Posts

Showing posts from May, 2014
വ്യഥയുടെ ഛായ --- ഗീത മുന്നൂർക്കോട് ---- തലയോട്ടിയിലൊരു തുളയിട്ടാലോ ചി ലതൊക്കെ പുകയട്ടെ അകാശത്തേക്ക് നേർത്തു പറക്കട്ടെ പ്രാണവായുവെടുത്ത് കുറച്ചു കനൽച്ചീളുകൾ ചിരിച്ചൊന്ന് ചുവക്കട്ടെ ശിൽ ‌ പ്പങ്ങളിലേയ്ക്കെനിക്ക് വ്യഥയുടെ ഛായയാണ് പകർത്തേണ്ടത് .
എന്റിളം ചുടുകാറ്റേ --- ഗീത മുന്നൂർക്കോട് --- കാറ്റേ ഇളം കാറ്റേ എന്നെ കുളുർപ്പിച്ച് വല്ലാതെ തണുപ്പിച്ചല്ലോ കാറ്റേ ചുടു കാറ്റേ എന്നെ ഉഷ്ണിപ്പിച്ച് വല്ലാതെ വിയർപ്പിച്ചല്ലോ ഹാ , പ്രിയനേ നീ തന്നെ എന്റിളം ചുടുകാറ്റായി കുളുർപ്പിച്ചുഷ്ണിപ്പിക്കുന്നെന്നെ !
പ്രിയതരം                            --- ഗീത മുന്നൂർക്കോട് --- കാടിന്റെ ക്രൌര്യം കാട്ടി വന്യം ഗർജ്ജിച്ച് നിബിഡാന്തരങ്ങളിലൊളിപ്പിച്ച് സ്വയം പീഡിച്ച് പീഡിപ്പിച്ചതും കൂട്ടുകെട്ടുകളുടെ കാറ്റിൻ സംഘഗീതികൾ മൂളി നർമ്മമർമ്മരങ്ങളാലോമനിക്കപ്പെട്ട് ഇക്കിളിയിട്ടും മോഹിപ്പിച്ചും സ്നേഹസൂനസൌരഭ്യമൂട്ടി മനം വിടർത്തിയതും സൌഹൃദബാഹുക്കളാൽ തോൾ വരിഞ്ഞ് നിർമ്മമം വിദ്വേഷദംഷ്ട്ര , വിഷനീലയായി കരളിൽ കുത്തിയിറങ്ങിയതും ഹൃദയച്ചുവപ്പൂർന്ന് വ്യഥയിലലിഞ്ഞതും പരിഹാസദ്യോദകമായി അക്ഷരങ്ങളെ വികൃതമാക്കി വാക്കുകളെ വികലരാക്കി ബാഹ്യവൈകല്യങ്ങൾക്ക് പുച്ഛവൃഷ്ടിയേറ്റു വാങ്ങിയതും എന്റെ കവിതേ നീ തന്നെയെന്നറിയുമ്പോൾ എനിക്ക് നിന്റെ ബാഹ്യവൈകല്യത്തിലും മറഞ്ഞ് ഒളിച്ചു കളിക്കുന്ന വശ്യതയോടാണ് പ്രിയം .
മഴച്ചിരികൾ …                    --- ഗീത മുന്നൂർക്കോട് ---- നമ്മൾ കരിമുകിലുകളായി അകലത്തല്ലായിരുന്നോ … ഉഷ് ണിച്ചുരുകി ദാഹിച്ച് … വിദൂരങ്ങളിൽ നിന്നും ആവാഹിച്ച കുളിരുകളെ - യെല്ലാമടക്കിക്കറുത്ത് നമ്മുക്കിടയിൽ   ശോഷിച്ചുടഞ്ഞ മർദ്ദത്തിലൊരു കുഞ്ഞുകാറ്റു മതിയായിരുന്നു എത്ര വേഗമാണടുത്തത് അൽ ‌ പ്പം മുഖം കറുപ്പിച്ച് മാറി ഉരുണ്ട് കൂടി നിന്നെങ്കിലും ഹൊ ! പൊടുന്നനെയല്ലേ നമ്മൾ കൂട്ടിയിടിച്ചതും മിന്നിച്ചിരിച്ചതും … . ഹാ ! ഇത് ആനന്ദത്തിന്റെ കോരിച്ചൊരിച്ചിൽ … ..!
