Posts

Showing posts from March, 2014
കട്ടെഴുത്തിന് --- ഗീത മുന്നൂർക്കോട് --- ഇനിയൊരാഴ്ച്ച … . ‘ ഡാ … ഇനീം തൊടങ്ങീല്ലേ … .‘ കൊല്ലപ്പരീക്ഷയാ … . ഒരു കുത്തൽ .. കൈവിരലുകൾ മുറുക്കി അക്ഷരങ്ങളെയിറുക്കി വാക്യങ്ങളെക്കുറുക്കി തുണ്ടുകളിൽ തിരുകിക്കേറ്റണം … . ഉത്തരങ്ങളെ ചികഞ്ഞു പിരിച്ച് ചുരുട്ടണം … കുപ്പായത്തിലെ കാണാച്ചുളിവുകളിലേക്ക് ഒളിയാത്ര ചെയ്യിക്കണം … നടവഴികളിൽ ചോരാനാകാ വിധം ഉറച്ച ഒട്ടലുകളിൽ പതിച്ചിരിക്കണം .. ചുറ്റുവട്ടച്ചങ്ങാതിമാരുടെ വിരുതു പത്രങ്ങളിൽ പരസ്പരം സംവദിക്കാൻ ചതുരംഗച്ചുറ്റളവ് ഗണിക്കണം … കണ്ണ് , മൂക്ക് , വിരലാംഗ്യങ്ങൾക്ക് വ്യംഗ്യം ഭാഷ ചുരുക്കി കൽ ‌ പ്പിച്ചഭ്യസിക്കണം … . കൂട്ടരെ അഭ്യസിപ്പിക്കണം .. പരീക്ഷാഹാളിലെത്താനിടയുള്ള പ്രാപ്പിടിയൻ ഇൻവിജിലേഷൻ തിരു നേത്രങ്ങളെ നിശ്ചിത സമയങ്ങളിൽ ലെഫ്റ്റ് ടേർൺ … റൈറ്റ് ടേർൺ … എബൌട്ട് ടേർൺ … ചെയ്യിക്കാ ൻ ടൈം ടേബിൾ ഉണ്ടാക്കണം … എല്ലാമൊരുക്കിയുറപ്പിച്ചാലും ഉത്തരക്കടലാസുകൾ പൊടുന്നനെ നിറയുന്ന അത്ഭുതത്തിലെങ്ങാൻ ഒരതിസൂക്ഷ്മത വന്ന് തൊണ്ടി കണ്ടെത്തിയാൽ തുണ്ടുകളിൽ കൊരുത്തു വച്ച പ്രയാസങ്ങളെ മൊത്തമായ
മാറ്റം ---- ഗീത മുന്നൂർക്കോട് --- തെച്ചിയുടെ ചുവപ്പു യൌവ്വനം ഇടറുന്നു … മഞ്ഞക്കൊന്നയുടെ ശ്രീമഞ്ഞ നരയ്ക്കുന്നു … നന്ത്യാർവട്ടനീരിൽ മരുന്ന് നീലിക്കുന്നു … റോസിന്റെ നാണത്തുടുപ്പ് വിളറുന്നു … ചെമ്പകസുഗന്ധം അഴുകി നാറുന്നു … പാരിജാതം കാറ്റുമായിപ്പിണങ്ങി പല വഴി പാറുന്നു … പാലച്ചുവടുകളിൽ നിന്ന് യക്ഷിമണം ഇറങ്ങി നടക്കുന്നു … ഇന്നേന്തേ ഇങ്ങനെയൊക്കെ … ?
വസ്ത്രവിലാപം -- ഗീത മുന്നൂർക്കോട് -- ആരാധകരെ വിളിച്ചു കൂട്ടുമ്പോൾ വസ്ത്രങ്ങൾക്കുമുണ്ടാകുന്നുണ്ട് പ്രണയമുണരുന്ന രോമാഞ്ചം ! തിളക്കങ്ങളോടും മിനുക്കങ്ങളോടും തൊട്ടും മിണ്ടിയും കിന്നരിച്ചും ചിരിച്ചു മിന്നിയും ആൾക്കൂട്ടം ചുറ്റി വരിയുമ്പോൾ കൺ തിളക്കങ്ങളുടെ ഒരാർത്തി കാണണം … . മൂല്യവിസ്താരങ്ങളിലേയ്ക്ക് കൂപ്പും കുത്തി വീണാലും വേണ്ടില്ല കൈയ്യെത്തുന്നതൊക്കെ കണ്ണെത്തുന്നതൊക്കെ മനസ്സിൽ നിറയ്ക്കുമവർ … അതൊ രു പ്രത്യേക സുഖം തന്നെ ! അപ്പോഴാണ് ആധി കൂടുക … വെട്ടിയും ചുരുങ്ങിയും വേദനിക്കേണ്ടി വരിക … കു ഞ്ഞുതുണ്ടുകൾപ്പോലും ശേഷിക്കില്ല .. മുക്കിലും മൂലക്കും കിട്ടും യന്ത്രക്കൊത്തുകൾ … . കാലാവസ്ഥയ്ക്കൊപ്പമുണ്ട് മറ്റു ചില ദുരന്ത യാത്രകൾ … നീണ്ടും കുറുകിയും അയഞ്ഞും ഇറുകിയും കനത്തും മെലിഞ്ഞും … ഹൊ ! വയ്യേ വയ്യേന്നായിട്ടുണ്ട് വേവലാതികൾ … മഴവർണ്ണങ്ങളായൊന്നൊഴുകിയാലോ വെയിലിലൊന്ന് കുളിച്ച് നിറം തുവർത്തിയാലോ പോയി … ഇവരൊക്കെ കാണുന്ന ആ അഴക് … പിന്നെയുണ്ട് ഉപേക്ഷിക്കപ്പെട്ടവരുടെ ആലയങ്ങൾ … പാവപ്പെട്ടവർ മനസ്സില്ലാതെയെങ്ക