ഞാനെത്തിയപ്പോൾ

---ഗീത മുന്നൂർക്കോട്---

പൊട്ടിച്ചിരികളൊന്നിച്ച്
വായും പൊത്തി
എങ്ങോ ഓടി മറഞ്ഞു

കുശുകുശുപ്പുകൾ ചിലത്
എന്നെയൊന്ന് മുട്ടിയുരുമ്മി
പുറം ചൊറിയാനെന്ന പോലൊന്നു മടിച്ച്
ഇഴഞ്ഞിഴഞ്ഞകന്നു.

ന്ന് തട്ടി മാറ്റിയ
എന്നെയൊന്നാഞ്ഞു വീശാൻ
ഒരു തേനീച്ചക്കൂട്ടം
ഒന്നിച്ചൊന്ന് മുരണ്ടു.

അടക്കിപ്പിടിച്ച്
അപവാദക്കരടുകൾ
ചിലരെയൊക്കെ
ഇക്കിളിപ്പെടുത്തിക്കൊണ്ട്
പറന്നു നടന്നിരുന്നു.

സഡ്ഡൻ ബ്രൈക്കിട്ട് നിർത്തിയ
ചില്ലറക്കഥകൾക്ക്
ശ്വാസവായു കിട്ടാഞ്ഞ്
വിമ്മിട്ടം


ഒരു മന്ദസ്മിതത്തിന്റെ താങ്ങിൽ
പിടിക്കപ്പെടും പോലെ
വെളുത്ത് മഞ്ഞളിച്ച്
ചില ചിരികൾ
അവിടവിടെ
ഒട്ടി നിന്നിരുന്നു

ഹോ ! എന്റെ വരവിൽ ഇത്ര മാത്രം
എന്താണുള്ളത്?

Comments

  1. ബെല്ലടിച്ചിട്ട് ചെന്നിരുന്നെങ്കില്‍!!

    ReplyDelete
  2. ബെല്ലടിക്കാനനൌവദമില്ലല്ലോ.... എന്തായാലും അജിത്, മണികെട്ടി നടക്കാൻ പറയുമെന്നാ ഞാൻ ഓർത്തത്.. !

    ReplyDelete

Post a Comment