തുള്ളി 

ഇല്ലുള്‍ വലിയാനകത്തോട്ട് 

ആവിയായ് മറയാന്‍ 


കത്തും കരളിലെന്‍ 


കാരിരുമ്പുരുക്കം !



പോങ്ങുവതെങ്ങിനെ 

മൂര്‍ദ്ധാവിലെന്‍ 


സിരകള്‍ പുകയുകയല്ലോ;


ചിന്താക്കുഴപ്പം !



ഊറുവാനാകില്ല 


എന്‍ മിഴികളില്‍ 


നോട്ടപ്പകപ്പിന്‍ 


ഹരണക്കുരുക്ക് !



പടിയിറങ്ങാനാകുമോ 


വാക്കായ്, വായ്ക്കകം 


വരണ്ട നാക്കില്‍ 


ചൊറിയും ദുരന്തം !



ഒരേ വഴി 


എന്റെ തൂലിക -


വിരല്‍ കൊര്‍ത്തിരിപ്പൂ 


തണുപ്പും തുള്ളിച്ചു 


കാത്തിരിപ്പൂ മഷിത്തുള്ളി !


ഉടഞ്ഞവസ്ഥാന്തരം പൂണ്ടൊരു 


കവിതയാകാം; 


സുഖദം, ശീതളം!




Comments

  1. ചേച്ചീ....
    കത്തും കരളിലെന്‍

    കാരിരുമ്പുരുക്കും !
    (നല്ല ശീലുകള്‍)

    ReplyDelete
  2. നല്ല വാക്കുകള്‍ക്ക് നന്ദി ,ഷിബു .

    ReplyDelete

Post a Comment