സ്വപ്നത്തിലേക്ക് നിവർത്തിവെക്കും
വൈരാഗിയുടെ നിശ്വാസങ്ങളി ൽ ********************************************* -     പ്രണയത്തിന്റെ കയ്യൊപ്പുള്ള ഓര്‍മ്മകളെ ക്ഷോഭത്തിരക ൾ കൊഞ്ചിക്കുമ്പോ ൾ ഉരുക്കുമുഷ്ടിയെറിഞ്ഞ് ഉന്മാദം വിതറുന്നു ജീവിതക്കുളം കലങ്ങിത്തീരുവോളം വൈരാഗിയുടെ നിസ്സംഗതയി ൽ ഉട ൽ കായുംവരെ . പ്രണയദൂതു കൊത്തിയിട്ടുപോയ കിളി നിരാസത്തിന്റെ നിശ്വാസമെറിഞ്ഞപ്പോ ൾ ഒരു കട ൽ കോരിയ ഉപ്പുനിറച്ച മിഴിക്കൂര്‍പ്പുതൊടുത്ത് പരിഹാസ്യതയിലെക്കെയ്തു വീഴ്ത്തിയത് വൈരാഗിയുടെ മനസ്സുതന്നെയായിരുന്നു... ആഴങ്ങളുടെയടിത്തട്ടാണ് സര്‍വ്വംസഹയെന്ന്‍ സുര്യനെയാ ർത്തി യി ൽ മോന്തുന്ന മണല്‍മണ്ണിനെ ആശ്വസിപ്പിക്കാമെന്നാ ൽ, പക ൽ വിളര്‍ച്ച നഷ്ടസ്വപ്നങ്ങളുടെ മരണക്കൊടി തന്നെ... പുനരുയിര്‍ക്കാത്തവ ശവം മണക്കും. 
പ്രതിക്രിയക ൾ **************** പുഴ വഴിതെറ്റുന്നത് കൈയ്യേറിയതു തിരിച്ചുപിടിക്കാനാണ് കാറ്റെതി ർ വീശുന്നത് വിഷവഹ്നി കെടുത്താനാണ് അരിവാ ൾ ചൊടിച്ചുമാറി കയ ർ ക്കുന്നത് കാടരിയുന്ന മഴുക്കൈക ൾ കണ്ടിട്ടാണ് പ്രകൃതിയെന്നും പ്രതിരോധത്തി ൽ കത്തുമ്പോ ൾ കയ്യടക്കാ ൻ കീഴടക്കാ ൻ പുഷ്ടിയൂറ്റാ ൻ വെട്ടിപ്പിടിക്കാ ൻ നുഴഞ്ഞുകേറുന്ന മെയ്യേറ്റങ്ങളേ... എന്റെ ഹൃദയാതി ർ ത്തിയെ ഭേദിക്കാനാകില്ല ദൃഢരേഖയാണ് മുറിക്കാനാകില്ല മറിക്കാനാകില്ല മനുഷ്യഭാവമുള്ള ഹൃദയമാണകത്ത് പ്രകൃതിയുടെ പ്രത്യാഭാസമല്ലിത്.
