അട്ടപ്പാടിയിൽ
************

അവർ വന്നത്

കാണാമറയത്ത്
ഒളിക്കാനായിരുന്നോ

മെരുക്കാനായിരുന്നോ
കാടറിയുന്ന ഞങ്ങളെ
ഞങ്ങളറിയുന്ന കാടിനെ

ഇവിടെയെല്ലാം
കാടത്തമെന്ന്
ഞങ്ങളെ ദുഷിപ്പിച്ച്

ഞങ്ങളുടെ കാടിന്റെ
വെട്ടിത്തിരുത്തലിൽ

കൊണ്ട് പോയി,
അവർ
വില കുറച്ച് പൊലിപ്പിച്ച
കാടിനെ
വിലയിടാതെ 

 ഞങ്ങളുടെ പെണ്മക്കൾക്ക്
ചിലതൊക്കെ സമ്മാനിച്ച് 

Comments

Post a Comment

Popular posts from this blog