Posts

Showing posts from 2017
അഹം *********
ചോദിക്കുകയാരുനീയെ - ന്നഹത്തോടുചോദിക്കുക ഒന്നുമേയല്ലെന്നൊരുപ്രകമ്പനം തിരികെത്തുടിച്ചേക്കാം !
ദുർഗ്രഹമെന്നേതോന്നു- മുത്തരംമുട്ടിക്കുംചോദ്യം പൊലിവില്ലാപ്പശ്ചാത്തലം ചൂണ്ടിപ്പകയ്ക്കുമുത്തരം !
ചിത്രമായേക്കാമെന്നാലൊരു ചിരിയുമില്ലാപ്പിൻപടം വികലാനുപാതംചൊടിച്ചേ
കലർന്നനിറഭാവഭേദങ്ങൾ !
ഒളിച്ചുകളിക്കുന്നു സ്വാതന്ത്ര്യം
*************************************************************************
ഇറങ്ങിയിട്ടുണ്ട് സ്വാതന്ത്ര്യം
ഒളിച്ചും മറഞ്ഞും
മുണ്ടിട്ടു മുഖംമറച്ച്
തെരുവിലേക്ക് അവിടെയാണാഘോഷങ്ങൾ….
ഉണ്ട്
സ്വാതന്ത്ര്യം -
കല്ലുകൾക്കുണ്ട്
പറന്നുപറന്ന്
തലകളുടയ്ക്കാൻ….
കവിണികൾക്ക് -
കണ്ടവന്റെ മാങ്കനിയോ
കലമോ ഉടയ്ക്കാൻ…
കത്തികഠാരകൾക്ക്
തന്നിഷ്ടം കേമം!
തലയുടലുകളേറെ
കൊയ്യാനെടുക്കാം…
ഒന്നും രണ്ടും പോയി
നൂറുകൾ മറുകണ്ടംചാടി
വിലകൾക്ക്
ചന്തകളിൽ
കുഞ്ഞിക്കാറ്റുകൾക്കൊപ്പം ************************************ ഉണർന്നിമയനക്കുന്ന പുലരിച്ചോപ്പിട്ട ഉണ്ണിരശ്മികളോടും ഉറക്കത്തിടുക്കം കൂട്ടി മുഖം തുടുപ്പിക്കുന്ന സന്ധ്യപ്പെണ്ണിനോടും കിന്നരിക്കാനേ വരൂ കുഞ്ഞിക്കാറ്റുകൾ!
തുള്ളിച്ചാടിയണയുന്ന കാറ്റിൻകുഞ്ഞുങ്ങളെ കൈക്കുടന്നയിലൊതുക്കി കവിൾചേർക്കാൻ അവരുടെ കുസൃതിച്ചോപ്പ് കുമ്പിൾകോരി മുഖംകൊള്ളാനായല്ലോ എന്റെ തിടുക്കം !നിന്നിലേക്കിറങ്ങുമ്പോൾ ******************************** നിന്റെ കവിതകളിലേയ്ക്കിറങ്ങുമ്പോൾ ഉഷ്ണിച്ചുരുകുന്നു ഞാൻ ഹോമകുണ്ഡത്തിന്നരികെലെന്നപോലെ
ഹൃദയത്തിലേക്കിറങ്ങിയാലോ പൊള്ളിപ്പൊലിഞ്ഞുപോകുന്നു അഗ്നിനാവുകളിലെ
ഹവിസ്സുപോലെ
കണ്ണെറിഞ്ഞെടുക്കുന്നു വാക്കേറ് ****************************************************
കണ്ണെറിഞ്ഞു കടമെടുക്കുന്നു ഞാൻ നിന്റെ മൗനം
പെറുക്കിയെടുക്കുന്ന- തിലുടഞ്ഞുപൊടിഞ്ഞ നിന്റെ വാചാലത
അതിൽനിന്നും സഫുടംചെയ്ത വാക്കുകളാൽ പോളയടരുന്ന നിന്റെ മിഴിയിറുക്കങ്ങളിലേയ്ക്ക് തുരുതുരാ പെയ്യിക്കണമെനിക്കെന്റെ ഹൃദയഭാഷ .


സ്വപ്നത്തോർച്ച ********************** ജനുവരിത്തണുപ്പ് കമ്പിളിപുതച്ചപ്പോഴും മാർച്ചിന്റെ ക്ഷുഭിതസൂര്യൻ തീയെറിഞ്ഞപ്പോഴും എന്റെ സ്വപ്നങ്ങൾ അക്ഷോഭ്യരായിരുന്നു... പെയ്ത്തുകാലത്തിന്റെ മുഗ്ദ്ധചിത്രം മനോരാജ്യം കീഴടക്കിയിരുന്നു... കർക്കിടകം പെയ്യാതെതോരുമ്പോൾ സ്വപ്നങ്ങളെ വലിച്ചുനീട്ടാനുംമാത്രം
കൗതുകമിന്നന്യം!