സത്യം വദ : ധർമ്മം ചര :                                          --- ഗീത മുന്നൂർക്കോട് ---- അഭിമാനം നെഞ്ചിലും നോക്കിലും നാവിലും നടപ്പിലുമെല്ലാം ഉയർത്തിക്കാട്ടിയാണ് ‘ സത്യം വദ : ധർമ്മം ചര :‘ എന്നൊരു പോസ്റ്റർ മതിൽ ‌ പ്പുറത്തെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന പോലെ സത്യം കോടതി വളപ്പിലേക്ക് കയറിയത് പാർലറാണെന്നറിയാതെ തീർച്ചയായും നല്ലൊരു മുഖം പുറം ലോകത്തെ കാണിക്കാമെന്ന വിശ്വാസമുണ്ടായിരുന്നു അത്രക്കും ബലമുണ്ടല്ലോ എന്നത് സത്യത്തിന്റെ അവകാശവാദമായിരുന്നു കറുത്ത മുഖത്തെ സ്വതസിദ്ധമായ നിഷ്ക്കളങ്കതയെ പരസിദ്ധമായ ചുവന്ന മുറിപ്പാടുകൾ വികൃതമാക്കിയിരുന്നു കല്ലുകളല്ല , ബോംബുകളെറിഞ്ഞിട്ടും മരിക്കില്ലെന്ന വാശിയിലാണീ നീതിന്യായ പാർലറിലേക്ക് സത്യം ഓടിക്കയറിയത് അവിടെ കറുപ്പടച്ച കണ്ണുകൾ കാത്തിരിന്ന് മുഷിഞ്ഞിരുന്നു സത്യത്തെ കണ്ടതും ഞൊടിയിടക്ക് തന്നെ തുടങ്ങി ‘ ഓപ്പറേഷൻ ’ ഇതാ സത്യമിറങ്ങുന്നു സുന്ദരിയായിട്ട് വെള്ളയിട്ട തലക്കനം വെളുത്ത് വിളർത്ത മുഖം കറുത്തൊരു ശീലക്കുട ചൂടി നോക്കേറുകൾക്കറുതിക്ക് പണം പൊടിച്ചു ചാലിച്ച ലേപനങ്ങൾ പൂ
ഹിപ്നൊട്ടൈസ്ഡ് --- ഗീത മുന്നൂർക്കോട് --- എന്റെ കണ്ണുകളിലേക്ക് നോക്കൂ …… നീ ഉറങ്ങാൻ പോകുന്നു …… . നിന്റെ കണ്ണുകളടയുന്നു …… ഇപ്പോ ൾ നിനക്കെല്ലാമോർക്കാനാകുന്നു …… നമ്മൾ ഉറ്റ സുഹൃത്തുക്കളല്ലേ ..? …… . ഞാൻ നിനക്കവളെ ചൂണ്ടിത്തന്നതല്ലേ നീയവളെ വേട്ടതല്ലേ … ? …… . നിനക്കവളെ സ്നേഹമായിരുന്നല്ലോ ഒരുപാടൊരുപാട് …… … ഒന്നിച്ച നാൾ മുതൽ അവൾക്ക് നിന്നെയും സ്നേഹമായിരുന്നു , …… . എന്നിട്ടും നിന്നെയവൾ ‘ രോഗി ’ യാക്കി …… . നിന്റെ സംശയം തെരഞ്ഞെടുത്ത പലതും … .. നിന്നെ ഭ്രാന്തനെന്ന് വിളിച്ചു …… . നിനക്ക് തട്ടിയിട്ട നൈറ്റ് ഡ്യൂട്ടികളിൽ   നീ എനിക്ക് പിറകെ വന്നിട്ടുണ്ടല്ലേ … ? …… . നിന്റെ പേരിലെ ബീജത്തിന്റെ അവകാശി ഞാനെന്നറിഞ്ഞോ നീ … ? ങേ … . ‘ ഡാ … ’ ആ കുതിപ്പിൽ എല്ലുറച്ച കൈകൾ കൂർത്ത നഖങ്ങൾ നീണ്ട് വന്ന് കഴുത്തിൽ കുരുക്കിൽ വീണ് …… ജസ്റ്റ് ഹിപ്നൊട്ടൈസ്ഡ്   !