ഒരുക്കം *********** കടലേ, നിന്റെയൊഴുക്കിന്റെ കൈകൾ തരൂ കാലുഷ്യം മുറ്റിയ കുന്നുണ്ടിടിയ്ക്കാൻ വേണമെനിക്ക് ബാഹുബലം ശാന്തമായൊന്ന് സമതത്വങ്ങളിലൂടെ ഉലാത്തണം വീശിയൊന്നടിക്കുക തിരക്കാറ്റേ, യെന്റെ തോളെല്ലിലേയ്ക്കൊന്നു മിഴിവേറ്റുക ഒന്നു നിവർന്ന് ഇടിച്ചിടാനുണ്ട് കപടശിൽപങ്ങളെ കരിങ്കൽരൂപം ധരിച്ച സ്വാർത്ഥഹൃദയങ്ങളെ കറുത്തമലക- ളുരുണ്ടിറങ്ങിപ്പോയ പച്ചപ്പിലേയ്ക്കൊ- ന്നുയർന്നു കേറാൻ കൊതിക്കുകയാണ് കുതിക്കുകയാണ് വിമോചനം തേടുന്ന എന്റെ പദയാത്രകൾ
കവികള്‍ ************** - ഗീത മുന്നൂര്‍ക്കോട് - ആശയബീജങ്ങളെ ചിന്താഗർഭംകൊള്ളുന്നവർ വികാരവിചാരവിക്ഷോഭങ്ങളുടെ ഭാരംചുമക്കുന്നവർ അനാശ്യാസ്യത്തിന്റെ ശാസനകൾ ഭ്രൂണത്തിനു  വളരാനും തെഴുക്കാനും വളമാക്കുമ്പോൾ ധമനികളിൽ കുത്തിയൊഴുകുന്നത്  രക്തം മിഴിച്ചാലുകളിൽ കരുതലിന്റെ മിഴിവ് അതിർത്തികൾ  കെട്ടുമപ്പോൾ കരുത്തിന്റെ മികവ് കാതുകളടച്ചു വക്കും ഛിദ്രപ്പെടാത്ത  ഭ്രൂണസൂക്ഷിപ്പിന് ഉയിരുലടയും  സായൂജ്യത്തിൽ ആലസ്യവഴികളിൽ കൈകാലുകൾ തട്ടിക്കളിക്കും  കുറുമ്പ് പേറ്റുനോവേറുമ്പോൾ മൗനമലറുന്ന പ്രസവസ്ഫോടനം ഇതാ, കിനാകുഞ്ഞ്, പ്രാണന്റെ വിരിവ്! ഹസിച്ചുതുടിക്കുമൊരു കവിതക്കുഞ്ഞ്!
  മലയിറങ്ങിയതാര് ? -------------------------------------------------------- ഏതോ മനസ്സിടുക്കായിരുന്നു കാറ്റിന്റെയുറവ. മലപൊട്ടിയൊഴുക്കിയത് മദജലം മാത്രം. മതമല്ല, ദൈവമല്ല അവരൊഴിഞ്ഞു അവിടമൊരു കലാപലഹരിയുടെ പ്രളയശാലയാണ്. ഒരശുദ്ധവികാരത്തിന്റെ ശരവാഴ്ചയിൽ അവൾരക്തത്തിന്റെ മുറിപ്പാടുകളിൽനിന്നും മാറാക്കറയൊന്ന് സമത്വത്തിന്റെ ശ്രീപുടവയിൽ പതിഞ്ഞിട്ടുണ്ട്. ക്ഷീണിച്ചുകിതക്കുന്നുണ്ട് മലദൈവം അരികിലൊരുനാളിരുത്തിയ പെൺതുണയ്ക്കൊപ്പം പറന്നുമറഞ്ഞാലോയെന്ന് ഗൂഢമായി വിസ്മയിക്കുന്നുണ്ടാകണം സ്പർദ്ധക്കാട്ടിലിരുന്ന് ശ്വാസംമുടക്കുന്നുണ്ടാകണം. കാട്ടുതേവരേ, മലതൈവമേ, സ്വയംരക്ഷയ്ക്കിരിപ്പിടം തേടാനിനിയുമൊരമ്പു കുലയ്ക്കണം ഉചിതപലായനത്തിനായി നടുക്കടൽക്കോളിലതു തറയ്ക്കണം.
