മാറ്റം
---- ഗീത മുന്നൂർക്കോട് ---

തെച്ചിയുടെ
ചുവപ്പു യൌവ്വനം
ഇടറുന്നു

മഞ്ഞക്കൊന്നയുടെ
ശ്രീമഞ്ഞ
നരയ്ക്കുന്നു

നന്ത്യാർവട്ടനീരിൽ
മരുന്ന് നീലിക്കുന്നു

റോസിന്റെ
നാണത്തുടുപ്പ്
വിളറുന്നു

ചെമ്പകസുഗന്ധം
അഴുകി നാറുന്നു

പാരിജാതം
കാറ്റുമായിപ്പിണങ്ങി
പല വഴി പാറുന്നു

പാലച്ചുവടുകളിൽ നിന്ന്
യക്ഷിമണം
ഇറങ്ങി നടക്കുന്നു

ഇന്നേന്തേ
ഇങ്ങനെയൊക്കെ ?


Comments

  1. മാറ്റമാണ്
    സമൂലം മാറ്റം
    നല്ലതിനോ തീയതിനോ!!

    ReplyDelete

Post a Comment

Popular posts from this blog