യുഗ്മം *********
കാറ്റായ് വന്നവൻ ! കൈക്കുടന്നയിലല്ലോ നിന്നെത്തളച്ചു ഞാൻ തണുത്തുനിന്നോരെന്റെ മുകിൽമാലകൾക്കുമേൽ അഴിഞ്ഞുവീണതും മഴക്കാറ്റിലാറാടി നാം
പെയ്തുടയുന്നു ... !
ചുവർച്ചിത്രങ്ങൾ ***********************
വെട്ടമൊന്നു മിന്നിയാൽ നുള്ളിക്കൊറിയ്ക്കാനവരെത്തും
പിറകെ ഇരകളെന്നവർക്കുമേൽ ചാടിവീഴും നാവുകൾക്കൊപ്പം വിറയലുകൾ..! ജീവിതമോടിത്തീർക്കുന്ന ചുവർസാമ്രാജ്യത്തിൽ അടയാളപ്പെടുത്തും ഇരവിഴുങ്ങിയതിന്റെ ചരിത്രഗാഥയായി പല്ലിപ്പേച്ചലുകൾ
ചുവരിലേക്ക് ചത്ത ഉടലുകളുടെ രേഖാചിത്രങ്ങൾ ഉടച്ചിടും കുറെ
ഫോസിലതിരുകൾ
അണയാത്ത ദാഹം
********************************************
ഭൂമിയുടെ നെഞ്ചകം
നെരിപ്പോടായി
അടയാത്ത വിടവുകളിൽ
ആർത്തണഞ്ഞ പ്രളയത്തെ
ഒരിറ്റുപോലുംകളയാതെ
നുണഞ്ഞുനൊട്ടിയ ദാഹം
മണ്ണിന്റെ ആത്മദാഹം
ഒരുതുള്ളി വിയർപ്പിനാൽ
ഒരുപക്ഷേ ശമിച്ചേനെ… കൽക്കുന്നുകളുടെ
മൊട്ടത്തലകളിൽ
പുകയുന്നനൊമ്പരം
മേഘങ്ങളുടെ കൊഞ്ചലിൽ
മോഹപ്പീലി നിവർത്തി
ചത്തുമലച്ച പച്ചപ്പിനെ
തട്ടിയുണർത്താൻ
അദമ്യദാഹം
കാട്ടാറിന്റെ കുഞ്ഞുകൊഞ്ചലിലോ
കുരുവിക്കുരുന്നിന്റെ കീർത്തനത്തിലോ
ഒരുപക്ഷേ അടങ്ങിയേനെ ജീവവായുവിന്റെ വഴികളിൽ
വിഷനീലം പാർച്ചയാകുമ്പോൾ
നീർക്കട്ടകളിൽ കുടുങ്ങുന്നദേഹിക്ക്
വല്ലായ്മയുടെ ദാഹം
തെളിനീരിനൊരു പ്രാണന്റെ ദാഹം
തെരുവിന്റെയാമയുണ്ണികൾ ***************************** പൂഴിമണലിലേ മുട്ടയിടു അവർ, ആമകൾ ! ആമയുണ്ണികൾ തലങ്ങുംവിലങ്ങും എങ്ങും വിരിഞ്ഞുണരും, പയ്യെപ്പയ്യെ ജീവിതം നടന്നുതുടങ്ങും
അവര്‍ക്ക് അമ്മയില്ല,  അച്ഛനില്ല, കൂടെപ്പിറപ്പുകളെയവർ അറിയുന്നതേയില്ല കണ്ണിൽപ്പെടുന്ന ആമകൾത്തന്നെ ബന്ധുക്കൾ അവര്‍ക്കൊപ്പമിഴയും
കനത്തതോടിന്റെ മറയുള്ളവൻ അവന്റെയൊളിയിടം അവനിൽത്തന്നെ
തെരുവുകളിലോരംചേര്‍ന്ന് കുന്നായ്മകളിലേക്ക് പെറ്റുപെരുകുന്ന മെല്ലെമേയുന്ന ആമപ്പിറവികൾക്ക് കനത്തജീവിതഭാരമുണ്ട്
ആഞ്ഞുപതിക്കുന്ന കാലടികളെ പെട്ടെന്നാണ് കേൾവിയിലോതുക്കി,യവരുടെ തലപ്പുകൾ കുന്നായ്മകളിലേക്ക്