കലാപവനം ************   n    മലയിടുക്കുകളി ൽ മുദ്രാവാക്യങ്ങ ൾ ക്കും നാമജപങ്ങ ൾ ക്കും പുലിഭാഷ്യത്തി ന്റെ ഗ ർ വ്വ് ഒരമ്മക്കും പേറ്റുനോവാറ്റാ ൻ പാ ൽ ചുരത്താ ൻ കുനിയില്ല, കനിയില്ലിനിയൊരു കാട്ടുപുലി വഞ്ചനയുടെ ഭൂതാവശിഷ്ടങ്ങ ൾ ക്ക് ഉയി ർത്തെ ഴുന്നേ ൽ പ്പി ന്റെ കൊടിക്കൂറ പറക്കുമ്പോ ൾ വീണ്ടും വീണ്ടും കിരീടം ഉ ൾ ചോദനയിലിട്ട് അമ്മാനമാടി നേട്ടം കൊയ്യാനുള്ള നോട്ടങ്ങ ൾ... അന്നും ഇന്നും കിരീടം ത്യജിച്ചവന് കീഴ്പ്രജയുടെ കൗപീനമിട്ടവന് ഒറ്റക്കിരിക്കാ ൻ കലാപവനം!
ഞാനെന്റെ കവിതയെ കരയിച്ചിട്ടേയുള്ളൂ… -------------------------------------------------------------------- എരിവും പുളിയും തിരുമ്മിയങ്ങനെ മൊരിച്ചെടുക്കുമ്പോൾ എത്ര തവണയാ അവൾ പാവം കരിഞ്ഞു പോയത് ചിലപ്പോളൊക്കെ കയ്പ്പിച്ച് ചവർപ്പിച്ച് വിമർശിച്ചങ്ങു വിടും അവളപ്പോളൊക്കെ മുഖം കറുപ്പിച്ചുകനപ്പിച്ച് ഹും…ഹും…ന്ന് കുത്തിക്കൊണ്ടിരിക്കും സമാസമമല്ലാതെ കണ്ണിരുപ്പ് എന്റെ കൈകൾക്കൊപ്പം അവളും നുള്ളിയിടും, മിക്കപ്പോഴും വറപൊരി വാക്കുകളെ തിളയെണ്ണയിൽ പൊട്ടിപ്പൊട്ടിച്ച് അവളിൽ ഞാൻ താളിക്കുമ്പോൾ ശ്ശീ…ന്നും പറഞ്ഞ് അവൾ പ്രതിഷേധിക്കും ! ഇന്നെന്തേന്നറിയില്ല, നല്ലോണം കുറുക്കി മധുരിപ്പിച്ച് വിളമ്പേണ്ട താമസം ഉറുമ്പുകളങ്ങു പൊതിഞ്ഞുകുമിഞ്ഞ് പാവമെന്റെ കവിത ഉറുമ്പുനുള്ളുകളും കുറുമ്പുകടികളും സഹിക്കാതെ ഒന്നു കുടഞ്ഞുമാറാൻപോലുമാകാതെ പുളയുന്നതു കണ്ടോ?
ഇനിയും വറ്റാത്തവ ..................................... പുഴയുടെ മാനം തീക്കാറ്റുകൾ വാനോളമുയർത്തിയത്രേ ! കിണറുകളെ ഭൂമി വലിച്ചുമുക്കിയെന്ന് ! എന്നിട്ടും കിണറാഴം ചോരതുളുമ്പുന്നു നിന്റെ മിഴികളിൽ. കദനക്കടലിലേക്ക് ലവണമേറ്റുന്നു നിന്റെ മിഴിയൊഴുക്കുകൾ .. *****
ഡിസ്സെക്ഷൻ ****************** എന്റെ കഥകൾ ചവച്ചു കൊറിച്ച് അവർ നെയ്ത്തു തുടങ്ങി ചില മുട്ടു കടമ്പകളിൽ തട്ടിയും മുട്ടിയും പൊട്ടിപ്പോയ കഥയിഴകളെ അവരുടെ രസത്തിലേക്ക് പാവു കുറുക്കി പകർന്നു ഒരിടത്തൊരിടത്തു തുടങ്ങാതെ ഒരിക്കലുമൊതുങ്ങാതെ തുടർച്ചയിടറുന്ന തായ്ക്കമ്പുകൾ ഒഴിച്ചു കുടിക്കുന്നവർക്കായി കലക്കിയിട്ട സൌമ്യതയും മിനുക്കുകളും എന്റെ കഥയിലെ ഞാൻ ഇല്ലാതാകും വരെ അവരെ നിരുപാധികം മത്തു പിടിപ്പിച്ചിരിക്കണം ഞാനില്ലാത്തെ എന്റെ കഥയുടെ മുഖം അപരിചിത നൂലുകളിൽ ബന്ധനത്തിലാണിപ്പോൾ.
