Posts

Showing posts from August, 2012

ഗാന്ധിജയന്തി

ഗാന്ധിജയന്തി--- ഗീത മുന്നൂറ്ക്കോട് ---


വി ഐ പി സ്റ്റാറ്റസ്സില്‍
ലഹരി വിരുന്നും കഴിഞ്ഞ് അര്‍ദ്ധനഗ്നപിതാവിന്റെ ഛായാപടത്തില്‍ പൂമാല ചൂടിച്ച് ഉച്ഛഭാഷിണിയിലൂടൊഴുകി ആള്‍ ഫെയ്ത്ത് പ്രേയറുകള്‍………
പിന്നാമ്പുറങ്ങളില്‍ കാഷായവും രുദ്രാക്ഷവും  മുഷ്ടിയെറിഞ്ഞു ’ജയ് ബജ്റംഗബലീ ജയ്’
ഗാന്ധിജയന്തി --- ഗീത മുന്നൂറ്ക്കോട് ---
വി ഐ പി സ്റ്റാറ്റസ്സില്‍ ലഹരി വിരുന്നും കഴിഞ്ഞ് അര്‍ദ്ധനഗ്നപിതാവിന്റെ ഛായാപടത്തില്‍ പൂമാല ചൂടിച്ച് ഉച്ഛഭാഷിണിയിലൂടൊഴുകി ആള്‍ ഫെയ്ത്ത് പ്രേയറുകള്‍………
പിന്നാമ്പുറങ്ങളില്‍ കാഷായവും രുദ്രാക്ഷവും  മുഷ്ടിയെറിഞ്ഞു ’ജയ് ബജ്റംഗബലീ ജയ്’
അയലത്ത് ജിഹാദ് മാര്‍ച്ച് 
സ്വാതന്ത്ര്യം --- ഗീതമുന്നൂറ്ക്കോട് ---
ത്രിവര്‍ ണ്ണങ്ങള്‍ ക്ക് സല്യൂട്ടടിച്ച് പക പുകഞ്ഞു മുഷിഞ്ഞ വായില്ലാത്ത വലിയ ഭരണിക്കുള്ളിലേക്ക് കൊച്ചിരുട്ടും തപ്പി പുകച്ചുരുളുകളായി ഒതുങ്ങി !!!!!!!
നമ്മള്‍ സ്വതന്ത്രര്‍ ! --- ഗീതമുന്നൂറ്ക്കോട് ---
എന്തിനും ഏതിനും… സദാസമയവും..!!!
പുകയുന്ന ശ്വാസവായുവിലേക്ക് സ്വച്ഛന്ദം പറക്കാം……..

ഭീകരലഹരിയിലുലഞ്ഞ് ദുരൂഹതയില്‍ വാരിക്കോരി വികാരത്തിരുമുടി - യൊതുക്കാം……….
നീലിക്കുന്ന രുചിയാഴങ്ങളിലേക്ക് തുഴയണം……. ഇനി ഊളിയിടാം അനന്തമടുത്തറിയാം ……
രക്തപ്പൂക്കളിറുത്ത് മണം കളഞ്ഞ് നടവഴികളില്‍ വിതറുകയും…… നീതിക്കുപ്പായത്തിന്റെ കാഴ്ച്ചക്കറുപ്പില്‍ കോലങ്ങള്‍ വേഷമിട്ടാടുകയുമാകാം……..
കലര്‍പ്പിന്റെ കനങ്ങള്‍ക്ക് മേല്‍ പൊങ്ങി നിന്ന് അടയിരിക്കണം എന്നിട്ട് എല്ലൊട്ടി മെയ്യൊട്ടി കെട്ടുകൊണ്ട് പുലരാം………….
വിരുന്നിനെത്തുന്നു തിരുവോണം ഗീതമുന്നൂറ്ക്കോട് …………
ഉണ്ടായിരുന്നെന്റേതെന്നോതാ- നൊരു പുകള്‍ പേറും തറവാട്; വലുതാമൊരു മുറ്റം, കൊച്ചു നടുമുറ്റം, നാലേക്കര്‍ തൊടികയാല്‍ തളച്ചത്; മുള്‍ വേലിയെപ്പുണരും മുല്ലമാലാഖമ- രവരെ നുകര്‍ ന്നുണ്ണാനിഴയും വെള്ളി- ക്കെട്ടിന്‍ പകിട്ടുമായ് സര്‍ പ്പക്കൂട്ടങ്ങളും. ഉള്‍ത്തളങ്ങളില്‍ പൊട്ടിച്ചിര്കളു- മാള്‍ ക്കൂട്ടവും, അമ്മയിളയമ്മയമ്മാമ വല്യമ്മ, മക്കള്‍ മരുമക്കള്‍ വിരുന്നെന്നും ! നെല്‍ ക്കതിരുകള്‍ ച്ചിതറി മുറ്റത്തൊപ്പം പൊങ്ങും ചേറ്റിന്‍ പുതു പാട്ടുകള്‍, പത്തായം മുട്ടെ നെല്ലും, നിറപറയും, പൂമുഖശ്രീയായ് കതിര്‍ ക്കുലയാടിയും, നിലവിളക്കില്‍ ജ്വലിക്കും കെടാതിരി, നിറനാക്കിലക്കീറില്‍ സദ്യയൂണും; അടിയാനും കുടിയാനും മനം നിറ- ഞ്ഞോണനാളുകള്‍ വിരിയിക്കും പൂക്കാലം! ഓര്‍ മ്മകള്‍ വട്ടം കൂട്ടിയെന്നുള്ളത്തില്‍ ക്കൂവുന്നുണ്ടുച്ചത്തിലിന്നുമാ പൂവിളി…. പൂവേ……….പൊലി പൂവേ……..പൊലി പൂവേ…… എങ്ങു പോയൊളിച്ചാ പൂവിന്നോണക്കാലം… പൊലിഞ്ഞു തുലഞ്ഞേ പോയോ പൂവിളി…? വെറുതെ വിരുന്നു വരുന്നൂ തിരുവോണം..൧ തെറ്റിയും തല്ലിയും പിന്നെ പറഞ്ഞും ചിരിച്ചും പിരിഞ്ഞവര്‍, തറവാടികള്‍ – എത്തുമോ ഓണമ് കൂടാനീ മുറ്റത്തൊരു സ്നേഹക്കളമൊരുക്കാനൊരുമിക്കാന്‍..? ത…