Posts

Showing posts from January, 2019
കറ ***** കയ്യും കെയ്യും മനസ്സും അറിയാതെയാണ് ചില കറക ൾ ജീവിതത്തിലേക്കു വന്നുവീഴുക വീണൊട്ടുക. വീണിടം വരണ്ടുണങ്ങി അവിടെ കിടക്കും രാസമിറ്റിച്ചൊന്നു മാറ്റാനാകാവിധം പോകില്ലെന്നു ശാഠ്യം പിടിക്കും ഉള്ളിന്റെയാഴത്തിലേക്കുതിരുകി വീണ്ടുമുടുക്കുമ്പോ ൾ എത്രനാളിനിയെന്ന ആശങ്കയി ൽ അറിയാതെ വീണ കറ പൊടിഞ്ഞുകലഹിക്കും പിന്നെപ്പിന്നെ തുളയാകും ശൂന്യതയാകും തുളക ൾ ചേ ർ ന്നുനിന്ന് ജീവിതം മൊത്തമായങ്ങനെ കീറിപ്പൊളിഞ്ഞ്...
ണീം.... ണീം.. .. ****************** വെറുതെയിരുന്ന് ഒരു കിളിന്തുപക ൽ ക്കിനാവി ന്റെ നനുന്തുവിരലും പിടിച്ച് ഇളംകാറ്റിനോടു സല്ലപിച്ച പൂമൊട്ടിനെയൊന്നു മുത്തി അപൂ ർ വ്വക്കഴ്ച്ചപോലെ ഇണമൈനക ൾ കൊക്കുരുമ്മുന്നതു കണ്ട് നാണിച്ചെന്നു കണ്ണിറുക്കി മതിമറന്നങ്ങനെ നിമിഷങ്ങളെ നുണഞ്ഞിറക്കുമ്പോഴാണ് ഹൊ! ഞെട്ടാനും വേണമായിരുന്നു ഈ സമയമണി.
പനിക്കുമ്പോളാണിങ്ങനെ... ***************************************** നെറ്റി പൊള്ളുന്നെന്ന്... എങ്ങനെ പൊള്ളാതിരിക്കും തലയ്ക്കകത്ത് ചിന്തയിലക ൾ , ചില്ലക ൾ ചീളുക ൾ എല്ലാം കോരിയിട്ടുകൂട്ടി കത്തിക്കുകയല്ലേ... ഉട ൽ വിറച്ചുപനിക്കുന്നെന്ന്... എങ്ങനെ പനിക്കാതിരിക്കും ക്ഷോഭക്കൊള്ളികളടുക്കി വിചാരങ്ങ ൾ ക്കഗ്നിയിട്ട് സിരകളി ൽ പുകയ്ക്കുകയല്ലേ...! അതും തൊട്ടുണ ർ ന്ന് ചുട്ടു തിളക്കുകയല്ലേ ചോരത്തുള്ളിക ൾ ധമനികളി ൽ ചിരിച്ചു താളം മുറുക്കുകയല്ലേ...!
മോഷണം ****************** വയറ്റിനകത്ത് വിശപ്പുപൂച്ച ചൊറിയുന്നു നുള്ളിനോവിക്കുന്നു അവ ന്റെ പൂച്ചക്കണ്ണുക ൾ വഴിപോക്കന്റെ പോക്കറ്റിലേക്ക് എടുത്തുചാടുന്നു.
ഇഷ്ടം സ്നേഹം കൊളുത്തി മനസ്സുകളുരുക്കി വിളക്കിയെടുത്ത് ശരി തെറ്റുകൾ എന്റേത് നിന്റേതെന്ന് കലഹിക്കാതിരിക്കുന്നിടത്ത് പൊങ്ങച്ചങ്ങൾ ഹൃദയച്ചെപ്പിൽ അടഞ്ഞമരുമ്പോൾ ധാരണകൾ സമാന്തരങ്ങളിൽ ഒഴുകിയെങ്കിൽ അവിടെയെന്റെ 'ഇഷ്ട'ത്തിന്നിടമുണ്ട്.
പുതിയ പെണ്മ ************************* ഗാഢനിദ്രയിലാകും അവ ൾ പുലരി പൊടുന്നനെ ചാടിവീഴുകയാണു പതിവ് കാതുകളപ്പോ ൾ നീണ്ടുപോകുന്നത് കുയി ൽ വിളികളിലേക്കാണ് നോട്ടം കുരുങ്ങാ ൻ വെമ്പുന്നത് മുറ്റത്തെയെച്ചി ൽ കോരാ ൻ മടിച്ചു പിച്ചവക്കുന്ന കാക്കക്കറുമ്പിയിലാണ്. അന്ന് എന്തോ ഹരമായി തുളയ്ക്കുന്നപോലൊന്ന് നാലുംചേരുന്ന കവലയി ൽ കലപിലക്കൂട്ടം ഇരമ്പിവന്നതി ൽ തങ്ങി മെല്ലെയവ ൾ തുറിച്ചുനിന്ന ഭയക്കണ്ണുക ൾ അടച്ചുറപ്പിലേക്കു വലിച്ചിട്ടു ആൺമുഷ്ടിക ൾ മുറുകുന്ന പല്ലിറുമ്മലുക ൾ കുറുകുന്ന അപശബ്ദത്തിലവ ൾ വിറച്ചനിന്നു ’പെണ്ണേ നീയെന്നുമകത്തെ’ന്ന് മുഷ്ടിക്കുള്ളിലവളുടെ ശ്വാസംപിടക്കുമ്പോ ൾ അകത്തൊരു കന ൽ ചെമക്കുന്നു അതി ൽ നിന്നും ഒരു പന്തമാളുന്നു ഉച്ചത്തിലൊരു ദു ർ ഗ്ഗ അഗ്നിച്ചിറകുവിരുത്തുന്നു ഉരുക്കമുഷ്ടിക ൾ തുരന്ന് സമത്വഗീതം മൂളി അവ ൾ ക്കൊപ്പം പിറവിപ്പറവക ൾ!   *****************
കിനാവ് *************** നീലാകാശമേ ഉയ ർ ന്നുവരുന്നു ഞാ ൻ നിന്റെ ശൂന്യതനിറഞ്ഞയിടങ്ങളിലേക്ക് വെൺമേഘത്തുണ്ടുകളെ കോരിയെടുത്ത് നോവിന്റെ നീ ർ ക്കണങ്ങളെയെല്ലാമൂട്ടി മേഘക്കുരുന്നുങ്ങളെയിണക്കി ഇനി പെയ്യിക്കണമെനിക്ക് കുളു ർ മയുടെ തോരാമാരി. *****