ലയനം ************** നിന്റെ മിഴിത്തിളക്കം അതിൽനിന്നും മന്ദമധുരശ്രുതിയൊഴുകുമ്പോലെ ഞാൻ ചാടിയിറങ്ങുന്നു ഗാനസൈരന്ധ്രിയിലേക്ക് നിന്റെ ചെഞ്ചുണ്ടുകൾ കവച്ചുവരുന്ന സ്വനചുംബനങ്ങളിലേക്ക് അമ്മിഞ്ഞഞൊട്ടുന്ന - യിളംകുഞ്ഞിലേക്കുള്ള ലാളന മിഴിക്കൊള്ളാനെന്നപോലെ ഒരു തംബുരുവായി നിന്റെ മടിയിലേക്കു ചായുന്നു നേർത്തുവരുന്നയെന്റെ ഉടൽരോമാഞ്ചത്തിന്റെ കമ്പിയിഴകളെ നീ തൊട്ടുണർത്തുന്നു. നിനക്കൊപ്പമൊരു സുഖദസാന്ദ്രതയിൽ ഗാനശകലമാകുന്നു ഞാൻ അലസസുഖത്തിൽനിന്നും ദ്രുതതാളത്തിലേക്കു നീ ചുവടുമാറ്റുമ്പോൾ മുറുകിവരുന്നു , കമ്പനങ്ങൾ! നീ നയിക്കുമ്പോൾ ഞാനതിൽ ലയിക്കുമ്പോൾ ലഹരിയുടെ ശൃംഗദൈർഘ്യത്തിന് സീമയെങ്ങ് !
വിധേയ ൻ *************** കുനിഞ്ഞു നി ൽ ക്കണം അടിയറവിന്റെ ശീലങ്ങളിലേ കന ൽ ത്തിരി കത്താവൂ അടുപ്പ് പാകപ്പെട്ട് പാകപ്പെടുത്തുവാ ൻ തയ്യാറാണ് ഉണക്കി വേണമടുക്കുവാ ൻ എങ്കി ൽ മാത്രം എരിഞ്ഞുനി ൽ ക്കാമെന്നു കരാ ർ കൊള്ളിക ൾ പുകയും നനവുകളിന്ധനക്കറകളായാ ൽ... എല്ലാ നിനവുകളും കണ്ണുകളെ നനച്ചോട്ടെ ജീവിതം കത്തിയേ തീരൂ ഊട്ടാ ൻ ബാദ്ധ്യതയുണ്ട് അവസാനത്തെയൊരുപിടി ചാരത്തി ൽ മുങ്ങിമറഞ്ഞ് കന ൽ ത്തുണ്ടൊന്നു വേണം ആറാത്തയെരിച്ചി ൽ പകരേണ്ടതുണ്ട്...
പട്ടിണി ********* ഉരുട്ടിവെച്ച  പിണ്ഡച്ചോറ് കൊത്താതെ മരക്കൊമ്പിലെ കാക്ക തിരിഞ്ഞിരുന്നു ദിവസങ്ങളോളം ദാഹമാറ്റാ ൻ   കിട്ടാതെപോയ കഞ്ഞിവെള്ളത്തിലെ ഉപ്പുചാലിച്ച ഒരുതുള്ളി കണ്ണീരിറ്റിച്ച്...