കോപം
                                  --- ഗീത മുന്നൂർക്കോട്-----

എല്ലാം
വെറുമൊരു ഭ്രാന്തായിരുന്നെന്ന്
മാനത്തു നിന്നും ചീറ്റിക്കരഞ്ഞ്
മേഘത്തുണ്ടുകൾ
ഇറ്റിറ്റ് വീണുകൊണ്ടിരുന്നു

ഒന്ന്
വെട്ടിയുണർത്താനുമാവുന്നില്ലല്ലോ
മോഹക്കൂണുകളെന്ന്
വാനം പതം പറയുന്നുണ്ടായിരുന്നു

ഒരിക്കൽപ്പോലും
തഴുകിയുമ്മിച്ച്
നെഞ്ഞേൽക്കാനാവുന്നില്ലല്ലോയെന്ന്
തണുത്തുപോയ കാറ്റ്
വിറക്കുന്നുണ്ടായിരുന്നു

ഈ പുഴ
എന്തിനേ ചതിച്ചതെന്ന്
മണൽത്തിട്ട്
അതിശയിക്കുന്നുണ്ടായിരുന്നു

പണ്ടേ
അടിതെറ്റിയൊഴുകിയ
ജീവിതപ്പുഴ
ഇപ്പോൾ
അവർക്കായി
കോപിച്ചതായിരിക്കാം.


Comments

  1. അടിവറ്റിയ പുഴയും
    അടിതെറ്റിയ ജീവിതപ്പുഴയും!

    ReplyDelete
  2. മഴ മുറുകുമ്പോൾ പുഴ അടിതെറ്റി ഒഴുകാനും തുടങ്ങി... എന്നാലൊരു മുറുക്കെ പെയ്ത്തിൽ ജീവിതപ്പുഴക്കൊഴുക്ക് കിട്ടില്ലല്ലോ..

    ReplyDelete

Post a Comment