Posts

Showing posts from 2012
ജ്വാല. --- ഗീത മുന്നൂര്‍ ക്കോട് ---
ഭൂമണ്ഡലത്തിന്നഗാധഗര്‍ത്തങ്ങളിലെവിടെയോ               ഉയി‍ര്‍ക്കൊണ്ട ഭ്രൂണം, ഉര്‍വ്വിതന്നൂഷരനിശ്വാസമേറ്റുകൊണ്ടെങ്ങോ               മുളപൊട്ടിയീ ദുഷ്ടബീജം. അനുദിനമനുക്ഷണമൂര്‍ജ്ജമാര്‍ജ്ജിച്ചിട്ടതു താനേ               വീശിപ്പടരുന്നു കഷ്ടം ! സ്നേഹസാന്ദ്രസമതലപ്രാന്തങ്ങളത്രയും പാഴായ്, കള-               ച്ചെടികളായ് ദുര്‍നിമിത്തം ! അണുവിടാതിടവിടാതെല്ലായിടത്തും പടര്‍ന്നശാന്തി –               തന്‍ ചുടല വിഭ്രാന്തിയായി… അരാജകത്വമഴിഞ്ഞാടിത്തിമര്‍ക്കുന്നടിയറവു ചൊല്ലി-               തളരുന്നു നന്മ ; എങ്ങുന്നു വന്നു കലര്‍ന്നു പടര്‍ന്നിതന്തരീക്ഷത്തില്‍                രാസവിഷബിന്ദുവായ് വികലവികാരങ്ങള്‍ വിഹ്വലഭാവങ്ങള്‍ വിഷമ-               വിചാരങ്ങള്‍ വിന്വയിച്ച്…..! ശാന്തിയില്ലാ യുഗ്മഗാനങ്ങളില്ലാ, സ്നേഹസുഗന്ധ –               സുധാരസധാരയുമില്ല ; മാനവ പീഡിത മാനസി കേഴുന്നതാമാര്‍ത്തനാദങ്ങ-               ളാണെങ്ങുമെങ്ങും… ഇന്നീ സമൂഹപ്രതലസാനുക്കളില്‍ വിണ്ടു വളരുന്നു               ഗര്‍ത്തം, ദുരൂഹം ! ഏതു പാതാളത്തിന്നജ്ഞാത ഗര്‍ഭത്തില്‍ ദുഷ്കരം               പിറവിയെടുത്തതീ ബീജം ! ക്ഷണമാത്ര മാത്രമെടുത്തു പുഷ്പി…
തുള്ളി 

ഇല്ലുള്‍ വലിയാനകത്തോട്ട് 

ആവിയായ് മറയാന്‍ 

കത്തും കരളിലെന്‍

കാരിരുമ്പുരുക്കം !


പോങ്ങുവതെങ്ങിനെ 

മൂര്‍ദ്ധാവിലെന്‍ 

സിരകള്‍ പുകയുകയല്ലോ;

ചിന്താക്കുഴപ്പം !


ഊറുവാനാകില്ല 

എന്‍ മിഴികളില്‍ 

നോട്ടപ്പകപ്പിന്‍ 

ഹരണക്കുരുക്ക് !


പടിയിറങ്ങാനാകുമോ 

വാക്കായ്, വായ്ക്കകം 

വരണ്ട നാക്കില്‍ 

ചൊറിയും ദുരന്തം !


ഒരേ വഴി 

എന്റെ തൂലിക -

വിരല്‍ കൊര്‍ത്തിരിപ്പൂ 

തണുപ്പും തുള്ളിച്ചു 

കാത്തിരിപ്പൂ മഷിത്തുള്ളി !

ഉടഞ്ഞവസ്ഥാന്തരം പൂണ്ടൊരു 

കവിതയാകാം; 

സുഖദം, ശീതളം!എന്തെല്ലാമോ ബാക്കിയിട്ട്

---- ഗീത മുന്നൂര്‍ക്കോട് -----

വെള്ളിടി വെട്ടുന്നൂ, പെരുമ്പറ മുഴങ്ങുന്നു 
തുരുതുരാ പൊട്ടുന്നുണ്ടോര്‍ക്കൂണുകള്‍....

അറിയാ, മില്ലിനി കനിവിന്‍ കുളിര്‍ പെയ്യി -
ല്ലൊട്ടുമകം ചൂളയാറി, ല്ലുള്‍വ്യഥയൂറിയ 
കരിമുകില്‍ കാറ്റില്‍ത്തണുക്കില്ല, പൊഴിയില്ല.
രഹസ്യങ്ങള്‍ പൂഴ്ത്തിയോരെന്നര്‍ദ്ധത്തെ
ജീവിതക്കാരം പൂശി രാകി മിനുപ്പിച്ചു
നോവിച്ചു നീ കുടഞ്ഞിട്ടു നിര്‍മ്മമം
പരസ്യം വില ചാര്‍ത്തിയതറിയാതെ,
പഴകിയോരെന്നവശിഷ്ടപൂര്‍വ്വത്തെത്തേടും
നിന്‍ കാലൊച്ച തെല്ലും കേള്‍ ക്കാതെ
നിന്‍ പാദസ്വനമെന്നേകാന്ത രാവിനെ
ദംശിച്ചിട്ട മറു പാതി വൃഥാ പിടയ്ക്കുമ്പോള്‍…..
നിന്‍ ചിരി ചുവപ്പിച്ചു ചാര്‍ത്തിയ ചുംബന -
മെന്നിലൊരു മുള്‍ നോവായടിഞ്ഞേ കിടപ്പൂ…

