Posts

Showing posts from February, 2014
വേറിട്ടൊരു പനി കരിമ്പടപ്പുതപ്പിനകത്തു ചുട്ടുറങ്ങുന്നെന്റെ പനി … ഉഷ്ണത്തിന്റെ ചുരുളുകളങ്ങനെ നർത്തനം വയ്ക്കുന്നു … തകധിമി തകധിമി … തലയിൽ പെരുമ്പറ കൊട്ടി താളമിട്ടങ്ങനെ … . ചീറ്റലും കൊക്കിച്ചുമയും കൂട്ടം കൂടിയൊരാട്ടം … .. പുറമ്പൊള്ളൽ കനത്താലെന്ത് …! സ്വസ്ഥമായൊരുറക്കത്തിന്റെയാലസ്യം വീണു കിട്ടിയതല്ലേ … അകത്തുണ്ടൊരു കുളിരും പച്ച നടുക്കെന്റെ ഹർഷം പൂക്കും മനസ്സ് … പരൽക്കിനാക്കളുണ്ട് … പുത്തൻ തുഴകളിൽ … സ്വപ്നത്തുമ്പികൾ പൂംചിറകുകൾ വിരുത്തി … കാതോരങ്ങളിലിണക്കിളികൾ കിങ്ങിണിപ്രണയം മൂളുന്നുണ്ട് … . കൊലുസ്സും കിലുക്കി എന്റെ കവിതപ്പെണ്ണേ ഹാ ! നീയും വന്നല്ലോ ! ഇനിയൊരസുലഭശൃംഗാരം … .! ഇങ്ങനെയെന്നുമെനിക്ക് പനിച്ചെങ്കിൽ … .!
ഞാനെത്തിയപ്പോൾ - -- ഗീത മുന്നൂർക്കോട് --- പൊട്ടിച്ചിരികളൊന്നിച്ച് വായും പൊത്തി എങ്ങോ ഓടി മറഞ്ഞു … കുശുകുശുപ്പുകൾ ചിലത് എന്നെയൊന്ന് മുട്ടിയുരുമ്മി പുറം ചൊറിയാനെന്ന പോലൊന്നു മടിച്ച് ഇഴഞ്ഞിഴഞ്ഞകന്നു … . ഓ … ന്ന് തട്ടി മാറ്റിയ എന്നെയൊന്നാഞ്ഞു വീശാൻ ഒരു തേനീച്ചക്കൂട്ടം ഒന്നിച്ചൊന്ന് മുരണ്ടു … . അടക്കിപ്പിടിച്ച് അപവാദക്കരടുകൾ ചിലരെയൊക്കെ ഇക്കിളിപ്പെടുത്തിക്കൊണ്ട് പറന്നു നടന്നിരുന്നു … . സഡ്ഡൻ ബ്രൈക്കിട്ട് നിർത്തിയ ചില്ലറക്കഥകൾക്ക് ശ്വാസവായു കിട്ടാഞ്ഞ് വിമ്മിട്ടം … ഒരു മന്ദസ്മിതത്തിന്റെ താങ്ങിൽ പിടിക്കപ്പെടും പോലെ വെളുത്ത് മഞ്ഞളിച്ച് ചില ചിരികൾ അവിടവിടെ ഒട്ടി നിന്നിരുന്നു … ഹോ ! എന്റെ വരവിൽ ഇത്ര മാത്രം എന്താണുള്ളത് … ?
ചുവന്ന പൂക്കളറിയിച്ച വയസ്സ് ---- ഗീത മുന്നൂർക്കോട് --- എന്റെയമ്മേ … ..   തട്ടിയില്ല … മുട്ടിയില്ല … വീ ണില്ല                                                                         മുറിഞ്ഞില്ല … നൊന്തതുമില്ല .                                                                           യൂണിഫോം കമ്മീസിൽ നിന്ന്                                                                                               തുടുപ്പുകൾ നനഞ്ഞ് പടർന്ന്                                                                           ചുവന്ന കണ്ണുകൾ …                                                                                         എന്തേയിങ്ങനെ … .? കമ്മീസിൽ കുത്തിയ പൊട്ട്                                                                       പരന്ന് മൊട്ടായി                                                                                         അടർത്തി വിരിയിച്ചപോലെ                                                                                        ഇരുന്ന ബെഞ്ചിലും                                    
പ്രവാസം --- ഗീത മുന്നൂർക്കോട് --- ആദ്യത്തെ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൽ ചൂണ്ടിപ്പറഞ്ഞു ഒരു പാതാളഭരണി നിറച്ച കടങ്ങളിൽ നിന്നാണ് നീ കുതിച്ച് ചാടി അകലങ്ങളിൽ പറന്നു വീണതെന്ന് … അതു കൊണ്ട് അച്ഛന്റെ ബാദ്ധ്യതകൾ വരച്ച നെറ്റിച്ചുളിവുകൾ നിവർത്തി … . എടുക്കണമെന്നോർത്ത് അറിഞ്ഞും കൊണ്ടെടുക്കാതെ പോയ അടുത്ത ടിക്കറ്റിൽ കുറിച്ചത് കുഞ്ഞു പെങ്ങളുടെ മോഹങ്ങളെ മറ്റൊരിടത്ത് കുടിയിരുത്താനും അമ്മയുടെ പുകച്ചൂരുകളെ പുത്തനടുപ്പിൽ വച്ച് ആവിയാക്കാനും … ഇനിയൊരിക്കൽ അനിയച്ചാർക്ക് കുറെ ബിരുദക്കുപ്പായങ്ങളും തൊപ്പികളും വാങ്ങിക്കൊടുത്തു … തത്രപ്പാടുകളിലൊരുത്തിയെ എന്റെ കൂട്ടിലേക്ക് വിളിക്കാൻ ആദ്യമായി മടങ്ങിയത് … . ഭാവിയെന്നൊരു കൂറ്റനാകശം കണ്ട് ഭയന്ന് പിന്നെയും പ്രവാസി തന്നെയാകുന്നു … ഞാൻ ! തുടങ്ങിയിട്ടുണ്ട് അടുത്ത മടക്കത്തിനുള്ള ഒരുക്കങ്ങൾ … തി രിച്ചെത്തണം ……. ആർഭാടമാക്കപ്പെട്ട ഒരു പ്രണയ പർവ്വത്തിൽ ഞാൻ കൊടുത്ത ചുംബനങ്ങളെയെല്ലാം പെറുക്കിക്കൂട്ടിയവൾ കണ്ണിൽ നിന്നും വറ്റിച്ചെടുത്ത ഉപ്പിൽ തിരുമ്മി സൂക്ഷിക്കുന്നത് പൂപ്പലേറും മുമ്പ് … പകരം ഞാ