Posts

Showing posts from April, 2014
നോക്കുകുത്തി --- ഗീത മുന്നൂർക്കോട് – രാത്രിഞ്ചരന്മാരുടെ നഖരനഖങ്ങൾ നിലാപ്പെണ്ണിന്റെ നീലഞരമ്പുകൾ കോറി മുറിച്ച് ചീറ്റിച്ചിതറിയതിന്റെ നിണപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്റെ ഉടയാടകളിൽ … .. മുക്കുവത്തിയുടെ നെഞ്ചുടഞ്ഞ വേദന തിരമാലകളിൽ കലർന്നൂറിയപ്പോൾ മുത്തും പവിഴവും വാരിക്കോരാൻ ജീവിതത്തിന്റെ ചേർക്കുണ്ടുകളിലേക്ക് ഊർന്നിറങ്ങുന്ന അരയക്കരുത്തിന്റെ മുദ്രകളടിച്ചിട്ടുണ്ടെന്റെ കരൾത്തടങ്ങളിൽ … . തെങ്ങിൻ കള്ളിന്റെ പതപ്പിൽ കാതോർത്ത് കുതിക്കുന്ന കാൽ വളയത്തിലൂടെ ഇറ്റിറ്റുടയുന്ന ലഹരിത്തുള്ളികൾ തുളുമ്പുന്നുണ്ടെന്റെ മാർത്തടങ്ങളിൽ … . വിശപ്പ് കൊത്താംകല്ലാടുന്ന കൽ ‌ പ്പടവുകളിൽ കൽ വെട്ടിയുടെ കൈത്തഴമ്പുകൾ പുഴുകുത്തിപ്പഴുത്തൊലിക്കുന്നുണ്ടെന്റെ നിറകൺത്തടങ്ങളിൽ …… വെയിക്കുട ങ്ങളിൽ നൊമ്പരം തിളക്കും വഴി ചവിട്ടി നീന്തുന്ന കുഞ്ഞുകാലുകളുടെ പിളരുന്ന വരകൾ നീറുന്നുണ്ടെന്റെ നഗ്നപാദങ്ങളിൽ … .. തലങ്ങും വിലങ്ങും വണ്ടിപ്പെട്ടികളിൽ മദ്ദളം കൊട്ടിപ്പാടുന്ന കുഞ്ഞു വയറുകളിലൂടെ ചോർന്നിറങ്ങി ഉള്ളം കൈയ്യുകളിലൂടെ ചെറിയ നാണയക്കലമ്പലുരുളുന്നത് എന്റെ ഗ്രഹണിക്കനത്തിലമ്ളം ചേ
ഭ്രാന്തന്റെയുന്മാദം ---- ഗീത മുന്നൂർക്കോട് --- സിരകളിലാണുത്തേജനൌഷധം വിധി കുത്തിയിറക്കിയതെന്ന് … . മുഷിഞ്ഞുടഞ്ഞ കുപ്പായത്തോടൊരു ലോഹ്യം ചോദിച്ചു - എന്തേ യമൻ പോലുമെന്നെ കൂട്ടാൻ വരാത്തേ … ..? അതപ്പോൾ പൊട്ടിച്ചിരിച്ചും കൊണ്ട് പിന്നിക്കീറി … കണ്ണുകളിലെ നീരു വറ്റിയെന്ന് വെളുക്കെയിളിക്കുന്ന സൂര്യനോട് പയ്യാരം പറഞ്ഞു … തെണ്ടുന്ന കാലടികളിൽ മുറിവുകൾ പഴുക്കാതഴുകാതെ കോൺക്രീറ്റ് പാതകൾ കരിച്ചെടുക്കുന്നതൊരാശ്വാസം … . ആഢംബരത്തിന്റെ ‘ ബുഫെ ’ യുണ്ട് യഥേഷ്ടം … വയറുണങ്ങുന്നില്ല , പിടക്കുന്നില്ല … ഒറ്റയാനെന്നൊരു പേരിന് മനസ്താപം കലഹിച്ചൊടുങ്ങി തെരുവുതെണ്ടികളുടെ അതിഥിയായപ്പോൾ … .