നീയാദ്യം നുള്ളിയിട്ടോരത്തപ്പൂക്കളം കണ്ട്
കുഞ്ഞുവിരല്‍ മുത്തിയ സ്പര്‍ദ്ധതന്‍ മുള്‍ ത്തുമ്പ് –
കുതറിത്തുള്ളിയതെന്‍ കൗതുക നിണത്തുണ്ട്….!
മഞ്ഞയിട്ടുടയാന്‍ പൊടിയാന്‍ വിധിയിട്ട 
പുസ്തകമുണ്ടിന്നും, ചിതലതില്‍ നിരങ്ങുന്നൂ… 
നെഞ്ചിന്നേടില്‍ മറന്നു മുടിഞ്ഞെന്നോ നീ തന്ന 
പരിമളമിഴഞ്ഞതാം മയില്‍ പ്പീലി… 

കൗമാരക്കളരിപ്പറമ്പിന്നിറമ്പിലോടിപ്പാടി
ഇന്നും മാടി വിളിക്കുമ്പോള്‍ ചില്ലകള്‍
നീയല്‍പം നുണഞ്ഞു ചവച്ചു…
ജീവിതപ്പിശുക്ക് -- ഗീതമുന്നൂര്‍ക്കോട്–  
ഉപ്പുതൊട്ടുനുണഞ്ഞാണ് വിശപ്പിന്ഉരുളയെണ്ണിയത് -
വെള്ളമിറ്റിച്ചാണിറക്കിയത് ദാഹത്തെകുളിര്‍പ്പിച്ചത് -
ദൂരങ്ങളളന്ന്നടന്ന് സ്വന്തം വെളിച്ചത്തെ നിഴലുകളിലൊതുക്കി   നഗ്നജീവിതത്തിന്റെ കല്‍ത്തറയിലുറങ്ങിയത് ആ‍ര്‍ക്കുവേണ്ടിയായിരുന്നു…?
അന്ത്യമൊഴിക്കുള്ള പ്രതിമൊഴിയേല്‍ക്കാന്‍‍ ആരുമില്ലാതെ – വീണില്ലൊരു മിഴിത്തുള്ളി ….
വാക്കിനൊരുമറുവാക്ക്
അനാദിവാത്സല്യമമ്മ ആദ്യമുലപ്പാല്‍‍ വാക്കമ്മ പൂമൊട്ടിടുവിച്ച് വിടര്‍ന്നരാസമന്ത്രം കുട്ടിക്കളികളുടെചേല് !
വിരിഞ്ഞുചിരിച്ച പൂവുണ്ടാക്കിയതൂമണവാക്ക് കാറ്റെടുത്തു….
വാക്കില്‍മോഹിച്ചതൊക്കെ മേഘങ്ങള്‍വലിച്ചെടുത്തു…..
പ്രണയപ്പൂവാക്കുകളായത് കിണറാഴത്തിലെ
ദാരിദ്ര്യം -- ഗീതമുന്നൂര്‍ക്കോട്
തീന്‍മേശകള്‍‍, പാവം….മുഷിഞ്ഞുമടുത്ത്! വെട്ടിച്ചുരുക്കിയതളികകളില്‍‍ ഉമിനീരുടയുന്നകലമ്പലില്‍ മൗനസമരം..!
അടുക്കളയുടെനീരസം പൊട്ടാതെ, ചീറ്റാതെ നോക്കിയുംകണ്ടുമങ്ങനെ…. ഇന്ധനക്കുറ്റിയോട് പോരടിക്കാനാകില്ലല്ലോ... അവര്‍ പിണങ്ങിയിറങ്ങിയാല്‍‍ തിരികെക്കയാറ്റാന്‍ പെടാപ്പാടല്ലേ..?
നമ്മുക്ക്തിളപ്പിക്കാമിനി വെയില്‍ച്ചൂടില്‍ സ്വപ്നങ്ങളെ –
ചാന്ദ്രബിംബമേ, കാണുന്നില്ലേനീ ഇവിടെവൈദ്യുതി നാണിച്ചുകിണുങ്ങുന്ന മിന്നാമിനുങ്ങുവേട്ടങ്ങളെ ? നിലാവെളിച്ചംകത്തിച്ച് ഞങ്ങളുടെയിരുട്ടില്‍ നീയെങ്കിലുമൊന്നെത്തി നോക്കുമോ
പെയ്യാന്‍‍ മടിക്കുന്നതെന്തേ……….. -ഗീതമുന്നൂര്‍ക്കോട്  -
വാനമിരുണ്ട്ക്രോധംകൊണ്ട് മുരണ്ടതെന്തേ…? വെകിളികൊണ്ട മേഘക്കുതിരകള്‍‍ കടിഞ്ഞാണ്‍‍ വിട്ടകലുന്നതെന്തേ…..? ആരവമില്ലാതെ പെയ്ത്തൊഴിഞ്ഞതെന്തേ….?
കുളിര്‍‌ക്കാതെങ്ങനെ മുകിലുകള്‍ തണുത്തുപെയ്യാന്‍…….?
വീശാഞ്ഞോസ്നേഹത്തെന്നല്‍…? തഴുകാത്തതോമസൃണതകള്‍…….!